കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല

July 12th, 2021

rajni-kanth-ePathram
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.

മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.

NEWS Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു

June 15th, 2021

enrica-lexie-italian-ship-ePathram

ന്യൂഡല്‍ഹി : ഇറ്റാലിയൻ നാവികർക്ക് എതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് നല്‍കുവാനുള്ള നഷ്ട പരിഹാര തുക പത്തു കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറണം. ഇത് വിതരണം ചെയ്യുവാന്‍ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കണം എന്നും സുപ്രീം കോടതി.

2012 ഫെബ്രുവരി 15 ന് 2 മലയാളി മത്സ്യ ത്തൊഴിലാളി കളെ ഇറ്റാലിയന്‍ നാവികര്‍ വെടി വച്ചു കൊന്നു എന്നുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. ഇറ്റലി കെട്ടിവച്ച 10 കോടി രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ട് ഉടമക്കും കൈ മാറുവാന്‍ കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജസ്റ്റിന്‍, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളി കളുടെ കുടുംബങ്ങള്‍ക്ക് 4 കോടി രൂപ വീതവും 2 കോടി രൂപ ബോട്ട് ഉടമക്കും നല്‍കണം.

കേസിലെ പ്രതികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുവാൻ ഇറ്റാലിയൻ ഗവണ്മെണ്ടിനു സുപ്രീം കോടതി നിർദ്ദേശം നൽകി. ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സഹകരിക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

June 6th, 2021

alphabet-aa-malayalam-letter-ePathram
ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നതിനു നഴ്സിംഗ് ജീവനക്കാര്‍ക്ക് ഡല്‍ഹിയിലെ ജി. ബി. പന്ത് ആശുപത്രി യില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദം ആവുന്നു. ആശുപത്രി ജോലിക്കിടെ മലയാളം സംസാരിക്കുന്നത് രോഗി കൾക്കും സഹപ്രവർത്ത കർക്കും ബുദ്ധി മുട്ട് ഉണ്ടാക്കുന്നു എന്ന കാരണം കാണിച്ചു കൊണ്ടാണ് ജി. ബി. പന്ത് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ജോലിക്കിടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നും ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയര്‍ ആവേണ്ടി വരും എന്നും ഉത്തരവില്‍ പറയുന്നു.

ഈ നടപടിക്ക് എതിരെ കനത്ത പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍,  ശശി തരൂര്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി യിട്ടുണ്ട്.

ഡല്‍ഹി രാജ് ഘട്ട് ജവഹര്‍ ലാല്‍ നെഹ്റു മാര്‍ഗ്ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി. ബി. പന്ത്) ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യു ക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപ നത്തില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്തു വരുന്നു.  ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് മലയാളത്തില്‍ തന്നെ യാണ്.

മാത്രമല്ല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാര്‍ അവരവരുടെ പ്രാദേശിക ഭാഷ യിൽ തന്നെ യാണ് പരസ്പരം സംസാരി ക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയത് മലയാളത്തിന് മാത്രവും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്

May 23rd, 2021

covid-multiple-spike-protein-mutations-ePathram
ന്യൂഡൽഹി : കൊറോണ വൈറസിന്റെ B.1.617 വക ഭേദത്തെ’ഇന്ത്യന്‍ വകഭേദം’ എന്നുള്ള വിളിപ്പേരിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസിന്റെ ‘ഇന്ത്യൻ വകഭേദം’ എന്ന പ്രയോഗവും ഇതുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും എത്രയും വേഗം സാമൂഹിക മാധ്യമ ങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ടു.

കൊവിഡ് ‘ഇന്ത്യൻ വകഭേദം’ എന്ന പ്രയോഗം തെറ്റി ദ്ധാരണ പരത്തുന്നതും രാജ്യത്തി ന്റെ പ്രതിച്ഛായയെ ബാധിക്കുന്നതും ആണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മാത്രമല്ല ലോക ആരോഗ്യ സംഘടന ഒരു ഘട്ടത്തിലും B.1.617 വകഭേദവുമായി ബന്ധപ്പെടുത്തി ഈ വാക്ക് ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
Next »Next Page » കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine