കാശ്മീരില്‍ ഇടപെടില്ലെന്ന് ഒബാമ

June 20th, 2009

barack-obamaകാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിമാന യാത്രയ്ക്കിടെ പൈലറ്റ് കോക്ക്പിറ്റില്‍ മരിച്ചു ; വിമാനം യാത്ര തുടര്‍ന്നു

June 20th, 2009

കോണ്ടിനെന്ടല്‍ എയര്‍ലൈന്‍സ്‌ പതിവ് പോലെ കൃത്യ സമയത്ത് തന്നെ ബ്രസ്സല്‍സില്‍ നിന്ന് യാത്ര പുറപ്പെട്ടു. യാത്രക്കാര്‍ സിനിമ കാണുകയും, മാസികകള്‍ വായിക്കുകയും ചെയ്യുന്നു. വിമാന ജോലിക്കാര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നു.
 
അപ്പോഴാണ്‌ വിമാനത്തിലെ ഉച്ച ഭാഷിണിയിലൂടെ ഒരു അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇടയില്‍ ഡോക്ടര്‍ ഉണ്ടോ എന്നായിരുന്നു സന്ദേശം. എന്തോ കുഴപ്പം ഉണ്ടെന്ന തോന്നല്‍ യാത്രക്കാര്‍ക്ക് ഉണ്ടായെങ്കിലും പിന്നീട് അറിയിപ്പുകള്‍ ഒന്നും തന്നെ വന്നില്ല. കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന 60 വയസ്സുള്ള പൈലറ്റ് മരണപ്പെട്ടിരുന്നു. പിന്നീട് സഹ പൈലറ്റുകള്‍ വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു.

എന്നാല്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 247 യാത്രക്കാരും ഈ സംഭവം അറിയാതെ ആശങ്കകള്‍ ഇല്ലാതെ സുരക്ഷിതരായി വിമാനം ഇറങ്ങി. അപ്പോഴേയ്ക്കും ഫയര്‍ എന്ജിനുകളും മറ്റു വാഹനങ്ങളും നിരവധി മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മിക്ക യാത്രക്കാരും അപ്പോഴാണ്‌ ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്.
 
ഹൃദയാഘാതം ആണ് പൈലറ്റിന്റെ മരണ കാരണം എന്ന് സംശയിക്കുന്നു. 32 വര്ഷം ആയി കോണ്ടിനെന്റല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പേര് വിമാന കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ കോക്ക് പിറ്റില്‍ വച്ച് തന്നെ പൈലറ്റിനെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും അപ്പോഴേയ്ക്കും ജീവന്റെ തുടിപ്പുകള്‍ വിട്ടൊഴിഞ്ഞിരുന്നു.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ഇസ്ലാമിനെതിരെ സംസാരിച്ച ഷാറൂഖ് ഖാനെതിരെ കേസെടുത്തു

June 19th, 2009

ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ ബാന്ദ്ര പോലീസ് കേസ് എടുത്തു. പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അപമാനിച്ചു എന്നാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് ‘എഴുത്തില്‍ വന്ന പിശകാണെന്ന്’താരം അവകാശപ്പെട്ടു.
 
എന്നാല്‍ മുസ്ലിം മത വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കിയതിന് ഷാരുഖ് ഖാനെതിരെ ഒരു വക്കീല്‍ തന്ന പരാതിയിന്‍ മേല്‍ കേസ് എടുത്തിട്ടുണ്ടെന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ആയ പ്രകാശ്‌ ജോര്‍ജ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഷാരുഖ് ഖാനും ഈ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും എതിരെ ആണ് കേസ് രേഖപ്പെടുത്തിയത്.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

മത പരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് തടയും

June 19th, 2009

മതം മാറ്റത്തെ നിരോധിക്കുന്ന ബില്ലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തടയിടുന്നു. പല സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ കൊണ്ട് വന്ന മതം മാറ്റ നിരോധന ബില്ലുകള്‍ക്ക് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കാനാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ നീക്കം.
 
പക്ഷെ ഈ തീരുമാനത്തിന് പല സംസ്ഥാനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിനെ ഉപേക്ഷിക്കാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
 
മതം മാറ്റ നിരോധന ബില്‍ പ്രകാരം നിര്‍ബന്ധിതവും പ്രേരിതവുമായ മതം മാറ്റം ശിക്ഷാര്‍ഹം ആണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ഈ നിയമം മത സ്വാതത്ര്യത്തെ തടയുമെന്നും ഇത് തികച്ചും ഭരണ ഘടനാ വിരുദ്ധം എന്നും ആണ്. പക്ഷെ ബി.ജെ.പി. നേതാവായ രവിശങ്കര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സുപ്രീം കോടതി വിധികള്‍ക്ക് എതിര് ആണ് എന്നാണ്.
 
ക്രിസ്ത്യന്‍ മിഷനറിമാരാല്‍ പ്രേരിതം ആയ മതം മാറ്റങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ബി.ജ.പി സര്‍ക്കാരുകള്‍ ഈ നിയമം കൊണ്ട് വന്നത്.

- ജ്യോതിസ്

അഭിപ്രായം എഴുതുക »

വി.എസ് – കാരാട്ട് ചര്‍ച്ച

June 19th, 2009

കേരള മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. ലാവലിന്‍ കേസില്‍ ഗവര്‍ണറുടെ നടപടിയെ എന്ത് കൊണ്ടാണ് താന്‍ വിമര്‍ശിക്കാത്തത് എന്നതിന് വിശദീകരണവും മുഖ്യമന്ത്രി നല്‍കി എന്നാണ് അറിയുന്നത്.
 
വിചാരണ സംബന്ധിച്ച ഗവര്‍ണറുടെ നിലപാടിനെ പിന്താങ്ങിയിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വ്യാഖ്യാനം ചെയ്തതത് തെറ്റായി ആണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ആയ പി.വിജയകുമാറും പ്രകാശ്‌ കാരാട്ടുമായി ചര്‍ച്ച നടത്തി.
 
ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സി. പി.എം. പി.ബിയുടെ യോഗം ചേരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

- ജ്യോതിസ്

അഭിപ്രായം എഴുതുക »


« Previous Page« Previous « ആസ്ത്രേലിയയില്‍ നടക്കുന്ന അക്രമങ്ങള്‍ അവരുടെ "ആഭ്യന്തര കാര്യം" : ശശി തരൂര്‍
Next »Next Page » മത പരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് തടയും »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine