2ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിയുടെ അറിവോടെ കനിമൊഴി

August 23rd, 2011

Kanimozhi-epathram

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ധനമന്ത്രി പി ചിദംബരത്തിനും കൃത്യമായി അറിയാമായിരുന്നുവെന്ന് ഡിഎംകെ എംപി കനിമൊഴി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. ഇരുവരും ചേര്‍ന്നാണെന്നും കനിമൊഴി കോടതിയെ അറിയിച്ചു. സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന തീരുമാനിച്ച യോഗത്തില്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും പങ്കെടുത്തിട്ടുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിനായി യോഗത്തിന്റെ മിനിറ്റ്‌സും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. 2ജി ഇടപാടു മൂലം സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കേസില്‍ സാക്ഷിയാക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജയും ഇതേ കാര്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങിന്റേയും പി ചിദംബരത്തിന്റേയും സമ്മതത്തോടെയാണ് 2ജി ഇടപാട് നടന്നതെന്നായിരുന്നു രാജ കോടതിയില്‍ പറഞ്ഞത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകവും

August 23rd, 2011

tollywood-fasting-epathram

ചെന്നൈ: ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരം അനുഷ്ടിക്കുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ അവര്‍ ഒരു ദിവസത്തെ നിരാഹാരം ആരംഭിച്ചു. നടീനടന്മാര്‍, സംവിധായ‌കര്‍, എഴുത്തുകാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി സിനിമയുടെ വ്യത്യസ്ഥ മേഘലയില്‍ നിന്നുള്ളവര്‍ സമര പന്തലില്‍ സജീവമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് സമരം. സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, പ്രോഡ്യൂസേഴ്സ് കൌണ്‍സില്‍, ഫെഫ്‌സി തുടങ്ങിയ സംഘടനകളാണ് പ്രധാനമായും സമരത്തിന് മുന്‍‌കൈ എടുത്തത്. ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സമരത്തിനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അഴിമതിയ്ക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ പിന്തുണക്കുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്തുണയുമായി മുന്നോട്ടു വരുവാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇതിനു കാരണമായി കരുതുന്നത് അടുത്തിടെ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണമടക്കം അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതാണ്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പും കണ്ടെത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ താരങ്ങളുടെ കള്ളപ്പണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നു തന്നെ മാധ്യമങ്ങളില്‍ നിന്നും ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അപ്രത്യക്ഷമായി. വാര്‍ത്തകള്‍ നിലച്ചു വെങ്കിലും ഇവരെ മുന്‍ നിര്‍ത്തിക്കൊണ്ട് കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സംസാരിക്കുവാനോ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനോ മലയാള സിനിമാ സംഘടനകള്‍ക്ക് അല്പം മടിയുണ്ടാകും. നടന്‍ സുരേഷ് ഗോപി അന്നാ ഹസാരയുടെ നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെക്കെതിരെ അരുന്ധതി റോയ്‌ രംഗത്ത്‌

August 23rd, 2011

arundhathi-roy-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടം അതി ദേശീയവാദമാണെന്ന് ബുക്കര്‍ പ്രൈസ്‌ ജേതാവും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി പറഞ്ഞു . ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അരുന്ധതി ഹസാരെയേ രൂക്ഷമായി വിമര്‍ശിച്ചത്‌. സ്വന്തം സംസ്‌ഥാനമായ മഹാരാഷ്‌ട്രയില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍ക്കെതിരേ ഹസാരെ നിശബ്‌ദത പാലിക്കുകയാണെന്നും അരുന്ധതി കുറ്റപ്പെടുത്തി. ഹസാരെയുടെ സമരരീതിയും സത്തയും തെറ്റാണെന്നു ലേഖനത്തില്‍ അരുന്ധതി കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന്‌ അണ്ണാ ഹസാരെ സ്വീകരിച്ച നിരാഹാര സമരത്തെയും മറ്റു മാര്‍ഗങ്ങളെയും അരുന്ധതി ചോദ്യംചെയ്‌തു. ഗാന്ധിയനെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അണ്ണാ ഹസാരെയുടെ അധികാരത്തോടെയുള്ള ആവശ്യപ്പെടല്‍ അതിനു യോജിക്കും വിധമല്ലെന്നും ലോക്‌പാല്‍ ബില്ലിനെ ലക്ഷ്യംവച്ച്‌ അരുന്ധതി പറഞ്ഞു. നിരാഹാരത്തെ പിന്തുണയ്‌ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്നാണു സമരത്തിലൂടെ നല്‍കുന്ന തെറ്റായ സന്ദേശം, ഇത് ശരിയല്ല. അവര്‍ കൂട്ടിച്ചേര്‍ത്തു

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ജന്‍ലോക്‌പാല്‍ ബില്‍ അംഗീകരിക്കും വരെ സമരം, അല്ലെങ്കില്‍ ഭരണം വിടുക -ഹസാരെ

August 22nd, 2011

anna-fast-epathram

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമൊഴിയേണ്ടിവരുക തന്നെ വരുമെന്ന് അന്ന ഹസാരെയുടെ ശക്തമായ മുന്നറിയിപ്പ്. ഈ മാസം 30നു തന്നെ ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമായിരിക്കും ഉണ്ടാകുകയെന്നും. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്‌ അതാണ്‌ അവര്‍ ബില്ലിനായി ശ്രമിക്കാത്തത്. പുറത്തുനിന്നുള്ളവര്‍ ബില്ലുണ്ടാക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ജന്‍ ലോക്പാല്‍ ബില്ലുണ്ടാക്കിയത്. പാര്‍ലമെന്‍റല്ല, ജനങ്ങളാണ് യജമാനന്മാര്. അവര്‍ പുറത്തുള്ളവരല്ല. രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു- ഞായറാഴ്ച രാത്രി രാംലീലാ മൈതാനിയിലെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഹസാരെ പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക്പാല്‍ ബില്‍ പ്രധാനമന്ത്രിയും അയയുന്നു

August 21st, 2011

Manmohan-Singh-Anna-Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. “ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലാണ് സര്‍ക്കാറിന്റെയും ലക്ഷ്യം. ഇതിനായി പരസ്​പരം വിട്ടുവീഴ്ചകള്‍ ആകാം. ജീവസുറ്റ നിയമനിര്‍മാണത്തിലൂടെ ഈ ബില്ല് രൂപപ്പെടുത്താന്‍ സമയമെടുക്കും” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹസാരെ ആവശ്യപ്പെടുന്നപോലെ ആഗസ്ത് 30നുമുമ്പ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിക്കുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ നിരാഹാര സമരത്തിനു കിട്ടിയ ജനകീയ പിന്തുണയും, വിഷയത്തില്‍ യു. പി. എയ്ക്ക് അകത്തു താനേ അഭിപ്രായ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് വിശാലയായ ദേശീയ സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വന്നത്. ബില്ലിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുള്ളതുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ വെക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ ബില്ലിന്റെ കരട് രൂപം കണ്ടതിന് ശേഷമേ ഇതേക്കുറിച്ച് അഭിപ്രായം നല്‍കാനാവൂ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. അതിനാല്‍ സര്‍ക്കാറിന് ബില്ലിന്റെ കരട് സഭയില്‍ വെക്കാതിരിക്കാനാത്ത അവസ്ഥ വന്നു. തുടര്‍ന്നും ചര്‍ച്ച നടത്താനും സംവാദത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. വിശാലമായ ദേശീയ സമവായം വേണമെന്നതാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും ഈ സമവായത്തിന്റെ അവസാന ഉത്പന്നം സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലായിരിക്കണമെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ഹസാരെയുടെ ആവശ്യത്തോട് പ്രതികരിക്കാനോ വിവാദമാക്കാനോ താനില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഗത്തിയില്‍ എയര്‍ ഇന്ത്യ വിമാനം ചെളിയില്‍ ഇറങ്ങി
Next »Next Page » പ്രശസ്ത ചരിത്രകാരന്‍ ആര്‍. എസ് ശര്‍മ അന്തരിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine