മന്‍മോഹന്‍ സിംഗിന്റെ ‘ആണവപ്രേമം’ വീണ്ടും

May 17th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത്‌ ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക്‌ ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ്‌ തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്‌. എന്നാല്‍ ജപ്പാനും ജര്‍മ്മനിയും ആണവോര്‍ജ്ജം വേണ്ടെന്നു വെച്ചില്ലേ എന്നാ ചോദ്യത്തിനു മുന്നില്‍ മന്‍മോഹന്‍ സിംഗ് ഒന്ന് പരുങ്ങിയെങ്കിലും 19 ആണവനിലയങ്ങളില്‍ ഒന്നിലും പ്രശ്‌നമുണ്ടായിട്ടില്ല എന്നും . ജര്‍മനി ആണവനിലയങ്ങളുടെ കാര്യത്തില്‍ ‍  ഫ്രാന്‍സിനെയാണ്‌  ആശ്രയിക്കുന്നതെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ ന്യായീകരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇപ്പോഴും നിത്യാനന്ദയുടെ പ്രിയ ശിഷ്യയെന്ന് നടി രഞ്ജിത

May 12th, 2012

ranjitha-devotee-epathram
ചെന്നൈ: സ്വാമി നിത്യാനന്ദയുടെ പ്രിയ ശിഷ്യ തന്നെയാണെന്ന് തമിഴ് സിനിമാ താരം രഞ്ജിത. സ്വാമി നിത്യാനന്ദയും രഞ്ജിതയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു ആരോപിച്ചു പുറത്ത് വന്ന വിവാദമായ യുടൂബ്‌ തന്നെയും സ്വാമിയെയും അവഹേളിക്കാന്‍ ആരോ കൃത്രിമമായി നിര്‍മ്മിച്ചതാണ് എന്നും എന്നാല്‍ ഈ സത്യം മനസിലാക്കാതെ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി നടത്തിയ പ്രസ്താവന ഏറെ വേദനിപ്പിച്ചു, രണ്ജിത പറഞ്ഞു. താനിപ്പോഴും സ്വാമി നിത്യാനന്ദയുടെ ശിഷ്യയാണ് എന്നും അതിനാല്‍ ശിഷ്യ എന്ന നിലയില്‍ നിത്യാനന്ദ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്താറുള്ള പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും രഞ്ജിത പറഞ്ഞു. രഞ്ജിത എപ്പോഴും സ്വാമി നിത്യാനന്ദയോടൊപ്പമാണെന്ന കാഞ്ചി മഠാധിപതിയുടെ പരാമര്‍ശത്തിനെതിരെ തന്നെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച് രഞ്ജിത ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അദർശ് കുംഭകോണം : കമ്മീഷന് എതിരെ സൈന്യം

May 11th, 2012

indian-army-epathram

മുംബൈ : ആദർശ് ഹൌസിംഗ് സൊസൈറ്റി കുംഭകോണം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലുകളെ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. വിവാദ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ ആണ് എന്ന കമ്മീഷന്റെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണ് എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. ആരും ഒപ്പു വെയ്ക്കാത്ത ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത് എന്നാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. 1989ൽ മുംബൈ കലക്ടർ എഴുതിയ ഒരു എഴുത്തിലും അതേ വർഷം തന്നെ ചേർന്ന ഒരു ഉന്നതാധികാര യോഗത്തിന്റെ മിനുട്ട്സിലും പ്രസ്തുത ഭൂമി 1940കൾ മുതൽ സൈന്യത്തിന്റെ കൈവശമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ രേഖകൾ കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സർക്കാറിന്റെ 1935ലെ ഭൂനിയമത്തിന്റെ വ്യാഖ്യാനം കമ്മീഷൻ നടത്തിയത് പോലെയാണെങ്കിൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടപ്പോൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ അധീനതയിലുള്ള 11 പ്രധാന സൈനിക കേന്ദ്രങ്ങളിൽ നിന്നും സൈന്യം പുറന്തള്ളപ്പെടും എന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സച്ചിന് നല്‍കേണ്ടത് രാജ്യസഭാ സീറ്റല്ല ,ഭാരത് രത്നയെന്ന് ഹസാരെ

May 6th, 2012

anna-hazare-epathram

ഔറംഗാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേശ് ടെണ്ടുല്‍കറിന് ലഭിച്ച രാജ്യസഭാസീറ്റിനെതിരെ ലോക്പാല്‍ സമര നായകന്‍ അന്നാ ഹസാരെയും രംഗത്ത്. സച്ചിന്‍ പരമോന്നത പൗരബഹുമതിയായ ,ഭാരത് രത്ന അര്‍ഹിക്കുന്നുവെന്നും എന്നാല്‍ രാജ്യ സഭയിലേക്ക് അദ്ദേഹത്തെ അയക്കേണ്ടതില്ലെന്നുമാണ് ഹസാരെയുടെ അഭിപ്രായം. രാജ്യസഭാ സീറ്റ് പ്രഖ്യാപനം വന്നതിന് ശേഷം സച്ചിന് അനുകൂലമായും പ്രതികൂലമായും വിവിധ തലങ്ങളില്‍ നിന്ന് വാദങ്ങളുയരുന്നുണ്ട്.സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത വാര്‍ത്ത കേട്ടപ്പോള്‍ അമ്പരന്നു പോയതായി 73 കാരനായ ഹസാരെ പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് സച്ചിന് ,ഭാരത് രത്ന സമ്മാനിക്കുന്നില്ല. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലാവുന്നില്ല’. ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാലിന് വേണ്ടി അഞ്ചാഴ്ച നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ മഹാരാഷ്ട്രയില്‍ എത്തിയ അന്നാ ഹസാരെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സച്ചിന് നല്‍കേണ്ടത് രാജ്യസഭാ സീറ്റല്ല ,ഭാരത് രത്നയെന്ന് ഹസാരെ

അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ

May 5th, 2012

abhishek-singhvi-video-epathram

മുംബൈ : വിവാദ സി. ഡി. യിലെ നായകനായ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേൿ മനു സിങ്ങ്ഗ്വിയെ കുറ്റക്കാരൻ എന്ന് കണ്ടാൽ തൂക്കിക്കൊല്ലണം എന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവായ ഇദ്ദേഹം ഒരു പ്രമുഖ അഭിഭാഷകയുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് പാർലമെന്റിന്റെ നിയമ നീതിന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് വക്താവ് എന്ന പദവിയിൽ നിന്നും രാജി വെച്ചിരുന്നു. പ്രസ്തുത സി. ഡി. വ്യാജമായി നിർമ്മിച്ചതാണെന്ന് സിങ്ങ്ഗ്വി വാദിക്കുന്നു. ഇദ്ദേഹം ഇനിയും പാർലമെന്റ് അംഗത്വം രാജി വെച്ചിട്ടില്ല.

abhishek-singhvi-epathram അഭിഷേൿ സിങ്ങ്ഗ്വി

മഹാരാഷ്ട്രയിൽ കൂടുതൽ ശക്തമായ ലോകായുക്ത നിയമം കൊണ്ടു വരുന്നതിനായി സംസ്ഥാനം സന്ദർശിക്കുന്ന ഹസാരെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അഭിഷേൿ സിങ്ങ്ഗ്വി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിക്കൊല്ലണം എന്ന് അഭിപ്രായപ്പെട്ടത്. താൻ ആവശ്യപ്പെടുന്നത് പോലെ ശക്തമായ ലോക്പാൽ നിയമം പ്രാബല്യത്തിൽ വന്നാൽ അഴിമതിക്കാർ തടവറയിൽ പോകും എന്ന് ഹസാരെ കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ പിഴ നല്‍കണം :അമേരിക്ക
Next »Next Page » രാഷ്ട്രപതി: പ്രണബ് മുഖര്‍ജിക്ക് കരുണാനിധിയുടെ പിന്തുണ »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine