റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെ ആക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി

April 14th, 2013

ലഖ്‌നൌ: ഹേമ മാലിനിയുടേയും മാധുരി ദീക്ഷിതിന്റേയും കവിളുകള്‍ പോലെയുള്ള റോഡുകള്‍ നിര്‍മ്മിക്കും എന്ന ഉപമ നടത്തിയതിനു ഉത്തര്‍പ്രദേശ് ഖാദി-ഗ്രാമോദ്യോഗ് വകുപ്പ് മന്ത്രിയെ പുറത്താക്കി. റോഡ് വികസനത്തെ കുറിച്ച് പ്രതാപ് ഖഡിലെ ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിരാജാറാം പാണ്ഡെ ബോളിവുഡ്ഡ് നടിമാരുടെ കവിളുകളെ കുറിച്ച് പരാമര്‍ശിച്ചത്. മന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിനു വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജാറാം പാണ്ഡെയെ പുറത്താക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.

പാണ്ഡെയുടെ പ്രസ്ഥാവനയ്ക്കെതിരെ സ്ത്രീ സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ നിരവധി രാഷ്ടീയ കക്ഷികളും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കുവാന്‍ ആകില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. നേരത്തെയും സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെടുത്തി ചില രാജാറാം പാണ്ഡെ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. സുന്ദരിയായ ജില്ലാകളക്ടര്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണെന്ന് ഇദ്ദേഹം പറഞ്ഞത് വന്‍ വിവാദമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ

April 13th, 2013

sreesanth-crying-epathram

ന്യൂ ഡൽഹി : ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ. ആ സംഭവം യാദൃശ്ചികമല്ലെന്നും കൃത്യമായി പ്ലാൻ ചെയ്ത് ഹര്‍ഭജന്‍ സിംഗ് ചെയ്തതാണെന്നും ശ്രീശാന്ത്. ഹര്‍ഭജന്‍ പിന്നില്‍ നിന്നു കുത്തുന്ന ആളാണ്. സത്യം ലോകം അറിയണം. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണം. ട്വിറ്ററില്‍ ശ്രീശാന്തിന്റെ ഇത്തരം ട്വീറ്റുകളാണ് ഇപ്പോൾ വീണ്ടും വിവാദമായത്. 2008ലാണ് സംഭവം ഉണ്ടായത്. അന്ന് ഐ. പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പ‌ഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിച്ചു എന്നായിരുന്നു ആരോപണം.

എന്നാൽ അന്നത്തെ സംഭവത്തിന്റെ വീഡിയോയുടെ ഏക പകർപ്പ് തന്റെ കൈവശം ഉണ്ടെന്നും അത് പുറത്തു വിടണമോ വേണ്ടയോ എന്ന കാര്യം ആലോചിക്കുകയാണ് എന്നും ഐ. പി. എൽ. മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ട്വിറ്ററിലൂടെ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം കൈപ്പറ്റി: സി. ബി. ഐ

April 2nd, 2013
s p tyagi-epathram
ന്യൂഡല്‍ഹി: വിവാദമായ  ഹെലികോപ്ടര്‍ ഇടപാടില്‍ ആംഗ്ളോ-ഇറ്റാലിയന്‍ ഹെലികോപ്ടര്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലന്‍ഡിന് കരാര്‍ കിട്ടുന്നതിന്  വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തി.  3600 കോടിയുടെ കോപ്ടര്‍ ഇടപാടാണ് നടന്നത്. എന്നാൽ ഇതിൽ ത്യാഗി എത്ര പണം കൈപറ്റി എന്ന് സി. ബി. ഐ. വ്യക്തമാക്കിയില്ല. ഗിഡോ ഹസ്ചെകെ, കാര്‍ലോ ഗെറോസ എന്നിവർ ഇടനിലക്കാരായി നിന്നു കോഴപ്പണം വ്യോമസേന മുന്‍ മേധാവിക്ക് കൈമാറിയതെന്നാണ് അനുമാനം. ഇടപാടില്‍ കോഴപ്പണം മറിഞ്ഞിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞയാഴ്ച പരസ്യമായി പറഞ്ഞതിനു പിന്നാലെയാണ് സി. ബി. ഐയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

Comments Off on വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം കൈപ്പറ്റി: സി. ബി. ഐ

സഞ്ജയ് ദത്തിനെന്താ കൊമ്പുണ്ടോ?

March 26th, 2013

sanjay-dutt-epathram

മുംബൈ : മാർച്ച് 12 1993. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ദിനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ നടുക്കിയ 13 ബോംബ് സ്ഫോടനങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ഭീകരർ സംഘടിതമായി നടത്തിയത്. 250 പേർ കൊല്ലപ്പെട്ടു 700 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധമായ ഡി കമ്പനിയായിരുന്നു സ്ഫോടനങ്ങൾക്ക് പുറകിൽ. ദുബായിൽ വെച്ചാണ് ഭീകരരെ ഈ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. ആയുധങ്ങൾ എത്തിച്ചു കൊടുത്തത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. യും.

പ്രധാന പതികളായ ദാവൂദ് ഇബ്രാഹിമിനേയോ ദാവൂദിന്റെ അനുചരനായ ടൈഗർ മേമനേയോ അറസ്റ്റ് ചെയ്യാൻ ഇന്ത്യക്കായില്ലെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ സൂക്ഷിച്ചു വെച്ച് ഭീകരരെ സഹായിച്ച ഒട്ടേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമം (TADA – Terrorist and Disruptive Activities (Prevention) Act) പ്രകാരം കേസെടുക്കുകയും സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.

ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചവരിൽ ഒരാൾക്ക് വേണ്ടി ഇപ്പോൾ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ രംഗത്തു വന്നിരിക്കുന്നു. അറസ്റ്റിലായ 100 ഓളം പേരിൽ ഇയാൾക്കെതിരെ മാത്രം ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണാ വേളയിൽ തന്നെ നീക്കം ചെയ്യാൻ ഇയാളുടെ പണക്കൊഴുപ്പിനും താര പ്രഭയ്ക്കും കഴിഞ്ഞു. ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഫോണിൽ ബന്ധപ്പെടുകയും, ഇവരെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആളാണ് ഇയാൾ.

ഇതാണ് സഞ്ജയ് ദത്തിന്റെ കഥ. ഇന്ത്യയിലെ അതി ശക്തമായ ബോളിവുഡ് സിനിമാ വ്യവസായമാണ് ഇയാളുടെ തൊഴിൽ മേഖല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾക്കെതിരെ ഇപ്പോൾ പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നത്. ഇത്തരമൊരു കേസിൽ പ്രതിയുടെ മാതാ പിതാക്കൾ സിനിമാ നടന്മാർ ആയിരുന്നു എന്നതോ അച്ഛനും സഹോദരിയും പാർലമെന്റ് അംഗങ്ങളാണ് എന്നതോ പ്രധാനമാവാൻ പാടില്ലാത്തതാണ്.

എന്നിട്ടും സഞ്ജയ് ദത്തിന് വേണ്ടി ഏറ്റവും ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്നെയാണ്.

സഞ്ജയ് ദത്തിനെ 5 കൊല്ലം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്കകം ജസ്റ്റിസ് കട്ജു മഹാരാഷ്ട്രാ ഗവർണർക്ക് കത്തയച്ചു. സഞ്ജയ് ദത്തിനെ ഭരണഘടനയുടെ 161ആം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് കാരണമായി പറഞ്ഞത് ഇവയും:

1. സഞ്ജയ് ദത്ത് ഇത്രയും നാൾ കൊണ്ട് “ഒരുപാട്” കഷ്ടതകൾ അനുഭവിച്ചു.
2. ഒട്ടേറെ ആക്ഷേപങ്ങളും മാനഹാനിയും അനുഭവിച്ചു.
3. ഒരു പാട് തവണ കോടതിയിൽ പോകേണ്ടി വന്നു.

നിയമം ഭേദിച്ചാൽ കോടതിയിൽ പോകേണ്ടി വരും എന്ന് മറ്റാരേക്കാളും നന്നായി ജസ്റ്റിസ് കട്ജുവിന് അറിയാം. മറ്റ് പ്രതികളും “ഒരുപാട്” അനുഭവിച്ചില്ലേ ജസ്റ്റിസ് കട്ജു?

4. വിദേശത്ത് ഷൂട്ടിങ്ങിന് പോകാൻ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി തേടേണ്ടി വന്നു.
5. അദ്ദേഹത്തിന് ബാങ്ക്‍ ലോൺ ലഭിക്കുന്നില്ല.
6. ഇതിനോടകം അദ്ദേഹം18 മാസം ജയിലിൽ കഴിഞ്ഞു.

ഇതിലെന്താ അദ്ഭുതം? ജാമ്യം ലഭിച്ച അദ്ദേഹം തന്റെ തൊഴിൽ ചെയ്ത് ഒട്ടേറെ പണം സമ്പാദിച്ചു. പിന്നെ 18 മാസം എന്നത് ഇദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ 18 ശതമാനം മാത്രമേ ആവുന്നുള്ളൂ.

7. സഞ്ജയ് ദത്തിന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്.

ഭീകര വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരു വർഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി വരുമെന്ന് അറിഞ്ഞിട്ടും കുടുംബ ജീവിതവുമായി മുന്നോട്ട് പോവാൻ ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പിന്നെങ്ങനെ ഒരു കുടുംബം ഉണ്ട് എന്നത് ഇയാൾക്ക് മാപ്പ് നൽകാൻ കാരണമാവും?

8. ഇയാൾ ഭീകരനാണെന്നോ ഇയാൾക്ക് മുംബൈ സ്ഫോടനത്തിൽ പങ്കുണ്ടെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.

ശരിയാണ്. എന്നാൽ ആയുധ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലെ ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നീക്കം ചെയ്തതിനെ ഒട്ടേറെ നിയമ വിദഗ്ദ്ധർ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ അനധികൃതമായി ആയുധം കൈവശം വെയ്ക്കുന്നത് തന്നെ അത്യന്തം കുറ്റകരമാണ് എന്നിരിക്കെ മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചത് അതീവ ഗുരുതരം തന്നെ. സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി ഇയാൾ നേരിട്ട് കാണുകയും സംസാരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ കുറ്റം കൂടുതൽ സങ്കീർണ്ണമാവുന്നു.

9. ഇയാളുടെ അച്ഛനും അമ്മയും സമൂഹ നന്മയ്ക്കായി പ്രവർത്തിച്ചവരാണ്.

അതുകൊണ്ടെന്താ? ഇവരുടെ സദ്കർമ്മങ്ങളുടെ പുണ്യം ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെ ലഘൂകരിക്കും എന്നാണോ ജസ്റ്റിസ് കട്ജു ഉദ്ദേശിക്കുന്നത്? ജ്യോതിഷത്തിൽ ഇങ്ങനെ പറയാം. എന്നാൽ നിയമത്തിൽ ഇങ്ങനെയൊന്നുമില്ല. അത് ജസ്റ്റിസിന് അറിയില്ലേ?

10. സഞ്ജയ് ദത്ത് തന്റെ സിനിമകളിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കുകയും മഹാത്മജിയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

???????????. കാര്യങ്ങൾ ഇതിലും അപഹാസ്യമാവുന്നതെങ്ങനെ? മുന്നാഭായ് സഞ്ജയ് ദത്ത് അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ സാങ്കൽപ്പിക കഥാപാത്രമാണ്. ഖൽ നായൿ മുതലായ സിനിമകളിൽ ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങളേയും ഇയാൾ അവതരിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട്?

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജും കേവലം വൈകാരികമായാണ് ഇതിനെ സമീപിക്കുന്നത്. നിയമപരമായി സഞ്ജയ് ദത്തിനെ പിന്തുണയ്ക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാവണം അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചത്. അല്ലാതെ നിയമം അറിയാഞ്ഞിട്ടാവാൻ വഴിയില്ലല്ലോ.

ഇതിനിടെ സഞ്ജയ് ദത്തിന് മാപ്പ് നൽകുകയാണെങ്കിൽ ദാവൂദിന്റെ അനുചരൻ അബു സലെം ഏൽപ്പിച്ച ബാഗിൽ ആയുധങ്ങളാണ് എന്നറിയാതെ സൂക്ഷിക്കുകയും ഇതേ കേസിൽ സഞ്ജയ് ദത്തിനോടൊപ്പം പിടിയിലാവുകയും ചെയ്ത തന്റെ 71 കാരിയായ അമ്മൂമ്മയേയും വിട്ടയയ്ക്കണം എന്ന് കേസിലെ ഒരു പ്രതിയായ സൈബുന്നിസാ ഖാസിയുടെ മകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മാപ്പ് നൽകാനുള്ള ഗവർണ്ണറുടെ പ്രത്യേക അധികാരവും നിയമ വിശകലനത്തിന് വിധേയമാണ് എന്നും ഇത് പൊതു നന്മയ്ക്കായി മാത്രം പ്രയോഗിക്കാൻ ഉള്ളതാണ് എന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം: വിവാദം മുറുകുന്നു

March 19th, 2013

supremecourt-epathram

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം വിവാദത്തിൽ. സീനിയോറിറ്റി മറികടന്നു മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് അടക്കം രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാർ ആക്കിയതിന് എതിരെ പരാതിയുമായി ഗുജറാത്തിലെ അഭിഭാഷകർ രംഗത്ത് വന്നു. നിയുക്തരായ രണ്ടു പേരേക്കാൾ സീനിയറായ മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ മറികടന്നാണ് ഈ നിയമനം എന്നും അതിനാൽ നിയമനം റദ്ദാക്കണം എന്നുമാണ് പരാതിക്കാരുടെ ആവശ്യം.

രാഷ്ട്രപതിയും സര്‍ക്കാറും അംഗീകരിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ ചോദ്യം ചെയ്ത് ഗുജറാത്തിലെ അഭിഭാകര്‍ പ്രമേയം പാസാക്കി രാഷ്ട്രപതിക്ക് അയച്ചിരിക്കയാണ്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കുര്യന്‍ ജോസഫ്, ആന്ധ്ര പ്രദേശ് ഹൈക്കോടതി ജഡ്ജി സി. ജെ. പിനാകിയു ചന്ദ്ര ഘോസെ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഇവരേക്കാൾ സീനിയർ ഹൈക്കോടതി ജഡ്ജിമാരായ ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബറിന്‍ ഘോഷ്, മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ശാന്തിലാല്‍ ഷാ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ എന്നിവരെയാണ് മറി കടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

ഗുജറാത്തിലെ അഭിഭാഷക അസോസിയേഷന്‍ പാസാക്കിയ പ്രമേയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭട്ടാചാര്യയുടെ സിനിയോറിറ്റി, സത്യസന്ധത, സമര്‍പ്പണം എന്നിവ പരിഗണിച്ചില്ലെന്ന് ആരോപിച്ചിട്ടുണ്ട്. സിനിയോറിറ്റി മറികടന്ന് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നും പരാതിയിൽ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു
Next »Next Page » സഞ്ജയ് ദത്തിനെന്താ കൊമ്പുണ്ടോ? »



  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine