ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍

February 13th, 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു

-

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കള്ളപ്പണം : പതിനാറാമത്തെ പേര് മാമ്മന്റേതെന്ന് തെഹല്‍ക

February 13th, 2011

swiss-account-mammen-family-tehelka-epathram

ന്യൂഡല്‍ഹി : സ്വിറ്റ്സര്‍ലന്‍ഡിന്റെ തൊട്ടടുത്ത രാജ്യമായ ലിക്ടന്‍സ്റ്റിനിലെ എല്‍. ജി. റ്റി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 18 ഇന്ത്യാക്കാരുടെ പട്ടികയില്‍ പതിനാറാമത്തെ പേര് എം. ആര്‍. എഫ്. കമ്പനി ഉടമകളായ മാമ്മന്‍ കുടുംബത്തില്‍ നിന്നുമുള്ള ഒരാളുടേതാണ് എന്ന് ഓണ്‍ലൈന്‍ പത്രമായ തെഹല്‍ക ഡോട്ട് കോം വെളിപ്പെടുത്തി.

2009 മാര്‍ച്ച് 18 നാണ് ഈ പട്ടിക ജര്‍മന്‍ അധികൃതര്‍ ഇന്ത്യക്ക്‌ കൈമാറിയത്‌. എന്നാല്‍ അന്ന് മുതല്‍ ഇടതു പക്ഷ കക്ഷികളുടെയും ബി.ജെ.പി. യുടെയും നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ട് ഈ പട്ടികയിലെ ആളുകളുടെ പേര് വെളിപ്പെടുത്തില്ലെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ധന മന്ത്രി പ്രണബ്‌ മുഖര്‍ജിയും ശഠിച്ചു വരികയാണ്.

ഈ പട്ടികയാണ് ഇപ്പോള്‍ തെഹല്കയുടെ കൈവശം ലഭിച്ചിട്ടുള്ളത്‌. ഇതില്‍ പതിനഞ്ച് പേരുകള്‍ തെഹല്‍ക കഴിഞ്ഞ ആഴ്ച തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ വ്യാപാര സ്ഥാപനങ്ങളുടെ പേരോ കൂടുതല്‍ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്‌ മികച്ച പത്രപ്രവര്‍ത്തന മര്യാദകള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് ഇവരുടെ പ്രതികരണം തേടുകയും ചെയ്തു തെഹല്‍ക. ഇരു പക്ഷത്തിന്റെയും പ്രതികരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ എന്നാണു തെഹല്‍ക പറയുന്നത്.

എന്നാല്‍ ഇതില്‍ പതിനാറാമത്തെ പേര് രണ്ടു ദിവസം മുന്‍പ്‌ തെഹല്‍ക പുറത്തു വിട്ടത്‌ ഏറെ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള പ്രമുഖ ബിസിനസ് കുടുംബമായ മാമ്മന്‍ കുടുംബാംഗങ്ങള്‍ കഴിഞ്ഞ മൂന്നു തലമുറകളായി എം. ആര്‍. എഫ്. ന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളാണ്. എം. ആര്‍. എഫ്. ന്റെ സ്ഥാപകനായ എം. കെ. മാമ്മന്‍ മാപ്പിള പദ്മശ്രീ പുരസ്കാര ജേതാവുമാണ്.

മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇവര്‍ക്ക്‌ അക്കൌണ്ടുകള്‍ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും ജര്‍മ്മന്‍ അധികൃതര്‍ ഇന്ത്യക്ക്‌ കൈമാറിയ പട്ടികയില്‍ ഇവരുടെ പേരുണ്ട് എന്ന് തെഹല്‍ക അറിയിക്കുന്നു.

എം. ആര്‍. എഫിന്റെ മാനേജിംഗ് ഡയറക്ടറായ അരുണ്‍ മാമ്മനെ ഫോണില്‍ ബന്ധപ്പെടാന്‍ തെഹല്‍ക ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് തിരക്കാണ് എന്ന് പറഞ്ഞു സെക്രട്ടറി ഫോണ്‍ അദ്ദേഹത്തിന് നല്‍കാന്‍ കൂട്ടാക്കിയില്ല എന്ന് തെഹല്‍ക വെളിപ്പെടുത്തി. തങ്ങള്‍ ഇത്തരമൊരു വിവരം പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും താങ്കളുടെ പക്ഷം അറിയിക്കണമെന്നും കാണിച്ച് അരുണിന് അയച്ച ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം കാമുകന്റെ ചതിയെന്നു റിപ്പോര്‍ട്ട്‌

