തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

May 19th, 2018

supremecourt-epathram

ന്യൂഡൽഹി : കാവേരി നദീ ജല ത്തിന്റെ സുഗമ മായ വിതരണ ത്തിന് കേന്ദ്ര സർക്കാർ രൂപപ്പെടു ത്തി യ കരടു പദ്ധതി രേഖക്ക് സുപ്രീം കോടതി യുടെ അംഗീകാരം. കാവേരി നദീജല തർക്ക വുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഇതോടെ അവസാനിച്ചു. ഇതു സംബന്ധിച്ച് കർണ്ണാടക യുടെയും തമിഴ്നാടിന്റെ യും വാദ ങ്ങൾ കോടതി നിരാകരിച്ചു.

കരട് പദ്ധതി സുപ്രീ കോടതി അംഗീ കരിച്ച തോടെ നാലര ദശാബ്ദ ത്തോളം നീണ്ടു നിന്ന നിയമ യുദ്ധ ത്തിന് അവ സാനമായി. കരട് പദ്ധതി രേഖ യുടെ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീ കരി ക്കുവാനും കോടതി ഉത്തരവിട്ടു.

കർണ്ണാടക, തമിഴ് നാട്, കേരളം, പോണ്ടി ച്ചേരി എന്നീ സംസ്ഥാന ങ്ങൾ ക്കിടയിൽ കാവേരി ജലം വീതി ക്കുന്നതു മായി ബന്ധ പ്പെട്ട തർക്കം പരി ഹരി ക്കുവാന്‍ പദ്ധതി നടപ്പാക്കുന്ന തിലൂടെ സാദ്ധ്യമാവും എന്നാണ് കോടതി യുടെ പ്രതീക്ഷ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ ശിവ ക്ഷേത്രമല്ല : പുരാ വസ്തു വകുപ്പ്

February 21st, 2018

tajmahal-symbol-of-love-ePathram
ആഗ്ര : താജ് മഹൽ ശിവ ക്ഷേത്രമല്ല എന്ന് പുരാവസ്തു വകുപ്പിന്റെ സത്യവാങ്മൂലം. ആഗ്ര യിലെ സൗധം ഷാജ ഹാൻ പണി കഴിപ്പിച്ച താജ് മഹൽ അല്ലാ എന്നും ശിവ ക്ഷേത്ര മായ തേജോ മഹാലയ ആണന്നും രജ പുത്ര രാജാ വായ രാജാമാന്‍ സിംഗ് പണി കഴിപ്പിച്ചതാണ് എന്നും അവകാശം ഉന്നയിച്ച് ചിലര്‍ രംഗത്തു വന്നി രുന്നു.

താജ്മഹല്‍ ശിവ ക്ഷേത്ര മായി രുന്ന തിനാൽ ഹിന്ദു ക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവ കാശം ഉണ്ടെന്നും കാണിച്ച് നിലവില്‍ ആഗ്ര കോടതിയില്‍ കേസ്സുണ്ട്.

ഇതിനു മറുപടി യായി ട്ടാണ് ആര്‍ക്കി യോള ജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇപ്പോൾ കോടതി യിൽ അഫിഡ വിറ്റ് നൽകി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അസമില്‍ വെള്ളപ്പൊക്കം : മരണം 60 ആയി

July 17th, 2017

flood-epathram

ഗുവാഹത്തി : അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 60 ആയി. 10 ലക്ഷം പേര്‍ ദുരിതത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ മാത്രം 8 പേര്‍ മരിച്ചു. വിവിധ റോഡുകള്‍, പാലങ്ങള്‍ മുതലായവ പൂര്‍ണ്ണമായും തകര്‍ന്നു. ഹെക്ടറു കണക്കിന് വയലുകള്‍ നശിച്ചതായാണ് സൂചന.

ആയിരത്തി അഞ്ഞൂറോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് സര്‍ക്കാര്‍ മരുന്നുകളും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് ദുരിതാശ്വാസ കമിറ്റി അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ : മധ്യപ്രദേശ് റെക്കോര്‍ഡില്‍

July 6th, 2017

environment_epathram

ഭോപ്പാല്‍ : പാതി ദിനം കൊണ്ട് ആറു കോടി മരങ്ങള്‍ നട്ട് മധ്യപ്രദേശ് റെക്കോര്‍ഡിട്ടു. നര്‍മ്മദ നദീ തീരത്ത് 12 മണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇതു നട്ടത്. ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2016 ല്‍ ഉത്തര്‍പ്രദേശില്‍ പല പ്രദേശങ്ങളിലായി അഞ്ചുകോടിയിലധികം മരങ്ങള്‍ നട്ടിരുന്നു. ഈ റെക്കോര്‍ഡാണ് 12 മണിക്കൂര്‍ കൊണ്ട് മധ്യപ്രദേശ് തകര്‍ത്തത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജി.എസ്.ടി എല്ലാവരുടേയും വിജയം : പ്രധാനമന്ത്രി
Next »Next Page » ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ് »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine