ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഗോവ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
ഗോവയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകിയതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണം ഉണ്ടായേക്കാമെന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.