ന്യൂഡല്‍ഹി:ഏറെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചു. ഞായറാഴ്ച്ച രാത്രിയ്ക്ക് മുമ്പ് രാജിവെക്കണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഫോണില്‍ അന്ത്യശാസനം നല്‍കിയിരുന്നു. തീവണ്ടി യാത്രാനിരക്ക് വര്‍ധനയെ ചൊല്ലി മമതയുമായുണ്ടായ തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. രാജി തീരുമാനം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചു എങ്കിലും രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.