ന്യൂഡല്‍ഹി : സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായി വര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചും സബ്സിഡികള്‍ ഇല്ലായ്മ ചെയ്തും സാധാരണക്കാരനെ പിഴിഞ്ഞ് ധനം സമാഹരിക്കുമ്പോള്‍, സ്വിസ്സ് ബാങ്കുകളില്‍ അനധികൃതമായി ഇന്ത്യാക്കാര്‍ നിക്ഷേപിച്ച കള്ളപ്പണമായ 65,785,630,000,000 രൂപ (1456 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) തിരികെ ലഭിക്കാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാം എന്ന് സ്വിസ്സ് ബാങ്കുകള്‍ സമ്മതിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാണ്.
രാജ്യത്തിന്റെ വിദേശ കടത്തിന്റെ പതിമൂന്നു ഇരട്ടിയാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
ഈ പണം തുല്യമായി വീതിച്ചാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്ന ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും.