മായാവതിക്ക് 111 കോടിയുടെ ആസ്തി

March 15th, 2012
mayawati_crowned-epathram
ലക്നൌ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ദളിത് നേതാവുമായ മായാവതിയ്ക്ക് 111 കോടിയുടെ ആസ്തിയുള്ളതായി വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട മായാവതി രാജ്യസഭയിലേക്ക് മത്സരിക്കുവാനായി നല്‍കിയ നാമര്‍നിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തിലാണ് ആസ്തി സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 24 കോടിയുടെ വര്‍ദ്ധനവാണ് ഈ ദളിത് നേതാവിന്റെ വരുമാനത്തില്‍ ഉണ്ടായത്. 380 കാരറ്റ് വജ്രാഭരണങ്ങളും ഒരു കിലോ സ്വര്‍ണ്ണവും 20 കിലോഗ്രാം വെള്ളിയും ഇവരുടെ ആസ്തിയിലെ അമൂല്യ നിധികളില്‍ പെടുന്നു. കൂടാതെ ഡെല്‍ഹിയിലെ കനോട്ട് പ്ലേസിലും സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലും കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളും ഉണ്ട്. 2007-ല്‍ 52.27 കോടി രൂപയായിരുന്നു ഔദ്യോഗികമായി വെളിപ്പെടുത്തിയതു പ്രകാരം മായാവതിയുടെ ആസ്തി. 2012-ല്‍ ഇത് 111 കോടിയായി വര്‍ദ്ധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യപിച്ചു വന്ന എയർ ഇന്ത്യാ വൈമാനികനെ സസ്പെൻഡ് ചെയ്തു

March 10th, 2012

air-india-maharaja-epathram

മുംബൈ : മദ്യപിച്ച് ജോലിക്ക് എത്തിയ വൈമാനികനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എയർ ഇന്ത്യാ അധികൃതർ ഈ നടപടി സ്വീകരിച്ചത് എന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ ഒരു അപേക്ഷയുടെ മറുപടിയിലാണ് വെളിപ്പെട്ടത്. മദ്യപിച്ചു ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരെ ബ്രെത്തലൈസർ (മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന യന്ത്രം) ഉപയോഗിച്ച് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാൽ എയർ ഇന്ത്യ ഇത്തരം പരിശോധന നടത്തുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ വെച്ച് പലപ്പോഴും ഇത്തരം പരിശോധനകൾ എയർ ഇന്ത്യ നടത്തുന്നില്ല. 2011ൽ ഇത്തരം പരിശോധനകൾ ആകെ ദുബായിൽ മാത്രമേ നടത്തിയിട്ടുള്ളൂ. ഇതിലാകട്ടെ ഒരു ഉദ്യോഗസ്ഥനെ മദ്യ ലഹരിയിൽ പിടിക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. എസ്. യദിയൂരപ്പക്കെതിരായ എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

March 7th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍:അനധികൃത ഖനനക്കെസില്‍ മുന്‍‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യദിയൂരപ്പക്കെതിരെ  ലോകായുക്ത പോലീസ്  റജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി.  വിശദീകരണം നല്‍കുവാന്‍ തനിക്ക് അവസരം നല്‍കാതെയാണ് തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന യദിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖനന വിവാദവുമായി ബന്ധപ്പെട്ട കേസിലെ എഫ്. ഐ. ആറില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തനിക്ക് അനുകൂലമായ കോടതി വിധിയുടെ  പശ്ചാത്തലത്തില്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥനത്ത്  അധികാരത്തിലെത്തിയ ബി. ജെ. പിക്ക് ഖനന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നത് രാഷ്ടീയമായി ഒത്തിരി ക്ഷീണം വരുത്തിവച്ചിരുന്നു

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതിമകളുടെ രാജ്ഞിയ്ക്ക് പരാജയം

March 7th, 2012
mayawati_crowned-epathram
ലക്‍നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ  പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയയായ മായാവതിക്ക്  വന്‍ പരാജയം. അധികാരം ലഭിച്ചതോടെ ഒരു  രാജ്ഞിയെപ്പോലെ ആഡംഭര ജീവിതം നയിക്കുകയും നാടൊട്ടുക്ക് തന്റേതുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെയും പാര്‍ട്ടി ചിഹ്നമായ ആനയുടേയും പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ വലിയ ഉത്സാഹം കാണിക്കുകയും ചെയ്തു മായാവതി. ഒരു വേള ജനം അവരെ പരിഹാസപൂര്‍വ്വം പ്രതിമകളുടെ രാജ്ഞിയെന്ന് വിശേഷിപ്പിച്ചിരുന്നു.  കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ട് മായാവതി നടത്തിയ പ്രതിമാ നിര്‍മ്മാണത്തിനെതിരെ കോടതിയുടെ ഇടപെടലും ഉണ്ടായി. തിരഞ്ഞെടുപ്പ് സമയത്ത്  ജനത്തെ സ്വാധീനിക്കുവാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നാടിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബി. എസ്. പി ചിഹ്നം കൂടെയായ ആന പ്രതിമകള്‍ മൂടി വെയ്ക്കുവാന്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
mayawati-statues-covered-epathram
ജ്യാതി വ്യവസ്ഥയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന ഉത്തര്‍പ്രദേശില്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം മായാവതിയെ വിജയിപ്പിച്ചത്. എന്നാല്‍ പിന്നോക്ക ക്കാരിയായിരുന്നിട്ടു കൂടി സാധാരണക്കാര്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു മായാവതി. ഒരു ഏകാധിപതിയേ പോലെ പെരുമാറിയ മായാവതി ജനങ്ങളില്‍ നിന്നും അകലുകയും തെറ്റായ പല നയങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉപജാപക വൃന്ദത്തിന്റേയും ഉദ്യോഗസ്ഥ വൃന്ദത്തിന്റേയും സ്വാധീനവും കുറവല്ലായിരുന്നു. ജനദ്രോഹപരവും ധൂര്‍ത്തും നിറഞ്ഞ മായാവതി ഭരണത്തിനു ജനം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 സീറ്റു ലഭിച്ച ബി. എസ്. പി. ക്ക് ഇത്തവണ കേവലം 80 സീറ്റു മാത്രമാണ് ലഭിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ ഇത്തിസലാത്ത് ഡിബി അടച്ചുപൂട്ടുന്നു

February 24th, 2012

etisalat-db-india-epathram

ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതി സമ്പന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് യു. ഇ.യിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഡിബി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയ ടുജി ലൈസന്‍സുകളില്‍ 15 എണ്ണം എത്തിസലാത്ത് ഡിബിയുടേതാണ് ഇതോടെ ഇത്തിസലാത്തിലെ  ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന് കമ്പനി അധികൃതര്‍. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി ബി റിയാലിറ്റിയുമായി ചേര്‍ന്ന് അബുദാബിയിലെ ഇത്തിസലാത്ത് രൂപവത്ക്കരിച്ച കമ്പനിയാണ് ഇത്തിസലാത്ത് ഡിബി. 16 ലക്ഷം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഇത്തിസലാത്ത് ഡിബിക്കുള്ളത് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി  അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഓപ്പറേറ്റര്‍ മാറാന്‍ ഒരു മാസത്തെ സമയമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെന്നൈയില്‍ ബാങ്ക് കൊള്ളക്കാരെ പോലീസ്‌ വെടിവെച്ചു കൊന്നു
Next »Next Page » ഇന്‍ഡോര്‍ : ബലാല്‍ക്കാരങ്ങള്‍ തുടര്‍ക്കഥയാവുന്നു »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine