ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

August 15th, 2014

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ദാരിദ്ര്യമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം എന്നും സാമ്പത്തിക വളര്‍ച്ച യുടെ ഗുണ ങ്ങള്‍ പാവ പ്പെട്ടവര്‍ക്കും ഉറപ്പു വരുത്തണം എന്നും സ്വാതന്ത്ര്യ ദിനത്തിനു തലേന്നു രാഷ്ട്രത്തെ അഭി സംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആറ് പതിറ്റാണ്ടിനിടെ പട്ടിണി നിയന്ത്രിക്കാന്‍ ആയെങ്കിലും രാജ്യത്തെ മൂന്നില്‍ ഒന്ന് ജനങ്ങള്‍ ഇന്നും ദാരിദ്ര്യ ത്തില്‍ തുടരുക യാണെന്ന് അദ്ദേഹം ഓര്‍മ പ്പെടുത്തി. അസഹിഷ്ണുതയും കലാപവും ജനാധി പത്യ ത്തിന്റെ സത്തയെ ഒറ്റു കൊടുക്കും. ഭാരത ത്തിന്റെ മൂല്യ ങ്ങള്‍ തിരിച്ചറി യാത്ത വരാണ് പ്രകോപന പരമായി വിഷം ചീറ്റുന്നത്. അന്താരാഷ്ട്ര സാഹചര്യ ങ്ങള്‍ കലങ്ങി മറിയുക യാണ്. ഇതിന്റെ പ്രതിഫലന ങ്ങള്‍ രാജ്യത്തും ഉണ്ടാകും.

സാമൂഹിക സൗഹാര്‍ദവും വികസ നവും നടപ്പാക്കാന്‍ ആകുന്ന വിധം മികച്ച ഭരണം എന്ന സങ്കല്‍പ്പ ത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ട തുണ്ട്. ഭരണ ഘടനയുടെ ചട്ടക്കൂടിന് നിന്നു കൊണ്ടാ കണം മികച്ച ഭരണ മെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യ മാക്കേണ്ടത്. ഫല പ്രദമായ ഭരണ ത്തിന് നില വിലുള്ള സംവിധാന ത്തെ പുനഃസ്ഥാപിക്കുകയും വീണ്ടും കണ്ടെത്തുകയുമാണ് വേണ്ടത് – രാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ ത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. ഇത് ദേശീയ ലക്ഷ്യമായി ഓരോ പൗരനും കാണണം. പാര്‍പ്പിടവും വഴിയും ഓഫീസും വൃത്തി യായി സൂക്ഷിക്കാന്‍ നമുക്കാവണം. നമ്മളെ സംരക്ഷിക്കാന്‍ തുടര്‍ച്ച യായി പ്രകൃതിയെ തിരിച്ചും സംരക്ഷിക്കേണ്ടതും ഉണ്ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

ഇന്ന് കാർഗിൽ വിജയ് ദിവസ്

July 26th, 2014

kargil-vijay-divas-epathram

ന്യൂഡൽഹി: രാജ്യം ശത്രുക്കളിൽ നിന്നും സുരക്ഷിതമായി നില നിർത്താനായി അതിർത്തിയിൽ ധീരമായി പോരാടി വീര മൃത്യു വരിച്ച ജവാന്മാരുടെ സ്മരണകൾക്ക് മുൻപിൽ ഒരു കാർഗിൽ ദിനം കൂടി രാഷ്ട്രം ആദരപൂരവ്വം ആചരിച്ചു. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരിൽ നിന്നും 1999 ജൂലൈ 26നാണ് ഇന്ത്യൻ സൈന്യം കാർഗിൽ സൈനിക ഔട്ട് പോസ്റ്റുകൾ തിരികെ പിടിച്ചത്. 60 ദിവസത്തിലേറെ നീണ്ടു നിന്ന രക്ത രൂഷിതമായ പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.

രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകൾ സൈനിക മേധാവി ജനറൽ ബിക്രം സിങ്ങ് ഉദ്ഘാടനം ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം

July 11th, 2014

ന്യൂഡെല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.ചലമേശ്വര്‍, ശിവകീര്‍ത്തി സിങ്ങ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ കാലാവധിയില്‍ കേരളത്തിലേക്ക് പോകരുത് ബാംഗ്ലൂരില്‍ തന്നെ തങ്ങണം, സാക്ഷികളുമായോ പ്രതികളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്നതും ഉള്‍പ്പെടെ നിരവധി ഉപാധികളോടെയാണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യക്കാലാവധിയില്‍ സ്വന്തം നിലയില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടാം. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി മ‌അദനി കെട്ടിവെക്കുകയും വേണം. ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുവാന്‍ കര്‍ണ്ണാ‍ടക സര്‍ക്കാരിനു അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഒപ്പം മ‌അദനിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മ‌അദനിയുടെ ജാമ്യാപേക്ഷയെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മദനിക്കെതിരെ സുപ്രധാനമായ തെളിവുകള്‍ ഉണ്ടെന്നും ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ മ‌അദനി ആണെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.ജാമ്യം ലഭിച്ച് കേരളത്തില്‍ പോയാല്‍ പ്രതിയെ തിരിച്ചു കൊണ്ടുവരുവാന്‍ പ്രയാസമാണെന്നും പ്രതിക്ക് രാഷ്ടീയമായ സ്വാധീനം ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും രാജ്യം വിടുന്നതിനും സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ പറഞ്ഞു.

മ‌അദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും നേരത്തെ കര്‍ണ്ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിദഗ്‌ധ ചികിത്സ ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസത്തെ ജാമ്യത്തിനായി മ‌അദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഒരു മാസത്തെ ജാമ്യം നല്‍കുകയായിരുന്നു സുപ്രീം കോടതി.2010-ല്‍ ആണ് മഅദനി ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായത്. മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഐ. എന്‍. എസ്. വിക്രമാദിത്യ രാജ്യത്തിനു സമര്‍പ്പിച്ചു

June 14th, 2014

ins-vikramaditya-epathram

പനാജി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ ഐ. എൻ. എസ്. വിക്രമാദിത്യ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തിന്റെ പ്രതിരോധ ശേഷി പ്രകടമാക്കി ക്കൊണ്ട് നാവിക സേനയുടേയും വ്യോമ സേനയുടെയും അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യത്തിന്റെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ആരെയും ഭീഷണിപ്പെടുത്തുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ആരുടേയും മുമ്പില്‍ ഇന്ത്യ തലകുനിക്കുകയുമില്ല എന്ന് ഐ. എൻ. എസ്. വിക്രമാദിത്യയെ രാജ്യത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തോട് മുഖാമുഖം നില്‍ക്കാനാണ് ഇന്ത്യയുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നും വാങ്ങിയ കപ്പലിനെ ഇന്ത്യന്‍ നേവി അത്യാധുനിക സജ്ജീകരണങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ നവീകരിച്ചതാണ് ഐ. എൻ. എസ്. വിക്രമാദിത്യ. റഷ്യയില്‍ നിന്നും ഉള്ള വിദഗ്ദ്ധ സംഘമാണ് ഇതിനായി ഇന്ത്യന്‍ നേവിയെ സഹായിച്ചത്. നിരവധി പോര്‍ വിമാനങ്ങളെ വഹിക്കുവാന്‍ കഴിവുള്ള കപ്പലാണ് ഐ. എൻ. എസ്. വിക്രമാദിത്യ.
ചടങ്ങിലത്തിയ പ്രധാനമന്ത്രി കപ്പലില്‍ ഉണ്ടായിരുന്ന പോര്‍ വിമാനത്തില്‍ കയറി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കി. നേവി ചീഫ് അഡ്മിറല്‍ ആര്‍. കെ. ദൊവാനും മോദിയെ അനുഗമിച്ചു. നേവി ഉദ്യോഗസ്ഥര്‍ കപ്പലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. രാവിലെ മോദിക്ക് നേവി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. എ. കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഐ. എൻ. എസ്. വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പീഡനങ്ങളുടെ ഇന്ത്യ
Next »Next Page » മോദിയുടെ “നല്ലനാളുകള്‍“ വന്നു തുടങ്ങി; വിലവര്‍ദ്ധനവില്‍ രാജ്യം പൊറുതിമുട്ടും »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine