ന്യൂഡൽഹി : പ്രമാദമായ എ.ടി.എം. കവർച്ചാ കേസിൽ പോലീസ് ഒരാളെ പിടികൂടി. ഇയാളിൽ നിന്നും ഒന്നര കോടി രൂപ പിടിച്ചെടുത്തു. ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ ഒരു എ.ടി.എം. യന്ത്രത്തിലേക്കുള്ള പണവുമായി എത്തിയ വാൻ ആക്രമിക്കുകയും കാവൽ ക്കാരനെ വെടി വെച്ച് അപായപ്പെടുത്തുകയും ചെയ്തിട്ടാണ് അഞ്ചര കോടിയോളം രൂപ അക്രമികൾ കവർന്നത്. അഞ്ചോ ആറോ പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത് എന്നാണ് പോലീസിന്റെ അനുമാനം. അക്രമികൾ വന്ന മാരുതി ഈകൊ വാനും മോഷ്ടിച്ചതായിരുന്നു എന്ന് കണ്ടെത്തി. കാശ് കൈക്കലാക്കിയ ശേഷം ഇവർ തങ്ങൾ വന്ന വാഹനം ഉപേക്ഷിക്കുകയും പണം കൊണ്ടുവന്ന വാഹനത്തിൽ രക്ഷപ്പെടുകയുമായിരുന്നു.