അഹമ്മദാബാദ് : ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും, ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സി. ബി. ഐ. പ്രത്യേക കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ അമിത് ഷായെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുവാനുള്ള സാധ്യത വര്‍ധിച്ചു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ ഷാ രണ്ടു തവണ സമന്‍സ് അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാള്‍ ഒളിവിലാണ്.

നരേന്ദ്ര മോഡി യുടെ വിശ്വസ്തനാണ് അമിത് ഷാ
സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായ്ക്കെതിരെ സി. ബി. ഐ. സമന്‍സ് അയച്ചത്. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ലഷ്കര്‍ ഏ തൊയ്ബ ഭീകരനാണ് സൊറാബുദ്ദീന്‍ എന്ന് പറഞ്ഞായിരുന്നു ഗുജറാത്ത് പോലീസ് സൊറാബുദ്ദീനെതിരെ വ്യാജ ഏറ്റുമുട്ടല്‍ ഏര്‍പ്പെടുത്തിയത്. ഇയാള്‍ വാസ്തവത്തില്‍ ഗുജറാത്തിലെ പോലീസ് കമ്മീഷണര്‍ ആയിരുന്ന അഭയ് ചുദാസമയുടെ സഹായത്തോടെ ആളുകളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ഒരു സംഘത്തിലെ അംഗമായിരുന്നു. അഭയ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സൊറാബുദ്ദീനെതിരെ പോലീസ് തിരിഞ്ഞത്. 2005 നവംബര്‍ 26നു പോലീസ് ഇയാളെ ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു ദിവസം കഴിഞ്ഞു ഇയാളുടെ ഭാര്യ കൌസരി ബി യെയും പോലീസ് കൊലപ്പെടുത്തുകയും വ്യാജ ഏറ്റുമുട്ടല്‍ ഒളിക്കാനായി ഇവരുടെ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു.
സൊറാബുദ്ദീന്‍ കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയും സൊറാബുദ്ദീന്റെ സുഹൃത്തുമായ തുളസി പ്രജാപതിയെയും കോടതിയിലേക്ക് കൊണ്ട് പോവുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് പോലീസ് കൊലപ്പെടുത്തി.
നാല് ഐ. പി. എസ്. ഉദ്യോഗസ്ഥരടക്കം 15 പോലീസുകാരെ ഇതിനോടകം സൊറാബുദ്ദീന്‍ – കൌസരി കൊലക്കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുളസി പ്രജാപതി കൊലക്കേസില്‍ രണ്ടു പോലീസുകാരും അറസ്റ്റിലായി.
സൊറാബുദ്ദീനെതിരെ കോടതിയില്‍ മൊഴി നല്‍കാനായി ഗുജറാത്തിലെ പ്രമുഖ ബില്‍ഡര്‍ മാരായ സഹോദരങ്ങള്‍ രാമന്‍ പട്ടേലിനെയും ദശരഥ് പട്ടേലിനെയും പോലീസ് ഡി. ഐ. ജി. വഴി അമിത് ഷാ ഭീഷണിപ്പെടുത്തി എന്ന് സി. ബി. ഐ. കുറ്റപത്രം പറയുന്നു. ഇതിനു തയ്യാറായില്ലെങ്കില്‍ ഇവരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിരോധന (PASA – Prevention of Anti Social Activities Act) നിയമം വഴി അറസ്റ്റ് ചെയ്യുമെന്നും അമിത് ഷാ ഇവരെ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഇവരില്‍ നിന്നും 2006ല്‍ അമിത് ഷാ 70 ലക്ഷം രൂപ വാങ്ങിയതിന്റെ വിശദാംശങ്ങളും സി. ബി. ഐ. യുടെ പക്കലുണ്ട്.
ഇതില്‍ നിന്നും 50 ലക്ഷം രൂപ സൊറാബുദ്ദീന്റെ മധ്യപ്രദേശില്‍ ഉള്ള കുടുംബാംഗങ്ങള്‍ക്ക് ഷാ വാഗ്ദാനം ചെയ്തു അവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. തങ്ങളുടെ അതെ പാര്‍ട്ടി തന്നെയാണ് മധ്യപ്രദേശ് ഭരിക്കുന്നത് എന്നും അതിനാല്‍ തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അവരെ തീര്‍ത്തു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
ഡി. സി. പി. അഭയ് എഴുതി കൊടുക്കുന്നത് പോലെ സി. ബി. ഐ. ചോദ്യം ചെയ്യലില്‍ മൊഴി നല്‍കണം എന്ന് അമിത് ഷാ പട്ടേല്‍ സഹോദരന്മാരോട് പറഞ്ഞതായും സി. ബി. ഐ. വെളിപ്പെടുത്തുന്നു.



ദുബായ് : മലയാളി എന്‍ജിനിയര്‍ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനെ പഞ്ചാബ് പോലീസ് വേട്ടയാടുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്ന് തന്നെ ചില രാഷ്ട്രീയ നേതാക്കളും മറ്റും ബന്ധപ്പെടുകയുണ്ടായി എന്ന് സാംദീപ് e പത്രത്തോട് വെളിപ്പെടുത്തി. പഞ്ചാബില്‍ നിന്നുമുള്ള എം.പി. യും, യൂത്ത് കോണ്ഗ്രസ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ കോണ്ഗ്രസ് വക്താവുമായ മനീഷ് തിവാരി ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിക്കുകയും പ്രശ്നത്തില്‍ ഉടന്‍ തന്നെ പരിഹാരം കാണാന്‍ വേണ്ടത് ചെയ്യും എന്ന് ഉറപ്പു തന്നു എന്നും സാംദീപ് അറിയിച്ചു.
സിംഗപ്പൂര്‍ : പഞ്ചാബിലെ ഒരു പ്രബല വ്യാപാര ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേട് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയ മലയാളി എന്‍ജിനിയര്‍ കഴിഞ്ഞ നാല് മാസമായി പ്രാണ രക്ഷാര്‍ത്ഥം നാട് വിട്ടു സിംഗപ്പൂരില്‍ കഴിയുകയാണ്. എറണാകുളം കടവന്ത്ര സ്വദേശിയായ സാംദീപ് മോഹന്‍ വര്‍ഗ്ഗീസിനാണ് ഈ ദുര്‍വിധി.
ഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക് കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട് മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക് ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.
























