എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌

January 17th, 2011

banda-girl-epathram

ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ്‌ മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള  മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.

തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ്‌ അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. 

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

പൂഴ്ത്തി വെപ്പുകാരെ പിടി കൂടി : ഉള്ളി വില താഴേക്ക്‌

January 8th, 2011

onion-india-epathram

ന്യൂഡല്‍ഹി : ഉള്ളി പൂഴ്ത്തി വെച്ച വ്യാപാരികള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരെ ആദായ നികുതി വകുപ്പ്‌ പരിശോധന നടത്തി പിടി കൂടാന്‍ ആരംഭിച്ചതോടെ രാജ്യത്ത്‌ ഉള്ളി വിലയില്‍ കുറവ്‌ അനുഭവപ്പെട്ടു. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ കിലോയ്ക്ക് വില കുറഞ്ഞു കിലോ വില അറുപത് രൂപ വരെയായി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി തടഞ്ഞതോടെ ഉള്ളിയുടെ വില വീണ്ടും ഉയരുമെന്ന ആശങ്ക ഇതോടെ നിയന്ത്രണ വിധേയമായതായി കണക്കാക്കപ്പെടുന്നു.

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും കാലം തെറ്റി പെയ്ത മഴ മൂലം ഉണ്ടായ വന്‍ കൃഷി നാശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്ത്‌ ഉള്ളി വില 85 രൂപ വരെ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ബോഫോഴ്സ് പുനരന്വേഷണം വേണം : ജെറ്റ്ലി

January 4th, 2011

bofors-gun-rajiv-gandhi-epathram

ബോഫോഴ്സ് തോക്ക് ഇടപാടില്‍ വിന്‍ ചദ്ദയ്ക്കും ഒട്ടേവിയോ ഖത്ത്രോച്ചി യ്ക്കും 41 കോടി രൂപ കമ്മീഷന്‍ ലഭിച്ചു എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തി അഞ്ചു വര്ഷം പഴക്കമുള്ള ബോഫോഴ്സ് കേസിന്മേലുള്ള ക്രിമിനല്‍ നടപടികള്‍ പുനരാരംഭിക്കണം എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു.

ബോഫോഴ്സ് കേസ്‌ വെറും ഒരു കോഴക്കേസല്ല. വന്‍ തോതില്‍ കേസ്‌ തേച്ചു മായ്ച്ചു കളയാനുള്ള കാര് നീക്കങ്ങളാണ് ഈ കേസില്‍ നടന്നിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2004ല്‍ യു. പി. എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നിശ്ശബ്ദമായി ബോഫോഴ്സ് കേസ്‌ പൂഴ്ത്തി കളയാനുള്ള ശ്രമം നടന്നു വന്നിരുന്നു. ഒട്ടേവിയോ ഖത്ത്രോച്ചി യ്ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കോണ്ഗ്രസ് സര്‍ക്കാര്‍ സി. ബി. ഐ. ക്ക് അനുമതി നല്കിയിരുന്നുമില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല്‍മാഡിയെ പുറത്താക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍

December 21st, 2010

suresh-kalmadi-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും അഴിമതി ആരോപണത്തിന് വിധേയനായ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ലളിത് ഭാനോട്ടിനെയും ഉടന്‍ നീക്കം ചെയ്യണമെന്ന സി. ബി. ഐ. യുടെ ആവശ്യം നടപ്പിലാക്കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയില്‍ അംഗത്വമുള്ള ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്റെ കീഴിലാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്‌. 1860 ലെ സൊസൈറ്റീസ്‌ രജിസ്ട്രേഷന്‍ ആക്റ്റ്‌ പ്രകാരം ഒരു സൊസൈറ്റി ആയിട്ടാണ് ഇത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയുടെ ചാര്‍ട്ടര്‍ പ്രകാരം സര്‍ക്കാരിന് സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ സി. ബി. ഐ. യുടെ ആവശ്യം നിരാകരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : റാഡിയയെ ചോദ്യം ചെയ്യുന്നു

December 21st, 2010

niira-radia-epathram

ന്യൂഡല്‍ഹി : കോര്‍പ്പൊറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയയെ 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് സി. ബി. ഐ. ചോദ്യം ചെയ്തു. ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി സി. ബി. ഐ. ആസ്ഥാനത്ത്‌ ഹാജരാവാനുള്ള അറിയിപ്പ്‌ ഇന്നലെയാണ് റാഡിയയ്ക്ക് നല്‍കിയത്. ഇത് പ്രകാരം റാഡിയ ഇന്ന് രാവിലെ സി. ബി. ഐ. ആസ്ഥാനത്ത്‌ എത്തിയിട്ടുണ്ട്.

കേസില്‍ റാഡിയയുടെ പങ്ക് തങ്ങള്‍ അന്വേഷിക്കും എന്ന് സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി. ബി. ഐ. വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള വന്‍ പ്രത്യാഘാതങ്ങള്‍ ഈ കേസില്‍ ഉണ്ടെന്നും അന്ന് സി. ബി. ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പല പ്രമുഖരുമായും റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും തക്ക സമയത്ത് റാഡിയയെ തങ്ങള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്നും സി. ബി. ഐ. പറഞ്ഞിരുന്നു.

എന്നാല്‍ 2 ജി സ്പെക്ട്രം വിവാദത്തിലെ പ്രധാന കഥാപാത്രമായ മുന്‍ ടെലികോം മന്ത്രി രാജ ഇത് വരെ സി. ബി. ഐക്ക്‌ മുന്‍പില്‍ ഹാജരായിട്ടില്ല. ഉടന്‍ ഹാജരാവണം എന്ന് കാണിച്ചു രാജയ്ക്കും ഇന്നലെ സി. ബി. ഐ. അറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യ മാണെന്ന് പറഞ്ഞ് രാജ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ പോകുകയാണുണ്ടായത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

54 of 581020535455»|

« Previous Page« Previous « കല്‍മാഡിയെ നീക്കണമെന്ന് സി.ബി.ഐ.
Next »Next Page » കല്‍മാഡിയെ പുറത്താക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine