കോഴ വാഗ്ദാനം വി.കെ.സിങ്‌ തന്റെ നിലപാടില്‍ ഉറച്ചു തന്നെ

April 1st, 2012

V-K-SINGH-epathram

ന്യൂഡല്‍ഹി:വിവാദമായ കോഴ വാഗ്ദാനത്തില്‍ കരസേനാ മേധാവി ജനറല്‍ വി. കെ. സിങ്‌ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തത് ചെയ്തത് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ് തന്നെയാണെന്ന്  വി. കെ. സിങ് വ്യക്തമാക്കി. സി. ബി. ഐ. അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിരോധ കരാര്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും കൈക്കൂലി വാഗ്ദാനം

March 29th, 2012

പ്രതിരോധ കരാറിനായി മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധ കരാര്‍ സംബന്ധിച്ച  കോഴ വിവാദം കൊഴുക്കുകയാണ്. ദേവഗൌഡ പ്രധാനമന്ത്രിയായിരുന്ന  കാലത്ത് പ്രതിരോധ കരാര്‍ നേടാന്‍ മധ്യവര്‍ത്തികള്‍ പതിവായി അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്ന് കുമാര സ്വാമി പറഞ്ഞു. സൈനിക വാഹനം വാങ്ങുന്നതിനായി 14 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന സൈനിക മേധാവി ജനറല്‍ വി.കെ സിങിന്‍െറ പ്രസ്താവനക്ക് പിന്നാലെയാണ് കുമാര സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധ രംഗത്തെ അഴിമതികഥകള്‍ മറനീക്കി പുറത്ത്‌ വന്നു കൊണ്ടിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടകയില്‍ 2 ലക്ഷം കോടിയുടെ വഖഫ് ബോര്‍ഡ് ഭൂമി അഴിമതി

March 27th, 2012

karnataka-wakf-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക വഖഫ് ബോര്‍ഡിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍‌വര്‍ മണിപ്പാടിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൌഡക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രിമാരടക്കം രാഷ്ടീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍,വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എതിരെ പരാമര്‍ശങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഇതില്‍ സി. എ. ഇബ്രാഹിം, എന്‍. എ ഹാരിസ് എന്നീ മലയാളികളും ഉള്‍പ്പെട്ടതായി കരുതുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി  വിനിയോഗിക്കേണ്ട വഖഫ് ഭൂമി മറിച്ചു വിറ്റ് കോടികള്‍ കൊള്ളയടിച്ച സംഭവം 2ജി സ്പെക്ട്രം പോലെ രാജ്യം കണ്ട വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ 2011 നവമ്പറിലാണ് സര്‍ക്കാര്‍ അന്‍‌വര്‍ മണിപ്പാടിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണം ഏല്പിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക: ഹസാരെ

March 26th, 2012

ANNA_Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക, കേന്ദ്ര സര്‍ക്കാറിന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന മുന്നറിയിപ്പോടെ ഹസാരെ വീണ്ടും തുടങ്ങിയ ഉപവാസ സമരത്തിനിടെ യാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പറഞ്ഞത്‌.   ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ 2014ല്‍ ഭരണം വിടുകയോ ചെയ്യണമെന്ന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്‍െറ ഉദ്ദേശ്യ ശുദ്ധി വ്യക്തമല്ലെന്നും അതുകൊണ്ടാണ് ലോക്പാല്‍ ബില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം പറഞ്ഞു.  മധ്യപ്രദേശില്‍ കൊല്ലപ്പെട്ട ഐ. പി. എസ് ഓഫിസര്‍ നരേന്ദ്ര കുമാര്‍ യാദവിന് നീതി ലഭ്യമാക്കണമെന്നും അഴിമതിക്കെതിരെ പൊരുതുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നുമാണ് ഉപവാസ സമരത്തിന്റെ മറ്റൊരു ആവശ്യം. ഇത്തരത്തില്‍ കൊല്ലപെട്ട ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. യു. സി. ഐ പാര്‍ലമെന്റിലേക്ക് മാര്‍ച്ചില്‍ ജനസാഗരം

March 16th, 2012

suci-rally-epathram

ന്യൂഡല്‍ഹി: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ്  (എസ്. യു. സി. ഐ) പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ദല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് ജന്തര്‍മന്ദിറില്‍  സമാപിച്ച റാലിയില്‍  കേരളത്തില്‍ നിന്നടക്കം ഒരു ലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും,  അക്രമവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന  വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാണ് മാര്ച്ച്ചു നടത്തിയത്. എസ്.യു.സി.ഐ രാജ്യവ്യാപകമായി ശേഖരിച്ച 3.57 കോടി കൈയ്യൊപ്പ് കേന്ദ്രമന്ത്രി വി. നാരായണ സ്വാമിക്ക് കേന്ദ്ര നേതാക്കള്‍ കൈമാറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊവാഷ് ഘോഷ് മാര്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോയംഗം  കൃഷ്ണ ചക്രവര്‍ത്തി റാലിയില്‍ സംസാരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ല: പ്രണബ് മുഖര്‍ജി
Next »Next Page » സച്ചിന്റെ നൂറാം സെഞ്ചുറി അഭിമാന നേട്ടം »



  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine