ന്യൂദല്‍ഹി : 2010ല്‍ ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയ ത്തില്‍ നടന്ന സ്ഫോടന ത്തിലെയും ദല്‍ഹി ജുമാ മസ്ജിദ് വെടിവെപ്പിലെയും സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടന യിലെ അംഗമായിരുന്ന ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു.
തീവ്രവാദ ബന്ധം ആരോപിച്ച് സൗദി അറേബ്യയില്‍ തടവില്‍ കഴിയുക യായിരുന്ന ഫസീഹിനെ സൗദി ഇന്ത്യ യിലേക്കു നാടു കടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ബീഹാറിലെ ദര്‍ഭംഗ സ്വദേശിയും എഞ്ചിനീയറുമായ ഫസീഹ് മുഹമ്മദിനെ 2012 ജൂണില്‍ സൗദി അറേബ്യ യില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്ര ത്തില്‍ തടവിലിട്ടതായിരുന്നു. സൗദി അറേബ്യ യുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ലാത്തതു മൂലം ഇയാളുടെ വിട്ടു കിട്ടല്‍ നീണ്ടു പോയി.
ഫസീഹിനെക്കുറിച്ച് വിവരം ഒന്നും ഇല്ലെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കരുതുന്നു എന്നും കാണിച്ച് ഭാര്യ നിഖാത് പര്‍വീണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഒത്തു കളിച്ച് തന്റെ ഭര്‍ത്താവിനെ ഒളിപ്പിച്ചിരിക്കുക യാണ് എന്ന് നിഖാത് കോടതിയില്‍ ആരോപിച്ചിരുന്നു.