ഗാന്ധിനഗര്‍ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒളിവില്‍ ആയിരുന്ന മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പോലീസിനു കീഴടങ്ങി. ഇന്ന് രാവിലെ പതിനൊന്നര മണിയ്ക്കാണ് ഇയാള്‍ അഹമ്മദാബാദിലെ ബി.ജെ.പി. ഓഫീസില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ നിഷേധിച്ച അമിത് മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഗാന്ധി നഗറിലെ സി. ബി. ഐ. ഓഫീസില്‍ എത്തി സി. ബി. ഐ. ക്ക് മുന്‍പില്‍ കീഴടങ്ങി. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ സി. ബി. ഐ. ജഡ്ജിക്ക് മുന്‍പില്‍ ഹാജരാക്കിയെങ്കിലും സി. ബി. ഐ. ഇയാളുടെ കസ്റ്റഡി ആവശ്യപ്പെടാഞ്ഞതിനാല്‍ കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയാണ് ഉണ്ടായത്.



ന്യൂഡല്‍ഹി : സി. ബി. ഐ. തിരയുന്ന കുറ്റവാളിയും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നിരപരാധി യാണെന്ന് ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി. അമിത് ഷാ രാജ്യത്തെ നിയമ വ്യവസ്ഥയെ മാനിക്കുന്ന വ്യക്തിയാണ്. (ഇയാള്‍ ഇപ്പോഴും ഒളിവിലാണ്) അമിത് ഭായ് നിരപരാധിയാണ്. സി. ബി. ഐ. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണ് എന്നും മോഡി പറഞ്ഞു.
അഹമ്മദാബാദ് : ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും, ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സി. ബി. ഐ. പ്രത്യേക കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ അമിത് ഷായെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുവാനുള്ള സാധ്യത വര്‍ധിച്ചു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ ഷാ രണ്ടു തവണ സമന്‍സ് അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്.
സൈന്തിയ : പശ്ചിമ ബംഗാളിലെ ജാര്‍ഖണ്ട് അതിര്‍ത്തിയ്ക്കടുത്തു ബിര്ബം ജില്ലയിലെ സൈന്തിയ സ്റ്റേഷനിനടുത്തു വെച്ച് രണ്ടു തീവണ്ടികള്‍ തമ്മില്‍ കൂട്ടി ഇടിച്ചു വന്‍ അപകടം ഉണ്ടായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടടുത്താണ് സംഭവം. കൂച്ബെഹാര്‍ – സിയാല്‍ദ ഉത്തര്ബംഗ എക്സ്പ്രസ് തീവണ്ടിയാണ് സൈന്തിയ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ച ഭഗല്‍പൂര്‍ – റാഞ്ചി വനാഞ്ചല്‍ എക്സ്പ്രസുമായി കൂട്ടിയിടിച്ചത്. അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. വനാഞ്ചല്‍ എക്സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു തരിപ്പണമായി. ഒരു കൊച്ചിന്റെ മേല്‍ക്കൂര തൊട്ടടുത്തുള്ള മേല്‍പ്പാലത്തിന്റെ മുകളില്‍ വരെ പറന്നു ചെന്നു. ഉത്തരബംഗ എക്സ്പ്രസിന്റെ എഞ്ചിനും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. എഞ്ചിന്‍ ഡ്രൈവര്‍ തന്റെ സീറ്റില്‍ തന്നെ മരിച്ച നിലയില്‍ കാണപ്പെട്ടു. വനാഞ്ചല്‍ എക്സ്പ്രസിന്റെ ഗാര്‍ഡും അപകടത്തില്‍ കൊല്ലപ്പെട്ടു.
കൊച്ചി: പുതു മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട്, അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ ജസീര്‍ നേതൃത്വം നല്‍കി കൊണ്ടാണ് സന്തോഷ് ട്രോഫി യിലെ മുന്‍ ചാമ്പ്യന്മാര്‍ കള ത്തില്‍ ഇറങ്ങുന്നത്.
























