മുംബൈ : വൻ നഗരങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി മുംബൈ പോലീസ് പ്രത്യേക നടപടികൾ ആരംഭിച്ചു. ഇത്തരം പരാതികളിൽ മുതിർന്ന ഉദ്യോഗസ്ഥന്മാർ നേരിട്ട് ഇടപെടണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതി പെട്ടികളുടെ എണ്ണം വർദ്ധിപ്പിക്കും. വനിതാ പോലീസുകാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് വരുത്തും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസുകാർ മതിയായ അളവിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തും. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അങ്ങേയറ്റം ഗൌരവത്തോടെ കൈകാര്യം ചെയ്യണം എന്ന് പോലീസ് കമ്മീഷണർ ഡോ. സത്യപാൽ സിംഗ് ൈ. എ. എസ്. പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “നമ്മുടെ മക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കും ഈ നഗരത്തിൽ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം” എന്ന് അദ്ദേഹം പറഞ്ഞു.