പ്രതിരോധ കരാറിനായി മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധ കരാര്‍ സംബന്ധിച്ച കോഴ വിവാദം കൊഴുക്കുകയാണ്. ദേവഗൌഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രതിരോധ കരാര്‍ നേടാന്‍ മധ്യവര്‍ത്തികള്‍ പതിവായി അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്ന് കുമാര സ്വാമി പറഞ്ഞു. സൈനിക വാഹനം വാങ്ങുന്നതിനായി 14 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന സൈനിക മേധാവി ജനറല്‍ വി.കെ സിങിന്‍െറ പ്രസ്താവനക്ക് പിന്നാലെയാണ് കുമാര സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധ രംഗത്തെ അഴിമതികഥകള്‍ മറനീക്കി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം