- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, നിയമം
ബാംഗ്ലൂര്‍: ആക്രമണം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് പാലായനം ചെയ്ത വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഭയപ്പെട്ട് പോയവര്‍ തിരിച്ചു വരണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഗരം വിട്ടവരെ തിരിച്ചു കൊണ്ടു വരുവാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍. അശോക് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഏകദേശം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ ഉണ്ട് കര്‍ണ്ണാടകത്തില്‍ . സി. ആര്‍. പി. എഫ്., ആര്‍. പി. എഫ്. തുടങ്ങി പോലീസ് അര്‍ധ സൈനിക വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധാരാളം ആളുകള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ കര്‍ണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനത്തിനായും ജോലിക്കായും തങ്ങുന്നുണ്ട്.
ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്കെ നേരെ ആക്രമണം ഉണ്ടാകുമെന്ന് വ്യപകമായ വ്യാജ പ്രചരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ചില സംഘടനകള്‍ ഉള്ളതായി കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, തീവ്രവാദം
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കോടതി, വിവാദം
ന്യൂഡെല്‍ഹി: ആസ്സാമിലെ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ ആക്രമിക്കപ്പെടുമെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുജിയുമാണെന്ന് കേന്ദ്ര ഏജന്‍സി. സംഭവത്തെ കുറിച്ച് അന്വേഷിച്ച ഏജന്‍സി കേന്ദ്ര സര്‍ക്കാറിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഏതൊക്കെ വ്യക്തികളാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എസ്.എം.എസിനൊപ്പം എം. എം. എസ്. വഴി വ്യാപകമായി വ്യാജ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍, പൂനെ തുടങ്ങി പല നഗരങ്ങളില്‍ നിന്നും വന്‍ തോതില്‍ പാലായനം ചെയ്തിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത് നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, വിവാദം, സ്ത്രീ