February 10th, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം നമ്പര്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചതു രാജ്യത്തെ നടുക്കി. ജെ എന്‍. യു. ഹോസ്റ്റലില്‍ ചില വിദ്യാര്‍ഥികള്‍ തന്നെയാണു നീലച്ചിത്രം നിര്‍മിച്ചതെന്നും അഭിനയിച്ചതെന്നും പറയുന്നു. ആരോപണം അന്വേഷിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെയും കംപ്യൂട്ടര്‍ സയന്‍സിലെയും വിദ്യാര്‍ഥികളാണു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലില്‍ മുമ്പ് അവിടെ പഠിച്ച രണ്ടു വിദ്യാര്‍ഥികള്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ വാര്‍ത്ത ഇന്നലെയാണു പുറത്തു വന്നത്. ഇവ ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍യു വിന് കളങ്കമായിരിക്കുകയാണ് സംഭവം. ചിത്രത്തില്‍ അഭിനയിച്ചവര്‍ കാമുകീ കാമുകന്‍മാരായി രുന്നുവെന്നു പോലീസിനു സൂചന ലഭിച്ചു. യുവതിയുടെ ഇ മെയില്‍ പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവാവിനു കൈമാറിയിരുന്നു. യുവതി അറിയാതെ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യ ചിത്രങ്ങള്‍ യുവാവു പകര്‍ത്തുകയും പിന്നീടു സിഡിയിലാക്കി പ്രചരിപ്പിക്കു കയുമായിരുന്നുവെന്ന് ഇവരുടെ സഹപാഠിയായ വിദ്യാര്‍ഥിനി പറയുന്നു.

സംഭവം നടന്നു ആറു മാസങ്ങള്‍ക്കു ശേഷം സി. ഡി. ഇന്റര്‍നെറ്റിലും വില്പനയ്ക്കും പ്രചരിച്ചതോടെയാണ് സര്‍വകലാശാല വിവരം അറിയുന്നത്.

കാമ്പസിനുളളില്‍ ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ മുഖ്യ സുരക്ഷാ അധികാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെഎന്‍യു പ്രോക്ടര്‍ അന്വേഷണം നടത്താനുളള തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാല ആയതിനാല്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്കുന്നതിനു മുമ്പു തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിരുന്നു. ബിഹാറികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ഥിയാണു ചിത്രീകരണ ത്തിനാവശ്യമായ സാങ്കേതിക സഹായം നല്കിയത്. ഉന്നത നിലവാരമുള്ള കാമറ ഉപയോഗിച്ചു ചിത്രീകരിച്ചി രിക്കുന്നതിനാല്‍ സി. ഡി. നിര്‍മാണത്തിനു പിന്നില്‍ നീലച്ചിത്ര നിര്‍മാണ മാഫിയ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവാക്കളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂയെന്ന നിലപാടിലാണ് പോലീസ്. അതേ സമയം, ഇതിന്റെ കോപ്പികള്‍ രാജ്യത്തിനു പുറത്തേക്കും കടത്തിയിട്ടുണ്ടെന്നാണു വിവരം.

-

വായിക്കുക: , , , ,

1 അഭിപ്രായം »

ആരുഷി വധം: മാതാപിതാക്കളെ പ്രതിചേര്‍ത്തു

February 10th, 2011

ന്യൂഡല്‍ഹി: ആരുഷി- ഹേംരാജ് കൊലക്കേസില്‍ ആരുഷിയുടെ അച്ഛന്‍ ഡോ. രാജേഷ് തല്‍വാറിനെയും അമ്മ ഡോ. നൂപുര്‍ തല്‍വാറിനെയും പ്രതിചേര്‍ക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി പ്രീതി സിങ് തള്ളി. തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തി ഉടന്‍ വിചാരണ ആരംഭിക്കും. കേസില്‍ പ്രതിചേര്‍ത്ത നടപടിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷക വ്യക്തമാക്കി.

കേസില്‍ മുമ്പ് സി.ബി.ഐ. അറസ്റ്റു ചെയ്ത രാജേഷ് തല്‍വാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാര്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇരുവരോടും ഈമാസം 28ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. നൂപുര്‍ തല്‍വാറിനെ താമസിയാതെ അറസ്റ്റ് ചെയേ്തക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ദമ്പതിമാര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരല്ലെന്നും തെളിവില്ലാത്തതിനാല്‍ തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ വിചാരണ സാധ്യമല്ലെന്നുമാണ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ തല്‍വാര്‍ ദമ്പതിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാജേഷിനും നൂപുറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന ഒട്ടേറെ സൂചനകള്‍ സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, എന്തിനുവേണ്ടി കൊല നടത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്.

ദന്തഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതിമാരുടെ പതിന്നാലുകാരിയായ മകള്‍ ആരുഷി തല്‍വാറിനെ 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി. കേസ് ആദ്യം അന്വേഷിച്ച യു.പി. പോലീസ് എത്തിയ അതേ നിഗമനങ്ങളിലാണ് സി.ബി.ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തല്‍വാറിന്റെ ക്ലിനിക്കിലെ ജോലിക്കാരനായ കൃഷ്ണ, തല്‍വാറിന്റെ കുടുംബസുഹൃത്ത് ദുറാനിയുടെ വീട്ടുജോലിക്കാരന്‍ രാജ്കുമാര്‍, അടുത്തവീട്ടിലെ ജോലിക്കാരന്‍ വിജയ് മണ്ഡല്‍ എന്നിവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി.ബി.ഐ. കോണ്‍സെല്‍ ആര്‍.കെ സൈനി പറഞ്ഞു. സംഭവത്തില്‍ മൂവരും നിരപരാധികളാണെന്നും സി.ബി.ഐ. പറയുന്നു.

സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേക സി.ബി.ഐ. കോടതിക്ക് പരാതി നല്‍കിയിരുന്നു. സി.ബി.ഐയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് തല്‍വാര്‍ ദമ്പതിമാര്‍ ആവശ്യപ്പെടുന്നത്. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ മുന വേലക്കാരന്‍ നേപ്പാള്‍ സ്വദേശി ഹേംരാജിനു നേരെ തിരിക്കാനാണ് തല്‍വാര്‍ ദമ്പതിമാര്‍ ശ്രമിച്ചത്. എന്നാല്‍, പിറ്റേന്ന് വീടിന്റെ ടെറസില്‍ നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ വേലക്കാരിയോടാണ് ആരുഷി കിടന്നിരുന്ന മുറി തുറക്കാന്‍ നൂപുര്‍ ആവശ്യപ്പെട്ടത്. മുറി തുറന്നപ്പോള്‍ ആരുഷിയോട് ഹേംരാജ് ചെയ്തതെന്തെന്നു നോക്കൂ എന്നു പറഞ്ഞ് നൂപുര്‍ പൊട്ടിക്കരയുകയായിരുന്നു. ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ തല്‍വാര്‍ ദമ്പതിമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള സാധ്യത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ആരുഷിയുടെയും രാജേഷിന്റെയും മുറികള്‍ തമ്മില്‍ എട്ടടി ദൂരമേയുള്ളൂ. കുറ്റകൃത്യം നടന്നത് രാത്രി 12നാണ്. എന്നാല്‍ രാത്രി 11.30 വരെ രാജേഷ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും തെളിവുണ്ട്.

ആരുഷി കൊല്ലപ്പെട്ട ദിവസം പോലീസ് സംഘം ടെറസിന് മുകളിലേക്ക് പോകാതിരിക്കാന്‍ തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. കുറ്റവാളിയെന്ന് ഇവര്‍ ആരോപിച്ച ഹേംരാജിനെ തേടി പോലീസ് സംഘം നേപ്പാളിലേക്ക് പോയി. പിറ്റേന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ടെറസിന്റെ വാതില്‍ തുറന്നുകൊടുത്തത്. ഹേംരാജിന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ആളെ തനിക്കറിയില്ലെന്നായിരുന്നു തല്‍വാറിന്റെ ആദ്യ പ്രതികരണം. ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് ആരുഷിയെയും ഹേംരാജിനെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. രാജേഷിനെപ്പോലെ പ്രൊഫഷണല്‍ ഡോക്ടര്‍ക്ക് ഈ ഉപകരണം കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുണ്ടാവുമെന്നും സി.ബി.ഐ. പറയുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും പുറത്തേക്കിട്ടു കൊലപ്പെടുത്തി

February 9th, 2011

മുംബൈ: ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനങ്ങളാകുന്നു. മുംബൈയില്‍ 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും അപരിചിതന്‍ നിഷ്‌കരുണം ചവിട്ടി പുറത്തേക്കിട്ടു കൊലപ്പെടുത്തു. മാട്ടുങ്ക റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നെലയായിരുന്നു 17 വയസുള്ള സല്‍മാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ അപരിചിതന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചവിട്ടിയിട്ടത്‌. സല്‍മാനും മറ്റു രണ്ടു സുഹൃത്തുക്കളും കോളജിലേക്കു പോകവേ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന അപരിചിതന്‍ വിദ്യാര്‍ഥിയെ ട്രെയിനില്‍നിന്നു പുറന്തള്ളി കൊലപ്പെടുത്തുകയായിരുന്നു.

ട്രെയിന്‍ മാട്ടുങ്ക സേ്‌റ്റഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ ഫോമിലേക്കു വെള്ളം കുടിക്കാനായി ഇറങ്ങുകയായിരുന്നെന്നും എന്നാല്‍, ട്രെയിനില്‍ കയറാന്‍ സാധിച്ചില്ലെന്നുമാണ്‌ സല്‍മാനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പോലീസിനോട്‌ പറഞ്ഞത്‌. അടുത്ത ട്രെയിനിനായി പ്ലാറ്റ്‌ ഫോമില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു സല്‍മാന്‍ പുറത്തേക്കു തെറിച്ചുവീഴുന്നത്‌ കാണുകയും ഓടിയെത്തി ചോരയില്‍ കുളിച്ചു കിടക്കുന്ന സല്‍മാനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്നാണ്‌ സുഹൃത്തുക്കളുടെ ഭാഷ്യം.

ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ്‌ വിവരം പോലീസില്‍ അറിയിക്കുന്നത്‌. സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനായി ചമച്ച കഥയാണോ ഇതെന്നും പോലീസ്‌ അനേ്വഷിച്ചുവരികയാണ്‌.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീശാന്ത് ലോകകപ്പ് ടീമില്‍
Next »Next Page » പോര്‍ട്ടബിലിറ്റി ഉപയോഗിച്ചത് 17 ലക്ഷം പേര്‍ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine