യു.പി: മായാവതിയുടെ ചെരുപ്പ് തുടയ്ക്കാനും പോലീസുകാര്‍. വിവാദങ്ങളില്‍ ജീവിക്കുന്ന യുപി മുഖ്യമന്ത്രി മായാവതിക്ക് വിവാദങ്ങളില്‍ നിന്ന് അധിക സമയം ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ഇപ്പോഴിതാ ഒരു സുരക്ഷാ ഓഫീസര്‍ മായയുടെ ഷൂസ് തുടച്ച് വൃത്തിയാക്കിയ സംഭവം മാധ്യമ ശ്രദ്ധ നേടുന്നു.
തിങ്കളാഴ്ച ഓരിയ ജില്ലയിലെ ഒരു ഗ്രാമം സന്ദര്‍ശിക്കുമ്പോഴാണ് മായാവതിയുടെ പാദരക്ഷ ഒരു സുരക്ഷാ ഓഫീസര്‍ തുടച്ച് വൃത്തിയാക്കിയത്. മായാവതി ഹെലികോപ്ടറില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയ ഉടനെയാണ് സുരക്ഷാ ഓഫീസറുടെ ‘കര്‍ത്തവ്യ ബോധം’ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാനായത്. മായയുടെ ഷൂസില്‍ ആകെ പൊടിപിടിച്ചിരിക്കുന്നത് കണ്ട ഇദ്ദേഹം ഒരു കൈലേസുമായി കുനിഞ്ഞിരുന്ന് അത് തുടച്ച് വൃത്തിയാക്കുകയായിരുന്നു. സുരക്ഷാ ഓഫീസര്‍ ഷൂസ് തുടയ്ക്കുന്ന സമയത്ത് സ്ഥലത്തെ മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു മായാവതി.