സുരക്ഷാ പൂട്ടുമായി ആ​ധാ​ർ കാർഡിൽ എ​ൻ​ക്രി​പ്​​ഷ​ൻ കീ

March 20th, 2017

national-id-of-india-aadhaar-card-ePathram
ന്യൂദൽഹി : കൂടുതൽ സുരക്ഷിതമായി ആധാർ കാർഡ് ഉപയോഗി ക്കുവാനായി എൻക്രിപ്ഷൻ കീ എന്ന സുരക്ഷാ പൂട്ടു മായി യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.

ബയോ മെട്രിക് അടിസ്ഥാന മാക്കി യുള്ള ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള സുരക്ഷ വർദ്ധിപ്പി ക്കുവാ നാണ് പുതിയ ഈ സംവിധാനം ഒരുക്കുന്നത്. ഇതനുസരിച്ച് ഇനി ബയോമെട്രിക് ഉപകരണ ങ്ങളിലും എൻക്രിപ്ഷൻ കീ എന്ന പൂട്ടു വരും. ഇതിനായി ഇത്തരം ഉപകരണങ്ങ ളിൽ ആവശ്യ മായ സംവിധാന ങ്ങൾ ഒരു ക്കുവാൻ നിർമ്മാ താക്കൾക്ക് യു. ഐ. ഡി. എ. ഐ. നിർദ്ദേശം നൽകി ക്കഴിഞ്ഞു.

2017 ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആധാർ ബയോ മെട്രിക് വിവര ങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹി യിലെ ചില ബാങ്കു കൾ വഴി തട്ടിപ്പ് നടന്ന തായി തെളിഞ്ഞ തോടെ യാണ് കേന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽ കുവാന്‍ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : 4 ഭീകരരെ വധിച്ചു, 2 സൈനികര്‍ കൊല്ലപ്പെട്ടു

February 12th, 2017

army

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ കൊല്ലപ്പെടുകയും 4 ഭീകരരെ വധിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 3 ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് സൈന്യം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാധാനം നിലനില്‍ക്കുന്ന നിയന്ത്രണരേഖയില്‍ ഈ സംഭവത്തോടെ വീണ്ടും തീവ്രവാദി ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഭീകരര്‍ ഒളിച്ചിരുന്ന വീടിനെക്കുറിച്ച് വിവരം കിട്ടിയ സൈന്യം അങ്ങോട്ട് പുറപ്പെടുകയും അവിടെ വെച്ച് ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധിപ്പിക്കണം : സുപ്രീം കോടതി

February 6th, 2017

inda-mobile-users-epathram

ന്യൂദല്‍ഹി : രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറു കളും ആധാറു മായി ബന്ധി പ്പിക്കുന്ന തിനുള്ള നട പടി ആരം ഭിക്കണം എന്ന് കേന്ദ്ര സര്‍ക്കാരി നോട് സുപ്രീം കോടതി ആവശ്യ പ്പെട്ടു.

മൊബൈല്‍ കണക്ഷനുകള്‍ ദുരുപ യോഗം ചെയ്യാനുള്ള സാദ്ധ്യത തടയുന്ന തിനു വേണ്ടി യാണ് ഇത്. എല്ലാ മൊബൈല്‍ കണക്ഷനു കളു ടെയും വിവര ങ്ങള്‍ ഒരു വര്‍ഷ ത്തിനകം രജിസ്റ്റര്‍ ചെയ്യ ണം എന്നും നിര്‍ദ്ദേശം നല്‍കി. ലോക് നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ക്കവെ യാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. മൊബൈല്‍ ഫോണ്‍ വരി ക്കാരെ കൃത്യ മായി തിരിച്ചറി യാന്‍ കഴിയാത്ത അവസ്ഥ രാജ്യ സുരക്ഷക്കു ഭീഷണി ആണെന്നും സുപ്രീം കോടതി ചൂണ്ടി കാട്ടി.

രാജ്യത്ത് മൊബൈല്‍ വരി ക്കാരുടെ എണ്ണം 100 കോടി പിന്നിട്ടു. പ്രീ -പെയ്ഡ് ഉപ ഭോക്താ ക്കള്‍ അടക്കമുള്ള എല്ലാ വരി ക്കാരും നിര്‍ബന്ധ മായും സിം കാര്‍ഡു കള്‍ ആധാറുമായി ബന്ധി പ്പി ക്കണം.

ഇതിനായി റീച്ചാര്‍ജുകള്‍ നടത്തുന്ന സന്ദര്‍ഭ ത്തില്‍ നമ്പറു കള്‍ ആധാറു മായി ബന്ധി പ്പിക്കു ന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ നിർമ്മാണ രഹസ്യങ്ങൾ ചോർന്നു

August 24th, 2016

india-scorpene-submarine-in-epathram

ഫ്രഞ്ച് കമ്പനിയായ സി.സി.എൻ.എസിന്റെ നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യൻ മുങ്ങിക്കപ്പൽ സ്കോർപ്പീന്റെ രഹസ്യങ്ങൾ ചോർന്നു. ഓസ്ട്രേലിയൻ ദിനപത്രമായ ‘ ദ ഓസ്ട്രേലിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിർമ്മാണ രഹസ്യങ്ങൾ ചോർന്നതായും അത് ചൈന, പാക്കിസ്ഥാൻ മുതലായ രാജ്യങ്ങളുടെ പക്കൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

രഹസ്യങ്ങൾ ഇന്ത്യയിൽ നിന്നാണ് ചോർന്നതെന്ന സി.സി.എൻ.എസ്സിന്റെ നിലപാട് ഇന്ത്യ നിഷേധിച്ചു. വെള്ളത്തിൽ മുങ്ങിക്കിടന്ന് ശത്രുവിനെതിരെ മാരക ആക്രമണം തൊടുത്തു വിടാനുള്ള കഴിവ് സ്കോർപ്പിനുണ്ട്. അന്തർവാഹിനിയിലെ സെൻസറുകൾ സംബന്ധിച്ച വിവരങ്ങൾ, ആശയവിനിമയവും ഗതിനിർണയവും സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നത്. എന്നാൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഹാക്കിംഗ് മാത്രമാണ് നടന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു

October 4th, 2015

bofors-gun-rajiv-gandhi-epathram
ചാണ്ഡീഗഢ് : രാജീവ് ഗാന്ധി സര്‍ക്കാരിനെ 1987ല്‍ അട്ടി മറിക്കാന്‍ സൈന്യം ഗൂഢാ ലോചന നടത്തിയ തായി വെളിപ്പെടുത്തല്‍. പശ്ചിമ കമാന്‍ഡിന്റെ കമാണ്ട റായി രുന്ന ലഫ്. ജന. പി. എന്‍. ഹൂണ്‍ എഴുതിയ ആത്മ കഥ യായ ‘ദി അണ്‍ ടോള്‍ഡ് ട്രൂത്ത്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണ സ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവി യായ ലഫ്. ജന. എസ്. എഫ്. റോഡ്രിഗസ് എന്നിവ രുടെ നേതൃത്വ ത്തിലാണ് ഈ ഗൂഢാലോചന നടത്തിയ ത് എന്നും രാജീവി ന്റെ രാഷ്ട്രീയ എതിരാളി കള്‍ ആയി രുന്നു ഈ നീക്ക ത്തിന് പിറകില്‍ എന്നും ‘ഗ്യാനി സെയില്‍ സിംഗ് വേഴ്‌സസ് രാജീവ് ഗാന്ധി’ എന്ന പേരി ലുള്ള പത്താമത്തെ അദ്ധ്യായത്തില്‍ പി. എന്‍. ഹൂണ്‍ ആരോപി ക്കുന്നു.

രാജീവ് സര്‍ക്കാര്‍ അഴിമതി യില്‍ മുങ്ങി ക്കുളിച്ചിരി ക്കുക യാണെന്ന് സെയില്‍ സിംഗ് പറഞ്ഞി രുന്നു എന്നും തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം സൈന്യ ത്തിലേക്ക് കൈമാറ്റ പ്പെടും എന്ന ഭീതി കൊണ്ടാണ് രാജീവ് ഗാന്ധിക് എതിരെ സെയില്‍ സിംഗ് നടപടി എടുക്കാതി രുന്നത് എന്നും പി. എന്‍. ഹൂണ്‍ പുസ്തക ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു


« Previous Page« Previous « ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം
Next »Next Page » ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine