തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തന്റെ ഊര്‍ജ്ജം കെടുത്തിയിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് അദ്വാനി വീണ്ടും ഒരു രഥ യാത്രക്ക് ഒരുങ്ങുന്നു. വീണ്ടും ഒരു അങ്കത്തിന് അണികളെ സജ്ജമാക്കാന്‍ ലക്സ്യം വെച്ച് രാജ്യത്തിന് കുറുകെ നടത്താന്‍ പദ്ധതി ഇട്ടിട്ടുള്ള ഈ രഥ യാത്ര പക്ഷെ തന്റെ കഴിഞ്ഞ തവണത്തെ രഥ യാത്രയില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്ന് അദ്വാനി പറയുന്നു. കഴിഞ തവണത്തെ പോലെ പൊതു സമ്മേളനങ്ങള്‍ ഉണ്ടാവില്ല. പകരം പാര്‍ട്ടി പ്രവര്‍ത്തകരുമായി താന്‍ ചര്‍ച്ചകള്‍ നടത്തും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണത്തിന്റെ കാരണങ്ങള്‍ അണികളില്‍ നിന്നും ആരായും. പ്രവര്‍ത്തകരുമായി അടുത്തിടപഴകി അവരുടെ ആത്മ വിശ്വാസം വളര്‍ത്തും എന്നും അദ്വാനി പറഞ്ഞു.



എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്.
ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി യാത്ര തിരിച്ച ചന്ദ്രയാന്‍ -1 ന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. പേടകത്തിന്റെ ഒരു സെന്‍സറിന്റെ പ്രവര്‍ത്തനത്തിനാണ് തകരാറ്. എന്നാല്‍ ഈ ദൌത്യത്തിന്റെ പ്രാഥമികമായ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതിനാല്‍ ഈ തകരാറ് ചന്ദ്രയാന്‍ ദൌത്യത്തെ സാരമായി ബാധിക്കില്ല എന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അറിയിച്ചു. സാധാരണ അഞ്ചു വര്‍ഷത്തോളം ആയുസ്സ് ഉണ്ടാവേണ്ട സെന്‍സര്‍ ഇത്ര പെട്ടെന്ന് കേടു വന്നത് ചന്ദ്രന്റെ പ്രതലത്തിലെ വര്‍ധിച്ച പ്രസരണവും ചൂടും മൂലം ആകാം എന്നാണ് കരുതപ്പെടുന്നത്. മറ്റ് ഘടകങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാണ്.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ നാനോ കാറുകള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമം ആയി. ടാറ്റാ മോടോര്സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങില്‍ നാനോ കാര്‍ ആദ്യ ഉപഭോക്താവിന് കൈമാറും.

























