ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നടി ജിയാ ഖാന്റെ മരണം: കാമുകന്‍ സൂരജ് പഞ്ചോളി അറസ്റ്റില്‍

June 11th, 2013

മുംബൈ: ബോളീവുഡ് നടി ജിയാഖാന്റെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാതാരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സറീനാ വഹാബിന്റേയും മകനാണ് സൂരജ് പഞ്ചോളി. ജിയ എഴുതിയ ഒരു കത്ത് പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സൂരജുമായുള്ള ബന്ധത്തെ പറ്റി പറയുന്നുണ്ട്. സൂരജില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നും പിന്നീട് ഇത് അലസിപ്പിച്ചെന്നും ‍. നീ എന്റെ ജീവിതം തകര്‍ത്തെന്നും എല്ലാം ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കത്ത് നീ വായിക്കുമ്പോളേക്കും ഞാന്‍ യാത്രയായി കഴിഞ്ഞിരിക്കുമെന്നും കത്തില്‍ പറയുന്നു.

സൂരജും പിതാവുമാണ്‌ തന്റെ മകള്‍ ജിയയുടെ മരണത്തിനു കാരണക്കാരെന്ന് ജിയയുടെ മാതാവ് റുബീനാ ഖാന്‍ പറഞ്ഞിരുന്നു. ജിയയുടെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ പഞ്ചോളിയേയും പോലീസ് ചോദ്യംക് ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങി മരിച്ച നിലയില്‍

June 4th, 2013

jiah-khan-epathram

മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ (25) തൂങ്ങി മരിച്ച നിലയില്‍ മുംബൈയിലെ ജൂഹുവിലെ ഫ്ലാറ്റില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ലണ്ടനില്‍ ജനിച്ച ജിയാ ഖാന്‍ 2007ല്‍ അമിതാഭ് ബച്ചനൊപ്പം നിശബ്ദ് എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അല്പം സെക്സിയായിട്ട് അവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ആ വര്‍ഷത്തെ പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ നോമിനേഷനും നിശ്ബ്ദിലെ പ്രകടനത്തിലൂടെ ജിയ നേടി. രാം ഗോപാല്‍ വര്‍മ്മായായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അമീര്‍ഖാന്‍ – അസിന്‍ ജോഡിക്കൊപ്പം ഗജനിയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചു. അക്ഷയ് കുമാര്‍ ചിത്രമായ ഹ്സ്‌ഫുള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ജിയാ ഖാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

നഫീസ ഖാന്‍ എന്നാണ് ജിയയുടെ യഥാര്‍ത്ഥ പേര്‍. അടുത്ത കാലത്താണ് അവര്‍ അമ്മയോടൊപ്പം മുംബൈയില്‍ സ്ഥിര താമസമാക്കിയത്. ജിയയുടെ മരണ വാര്‍ത്ത സത്യമാണോ എന്നാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സിനിമയിലെ ഋതു മാഞ്ഞു

May 30th, 2013

കൊല്‍ക്കത്ത: ചലച്ചിത്രകലക്ക് പുതിയ ഭാവുകത്വം പകര്‍ന്ന പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷ് (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്താരാഷ്ട മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ചിത്രാംഗദയാണ് ഋതുപര്‍ണ്ണ ഘോഷിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ഈ ചിത്രത്തില്‍ അദ്ദേഹം നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ലിംഗ പരമായ അസ്തിത്വത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കോറിയോഗ്രാഫറായ ഒരു കഥാപാത്രത്തെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ ഹിരര്‍ അംഗതി ആണ് അദ്ദെഹത്തിന്റെ ആദ്യ ചിത്രം. ഉന്നീസെ, ചോകര്‍ബലി, ഏപ്രില്‍ തുടങ്ങിവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. മികച്ച ചിത്രം, തിരക്കഥ, നടി തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലായി 12 തവണ ഋതുപര്‍ണ്ണഘോഷിന്റെ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു

May 14th, 2013

asghar-ali-engineer-epathram

മുംബൈ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, എഴുത്തുകാരനും, സാമൂഹിക ശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ മുംബൈ സാന്താക്രൂസ് ഈസ്റ്റിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1939-ല്‍ രാജസ്ഥാനിലെ സാലുബറിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മധ്യപ്രദേശിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് 20 വര്‍ഷത്തോളം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തു.

ജോലിയില്‍ നിന്നും വി. ആര്‍. എസ്. എടുത്ത് അദ്ദേഹം സമൂഹിക പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും തിരിഞ്ഞു. 1980-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് മുംബൈയില്‍ രൂപം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഇസ്ലാം വിശ്വാസത്തില്‍ ഊന്നി നിന്നു ക്കൊണ്ട് സാമുദായിക മൈത്രിയുടേയും സമാധാനത്തിന്റെയും വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു. അറബി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. എ ലിവിങ്ങ് ഫെയിത്, മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്റ് സോഷ്യല്‍ ചെയിഞ്ച് എന്ന പേരില്‍ ആത്മകഥ എഴുതി. വിവിധ വിഷയങ്ങളെ അധികരിച്ച് അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ചുള്ള കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍‌ഡിപെന്റന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ ആയിരുന്നു അസ്‌ഗര്‍ അലി എഞ്ചിനീയര്‍. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പെര്‍സ്‌പെക്ടീവ് എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡ്, റൈറ്റ് ലൈവ്ലി അവാര്‍ഡ്, ഡാല്‍മിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അസ്ഗര്‍ അലി എഞ്ചിനീയറുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം ബുധനാഴ്ച മുംബൈയില്‍ നടക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 1056710»|

« Previous Page« Previous « തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ടു പ്രതികരിക്കാമെന്ന് വി.എസ്.അച്ച്യുതാനന്ദന്‍
Next »Next Page » അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ? »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine