മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി

June 24th, 2018

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram
മധ്യപ്രദേശ് : സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രി യായ ലളിത യാദവി ന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശി ലെ ക്ഷേത്ര ത്തില്‍ വെച്ച് തവള കളു ടെ വിവാഹം നടത്തി.

മഴ ലഭിക്കുവാന്‍ വേണ്ടി ചത്തര്‍ പുരി ലെ ക്ഷേത്ര ത്തില്‍ വെള്ളി യാഴ്ച നടന്ന ‘തവള ക്കല്യാണ’ ത്തിനു സാക്ഷ്യം വഹി ക്കുവാന്‍ ബി. ജെ. പി. യുടെ പ്രാദേശിക നേതാക്ക ളും പ്രവര്‍ത്ത കരും അടക്കം നൂറു കണ ക്കിനു പേര്‍ എത്തി യതായും ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ അടക്ക മുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടും വരള്‍ച്ച നേരിടുന്ന ചത്തര്‍പുര്‍ മണ്ഡല ത്തിലെ ബി. ജെ. പി. യുടെ എം. എല്‍. എ. കൂടി യാണ് മന്ത്രി യായ ലളിത യാദവ്. തവള ക്കല്യാണ ത്തോട് അനു ബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.

ദൈവ ങ്ങളെ പ്രീതി പ്പെടു ത്തുവാന്‍ നടത്തി വരുന്ന അതി പുരാതന ആചാര മാണ് തവള കളുടെ വിവാഹ വും അതിനു ശേഷ മുള്ള സദ്യയും എന്ന് തവള ക്കല്ല്യാ ണ ത്തിനു ശേഷം ഇത്ത വണ നന്നായി മഴ പെയ്യും എന്ന വിശ്വാസം വെച്ചു പുലര്‍ ത്തുന്ന ക്ഷേത്ര തന്ത്രി ആചാര്യ ബ്രിജ്‌ നന്ദന്‍ പറഞ്ഞു.

Image Credit :  hindustan times  

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ

May 23rd, 2018

CHENNAI-HIGH-COURT_epathram
ചെന്നൈ : തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി രണ്ടാ മത്തെ യൂണിറ്റിന്റെ വിപുലീ കരണ ത്തിന്നു മദ്രാസ് ഹൈക്കോടതി യുടെ സ്റ്റേ. കമ്പനി യുടെ രണ്ടാം ഘട്ട വിപുലീകരണം തടയണം എന്ന് ആവശ്യ പ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജി യി ലാണ് ഹൈ ക്കോടതി യുടെ വിധി വന്നത്.

സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ യൂണിറ്റു മൂലം ജലവും വായു വും മണ്ണും വിഷ മയ മാക്കുന്നു എന്നതിനാൽ പരി സ്ഥിതി പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യ വു മായി നടന്നു വന്ന ബഹു ജന സമരം 100 ദിവസം പിന്നിട്ടപ്പോഴാണ് പ്രക്ഷോഭം ശക്ത മാക്കിയത്. ഈ സാഹചര്യ ത്തിലാണു കോടതി യുടെ വിധി വന്നിരി ക്കു ന്നത്. ഇടക്കാല സ്‌റ്റേ യാണ് കോടതി അനു വദി ച്ചി രി ക്കുന്നത്.

1200 ടണ്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി യുടെ ശേഷി 2400 ടണ്‍ ആക്കി ഉയര്‍ ത്തു വാനുള്ള ശ്രമ മാണ് കമ്പനി നടത്തി ക്കൊ ണ്ടി രുന്നത്. പ്ലാന്റു കളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും പുറന്തള്ളുന്ന രാസ മാലിന്യ ങ്ങളും സമീപ പ്രദേശ ങ്ങളിൽ ക്യാന്‍സറും മറ്റു മാരക രോഗ ങ്ങൾക്കും കാരണ മാ കുന്നു എന്ന് പൊതു ജന ങ്ങള്‍ക്ക് പരാതി നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

May 19th, 2018

supremecourt-epathram

ന്യൂഡൽഹി : കാവേരി നദീ ജല ത്തിന്റെ സുഗമ മായ വിതരണ ത്തിന് കേന്ദ്ര സർക്കാർ രൂപപ്പെടു ത്തി യ കരടു പദ്ധതി രേഖക്ക് സുപ്രീം കോടതി യുടെ അംഗീകാരം. കാവേരി നദീജല തർക്ക വുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഇതോടെ അവസാനിച്ചു. ഇതു സംബന്ധിച്ച് കർണ്ണാടക യുടെയും തമിഴ്നാടിന്റെ യും വാദ ങ്ങൾ കോടതി നിരാകരിച്ചു.

കരട് പദ്ധതി സുപ്രീ കോടതി അംഗീ കരിച്ച തോടെ നാലര ദശാബ്ദ ത്തോളം നീണ്ടു നിന്ന നിയമ യുദ്ധ ത്തിന് അവ സാനമായി. കരട് പദ്ധതി രേഖ യുടെ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീ കരി ക്കുവാനും കോടതി ഉത്തരവിട്ടു.

കർണ്ണാടക, തമിഴ് നാട്, കേരളം, പോണ്ടി ച്ചേരി എന്നീ സംസ്ഥാന ങ്ങൾ ക്കിടയിൽ കാവേരി ജലം വീതി ക്കുന്നതു മായി ബന്ധ പ്പെട്ട തർക്കം പരി ഹരി ക്കുവാന്‍ പദ്ധതി നടപ്പാക്കുന്ന തിലൂടെ സാദ്ധ്യമാവും എന്നാണ് കോടതി യുടെ പ്രതീക്ഷ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ ശിവ ക്ഷേത്രമല്ല : പുരാ വസ്തു വകുപ്പ്

February 21st, 2018

tajmahal-symbol-of-love-ePathram
ആഗ്ര : താജ് മഹൽ ശിവ ക്ഷേത്രമല്ല എന്ന് പുരാവസ്തു വകുപ്പിന്റെ സത്യവാങ്മൂലം. ആഗ്ര യിലെ സൗധം ഷാജ ഹാൻ പണി കഴിപ്പിച്ച താജ് മഹൽ അല്ലാ എന്നും ശിവ ക്ഷേത്ര മായ തേജോ മഹാലയ ആണന്നും രജ പുത്ര രാജാ വായ രാജാമാന്‍ സിംഗ് പണി കഴിപ്പിച്ചതാണ് എന്നും അവകാശം ഉന്നയിച്ച് ചിലര്‍ രംഗത്തു വന്നി രുന്നു.

താജ്മഹല്‍ ശിവ ക്ഷേത്ര മായി രുന്ന തിനാൽ ഹിന്ദു ക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവ കാശം ഉണ്ടെന്നും കാണിച്ച് നിലവില്‍ ആഗ്ര കോടതിയില്‍ കേസ്സുണ്ട്.

ഇതിനു മറുപടി യായി ട്ടാണ് ആര്‍ക്കി യോള ജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇപ്പോൾ കോടതി യിൽ അഫിഡ വിറ്റ് നൽകി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാട്ടിന് എതിരെ കേസ്സ് എടുക്കുന്നത് സുപ്രീം കോടതി വിലക്കി
Next »Next Page » മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine