ജെല്ലിക്കെട്ടിന് മൂക്കുകയര്‍

January 12th, 2011

jellikkettu-animal-cruelty-epathram

ചെന്നൈ : നമ്മുടെ നാട്ടിലെ മിക്ക ഉത്സവങ്ങളെയും പോലെ മൃഗങ്ങളോടുള്ള ക്രൂരത മനുഷ്യന് വിനോദമായി മാറുന്ന മറ്റൊരു ഉല്‍സവമാണ് തമിഴ്‌ നാട്ടിലെ ജെല്ലിക്കെട്ട് എന്ന കാളപ്പോര്. ജെല്ലിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ചില സംഘടനകള്‍ നിയമ യുദ്ധം നടത്തി വരുന്നതിന്റെ ഫലമായി പല തവണ സുപ്രീം കോടതി ജെല്ലിക്കെട്ട് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.

കഴിഞ്ഞ വര്ഷം നടന്ന ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ പിന്നീട് ചില ഉപാധികളോടെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ജെല്ലിക്കെട്ട് വീഡിയോയില്‍ പകര്‍ത്തണമെന്നും, കാണികള്‍ക്കോ മൃഗങ്ങള്‍ക്കോ യാതൊരു പരുക്കും ഏല്‍ക്കാത്ത രീതിയില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകളെടുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവര്‍ മൂന്നു ദിവസം മുന്‍പ് ഇതിനായുള്ള അനുമതി തേടണം. മൃഗ ക്ഷേമ വകുപ്പ് സാക്ഷിയായി വേണം മത്സരങ്ങള്‍ നടത്താന്‍ എന്നും മല്‍സരത്തിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.

ഈ ജനുവരി 17ന് നടക്കുന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളുടെ ഉടമസ്ഥര്‍ 1000 രൂപ നല്‍കി കാളകളെ മൃഗ ക്ഷേമ വകുപ്പില്‍ റെജിസ്റ്റര്‍ ചെയ്യണം.

കാളകളെ ഉത്തേജക മരുന്നുകള്‍ നല്‍കി യാണ് പോരില്‍ പങ്കെടുപ്പിക്കുന്നത് എന്ന് മൃഗ ക്ഷേമ വകുപ്പ് വക്താവ് പറയുന്നു. ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് എതിരെ പ്രാദേശികമായി വന്‍ എതിര്‍പ്പ് ഉണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഈ ക്രൂര വിനോദം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും മൃഗ ക്ഷേമ വകുപ്പ് അറിയിച്ചു.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കെതിരെ അടുത്ത കാലത്തായി വന്‍ തോതില്‍ ബോധവല്‍ക്കരണം നടന്നു വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സുരക്ഷിതമല്ല : ഇലിന സെന്‍

January 4th, 2011

dr-ilina-sen-epathram

ന്യൂഡല്‍ഹി : താന്‍ ഇന്ത്യയില്‍ സുരക്ഷിതയല്ല എന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജീവ പര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ശിശു രോഗ വിദഗ്ദ്ധനുമായ ഡോ. ബിനായക്‌ സെന്നിന്റെ പത്നി ഡോ. ഇലിന സെന്‍ പറഞ്ഞു. തന്റെയും മക്കളുടെയും സുരക്ഷിതത്വം കരുതി മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നതിനെ പറ്റി താന്‍ ഗൌരവമായി ചിന്തിച്ചു വരികയാണ് എന്നും അവര്‍ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ഭരണ സംവിധാനം തങ്ങള്‍ക്കെതിരാണ്. തനിക്ക്‌ 25ഉം 20ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഞങ്ങള്‍ എവിടെ പോയാലും പുറകെ ആളുകള്‍ വരുന്നു. പോലീസ്‌ തങ്ങളെ വേട്ടയാടുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ ഫോണ്‍ ഭീഷണികള്‍ വരുന്നു. ഈ സാഹചര്യത്തിലാണ് വേറെ ഏതെങ്കിലും ജനാധിപത്യ രാജ്യത്ത്‌ രാഷ്ട്രീയ അഭയം തേടുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചത്‌.

ഡോ. ബിനായക്‌ സെന്നിന്റെ 60ആം ജന്മ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടു നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ഡോ. ഇലിന സെന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അരുന്ധതി റോയിക്കെതിരെ കേസെടുക്കണമെന്ന് കോടതി

November 28th, 2010

arundhati-roy-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 (A) (രാജ്യദ്രോഹം), 121 (ഇന്ത്യക്കെതിരെ യുദ്ധം), 153 (A), 153 (B) 295 (വിദ്വേഷം പ്രചരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അരുന്ധതിയ്ക്കെതിരെ ഡല്‍ഹി പോലീസിനോട് ജനുവരി ആറിന് മുന്‍പ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കോടതി നിര്‍ദ്ദേശം. അരുന്ധതി റോയിക്കൊപ്പം ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയിദ്‌ അലി ഷാ ഗിലാനി അടക്കം വേറെ അഞ്ചു പേര്‍ക്കെതിരെയും പോലീസിനെ കൊണ്ട് കേസെടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സുശീല്‍ പണ്ഡിറ്റ്‌ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് കോടതി നടപടി.

കാശ്മീര്‍ ചരിത്രപരമായി ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിരുന്നില്ല എന്നും ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ് എന്നും അരുന്ധതി പറഞ്ഞതാണ് ഇന്ത്യാ വിരുദ്ധ പ്രസ്താവനയാണ് എന്ന പേരില്‍ വിവാദ വിഷയമായത്.

താന്‍ കാശ്മീരില്‍ സഞ്ചരിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ചപ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടതായി അരുന്ധതി റോയ്‌ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കില്ല എന്ന് വേദനയോടെയും രോഷത്തോടെയും പറയുന്ന അവിടത്തെ ജനത്തിന് സ്വാതന്ത്ര്യം മാത്രമായിരുന്നു നീതി ലഭിക്കാനുള്ള പ്രതീക്ഷ.

ഷോപ്പിയാനില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ആസിയ യുടെയും നിലോഫറിന്റെയും ബന്ധുക്കള്‍ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇവരുടെ ഇടയില്‍ നിന്നും പിടിച്ചെടുത്ത കുട്ടികളുടെ കൈ വിരലുകളിലെ നഖങ്ങള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് പോലീസ്‌ പിഴുതെടുത്തത് താന്‍ കണ്ടതായി അരുന്ധതി പറഞ്ഞിരുന്നു.

വര്‍ഗ്ഗീയ കൊലപാതകികളും, കൂട്ട ക്കൊലയാളികളും, കോര്‍പ്പോറേറ്റ്‌ ഭീകരരും, അക്രമികളും, ബാലാല്‍സംഗികളും, പട്ടിണി പാവങ്ങളെ വേട്ടയാടി അഴിഞ്ഞാടുന്നവരും സ്വൈര്യ വിഹാരം നടത്തുമ്പോള്‍, നീതി ചോദിക്കുന്നവരുടെ കൈ നഖങ്ങള്‍ പറിച്ച് എടുക്കേണ്ട ഗതികേടിലാണ് ഇന്ന് രാഷ്ട്രമെങ്കില്‍, അതിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെ തടവില്‍ ആക്കുന്നതാണ് രാഷ്ട്ര നീതിയെങ്കില്‍, തനിക്ക്‌ ആ രാഷ്ട്രത്തോട് സഹതാപമുണ്ട് എന്ന് അരുന്ധതി റോയ്‌ അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കന്ധമാല്‍ കലാപം : 14 പേര്‍ക്ക് കഠിന തടവ്‌

November 21st, 2010

orissa-christian-minority-attacked-epathram

ഒറീസ : 2008ല്‍ ന്യൂനപക്ഷ സമുദായത്തിന് നേരെ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ രണ്ടു കേസുകളിലായി പ്രതികളായ പതിനാലു പേര്‍ക്ക് ഒറീസയിലെ കോടതി മൂന്നു വര്ഷം കഠിന തടവ്‌ വിധിച്ചു. തടവിനു പുറമേ ന്യൂന പക്ഷ സമുദായക്കാരുടെ വീടുകള്‍ക്ക് തീ വെച്ചതിന് ഇവര്‍ നാലായിരത്തി അഞ്ഞൂറ് രൂപ പിഴയും അടയ്ക്കണം എന്നും കോടതി ഉത്തരവിട്ടു. മതിയായ തെളിവ്‌ ഇല്ലാത്തതിനാല്‍ ആറു പേരെ കോടതി വെറുതെ വിട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്പെക്ട്രം അഴിമതി : പ്രധാനമന്ത്രി മറുപടി പറയണം

November 18th, 2010

2g-spectrum-scam-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക്‌ എഴുത്ത് അയച്ച കാര്യവും പോളിറ്റ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ രാജി വെച്ചു
Next »Next Page » കന്ധമാല്‍ കലാപം : 14 പേര്‍ക്ക് കഠിന തടവ്‌ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine