ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി 

April 14th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയു വാനായി രാജ്യത്തു നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ (സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍) മെയ് മൂന്നു വരെ നീട്ടി യതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊറോണ ക്ക് എതിരായ പോരാട്ടം ഇതുവരെ ഫലപ്രദം ആയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് തുടര്‍ന്നും കർശ്ശന നടപടികൾ ആവശ്യമാണ്. അടുത്ത ആഴ്ച ഏറെ നിര്‍ണ്ണായകം ആയതിനാല്‍ ഒരാഴ്ചക്കാലം രാജ്യത്ത് ആകെയും കർശ്ശന നിയന്ത്രണം നടപ്പാക്കും.

ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് കൂടുതൽ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാന ങ്ങൾക്ക് ഉപാധികളോടെ ഇളവുകള്‍ നല്‍കും.

സ്ഥിതി മോശം ആവുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. കൊറോണ വൈറസ് പടരു മ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗ മാണ്. ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലോക്ക് ഡൗണ്‍ നീട്ടണം എന്ന് ഏഴു സംസ്ഥാന ങ്ങളുടെ ആവശ്യം

April 7th, 2020

covid-19-india-lock-down-for-21-days-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തിനു തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ (ലോക്ക് ഡൗണ്‍) കൂടുതല്‍ ദിവസങ്ങളി ലേക്ക് നീട്ടണം എന്ന് ആവശ്യപ്പെട്ട് ഏഴു സംസ്ഥാന ങ്ങള്‍ രംഗത്ത്.

കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ രാജ്യ വ്യാപക മായി അധികരി ക്കു ന്നതും വൈറസ് വ്യാപനം സമൂഹ വ്യാപന ത്തിലേക്ക് പോകുന്നു എന്ന ആശങ്ക യുമാണ് ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നീട്ടണം എന്ന് ആവശ്യപ്പെടാന്‍ കാരണം.

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര, രാജസ്ഥാന്‍, അസ്സം, തെലങ്കാന എന്നീ സംസ്ഥാന ങ്ങളാണ് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ നീട്ടണം എന്ന് ആവശ്യപ്പെട്ടത്.

* covid-19 : Twitter , HashTag

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

March 25th, 2020

narendra modi-epathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹചര്യ ത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി.

ഇന്നു മുതൽ 21 ദിവസ മാണ് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍. രോഗ ലക്ഷണം ഉള്ളവർ മാത്രമല്ല, എല്ലാവരും മുൻ കരുതലുകൾ സ്വീകരിക്കണം എന്നും ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയുവാന്‍ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും വീടുകളിൽ തന്നെ തുടരണം എന്നും വീടിന്റെ ലക്ഷ്മണ രേഖ വാതില്‍ പടിയാണ് അതു ലംഘിക്കരുത് എന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനതാ കര്‍ഫ്യൂ : പൂര്‍ണ്ണ പിന്തുണ യുമായി രാജ്യം

March 22nd, 2020

janata-curfew-iindia-fights-covid-19-ePathram
ന്യൂഡല്‍ഹി : കൊറോണ വൈറസിനെ പ്രതിരോധിക്കു വാനായി പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ വിനു പൂര്‍ണ്ണ പിന്തുണ യുമായി രാജ്യത്തെ ജനങ്ങള്‍.

ഞായറാഴ്ച രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടില്‍ ഇരിക്കുവാനും അതിലൂടെ കൊറോണ (കൊവിഡ്-19) വൈറ സിന്റെ വ്യാപനം തടയിടുവാനും വേണ്ടി യാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

പ്രധാന മന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കേരളം അടക്കം എല്ലാ സംസ്ഥാന ങ്ങളും കേന്ദ്ര ഭരണ പ്രദേശ ങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി കളും രാജ്യത്തെ സാമൂഹ്യ സാംസ്കാരിക സിനിമാ  വ്യാപാര വ്യവ സായ വാണിജ്യ മേഖല യിലെ പ്രമുഖരും  ജനതാ കര്‍ഫ്യൂ വിനോട് സഹകരിച്ചു.

രാജ്യത്തെ എല്ലാ ജനങ്ങളും ജനതാ കര്‍ഫ്യൂ വിന്റെ ഭാഗം ആകണം എന്നും   ഇത് കോവിഡ്-19 ന് എതിരായ പോരാട്ട ത്തിന് കരുത്തു പകരും എന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

February 16th, 2020

logo-law-and-court-lady-of-justice-ePathram
ഗാന്ധിനഗർ : ജനാധിപത്യ ത്തി ന്റെ സുരക്ഷാ വാല്‍വ് വിയോജിപ്പ് എന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്.

സര്‍ക്കാര്‍ നയങ്ങളോട് വിയോജി ക്കുന്ന വരെ രാജ്യ ദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കു ന്നത് ജനാധി പത്യ മൂല്യ ങ്ങളെ തന്നെ ബാധിക്കും. വിയോ ജിപ്പു കൾ തടയു ന്നതിന് സർക്കാ രുകൾ ശ്രമിക്കുന്നത് ഭയം ഉണ്ടാക്കുന്നു.

അതു നിയമ വാഴ്ച ലംഘിക്കുന്നതും ബഹു സ്വര സമൂഹ ത്തി ന്റെ ഭരണ ഘടനാ കാഴ്ച പ്പാടിൽ നിന്ന് വ്യതി ചലി ക്കുന്നതും ആണ്. ചോദ്യം ചെയ്യലിനും വിയോജി പ്പിനും ഉള്ള ഇട ങ്ങൾ നശിപ്പി ക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചയെ തന്നെ ബാധിക്കും.

ഈ അർഥത്തിൽ, വിയോജിപ്പ് ജനാധി പത്യ ത്തിന്റെ സുരക്ഷാ വാൽവ്‌. ഗുജറാത്തി ലെ ഗാന്ധി നഗറിൽ നിയമ വിദ്യാർ ത്ഥികളോടു സംവദിക്കുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്
Next »Next Page » പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine