റിസര്‍വ്വ് ബാങ്ക്‌ പുതിയ 100 രൂപ നോട്ടു കള്‍ പുറത്തിറ ക്കുന്നു

February 5th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദൽഹി : നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറ ത്തിറക്കും എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ വാര്‍ത്താക്കുറിപ്പ്.

2005 ലെ മഹാത്മാ ഗാന്ധി സീരീസ് നോട്ടു കള്‍ക്കു സമാന മായ ഡിസൈനോടെ ആയി രിക്കും പുതിയ 100 രൂപ നോട്ടുകള് പുറ ത്തിറ ക്കുക എന്നും റിസര്‍വ്വ് ബാങ്ക് അറി യിച്ചു.

റിസര്‍വ്വ് ബാങ്കിന്റെ നിലവിലെ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടെ യാകും നോട്ട് പുറത്തിറക്കുക. സുരക്ഷയ്ക്കായി നോട്ടില്‍ ബ്ലീഡ് ലൈനു കളും വലിയ തിരി ച്ചറിയല്‍ അട യാള ങ്ങളും ഉണ്ടാവും.

പുതിയ നോട്ടുകള്‍ ഇറങ്ങിയാല്‍ പ്രചാര ത്തിലുള്ള 100 രൂപ നോട്ടു കളുടെ എല്ലാ സീരീ സുകളും സാധു വായി തുടരും എന്നും റിസര്‍വ്വ് ബാങ്ക് അധി കൃതര്‍ അറി യിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. ടി. എം. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് : ദിവസം 24,000 വരെ പിൻ വലിക്കാം

January 30th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂദൽഹി : എ. ടി. എമ്മിൽ നിന്ന് പണം പിൻ വലിക്കു ന്നതിന് ഏര്‍ പ്പെടു ത്തിയി രുന്ന നിയന്ത്രണം റിസര്‍വ്വ് ബാങ്ക് ഭാഗിക മായി നീക്കി.

ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയർത്തി.  ഫെബ്രുവരി ഒന്നു മുതല്‍ ഇത് നില വില്‍ വരും.

എന്നാൽ ആഴ്ചയിൽ പിൻ വലി ക്കാവുന്ന തുക 24,000 രൂപ യായി തന്നെ തുടരും. അധികം വൈകാതെ തന്നെ ഈ നിയന്ത്രണവും നീക്കും.

കറന്റ് കറന്റ് അക്കൗണ്ടു കളില്‍ നിന്നും ഇനി പരിധി ഇല്ലാതെ തുക പിന്‍ വലിക്കാം എന്നും റിസര്‍വ്വ് ബാങ്ക് വാർത്താ ക്കുറിപ്പിൽ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

January 25th, 2017

sheikh-muhammed-with-pranab-mukharjee-narendra-modi-in-india-visit-2017-ePathram
ന്യൂദല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയ അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്ര പതി ഭവനില്‍ ഹൃദ്യവും ഊഷ്മള വുമായ സ്വീകരണം നല്‍കി.

sheikh-muhammed-bin-zayed-al-nahyan-3-day-visit-in-india-ePathram

ബുധനാഴ്ച രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹ ത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കുതിര പ്പട്ടാള ത്തിന്റെ നേതൃത്വ ത്തിലാണ് രാഷ്ട്ര പതി ഭവ നിലേയ്ക്ക് ആനയിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തിനായി ഇന്ത്യ യില്‍ എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രതിരോധ മേഖലയില്‍ അടക്കം സുപ്രധാന മായ കരാറു കളില്‍ ഒപ്പു വെക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

January 24th, 2017

sheikh-muhammed-bin-zayed-arrives-india-ePathram.jpg
ന്യൂദല്‍ഹി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തി നായി അബു ദാബി കിരീട അവ കാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയില്‍ എത്തി.

ദല്‍ഹി യില്‍ വിമാനം ഇറങ്ങിയ അദ്ദേഹത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ടു വിമാനത്താവള ത്തിൽ എത്തി സ്വീക രിച്ചു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളിലെ മുഖ്യാ തിഥിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

30,000 രൂപക്ക് മുകളിലുള്ള ഇട പാടു കൾക്ക്​ പാൻ കാർഡ്​ നിർബന്ധം

January 19th, 2017

indian-identity-card-pan-card-ePathram
ന്യൂദൽഹി : മുപ്പതിനായിരം രൂപക്കു മുകളി ലുള്ള ഇട പാടു കള്‍ക്ക് പാൻ കാർഡ് നിർബന്ധ മാക്കുന്നു. ഇതു സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാവും എന്നാണു സൂചന.  നേരത്തെ 50,000 രൂപക്ക് മുക ളിലുള്ള ഇട പാടു കൾക്കു മാത്ര മായി രുന്നു പാൻ കാർഡ് നിർബന്ധം ഉണ്ടായി രുന്നത്.

കള്ള പ്പണത്തിന് എതിരെ കർശന നടപടി എടു ക്കുന്ന തിന്റെ ഭാഗമായി ട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ട് വരുന്നത്. ഇതുവഴി കുറഞ്ഞ തുക യുടെ ഇട പാടു കളും കേന്ദ്ര സർ ക്കാറിന് നിരീ ക്ഷി ക്കുവാൻ സാധിക്കും.

നിശ്ചിത തുകക്ക് മുകളി ലുള്ള ഇട പാടു കൾക്ക് കാഷ് ഹാൻഡിലിംഗ് ചാർജ്ജ് ഏർപ്പെ ടുത്തുന്ന കാര്യവും സർക്കാറിന്റെ പരി ഗണന യിലാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എ. ടി. എമ്മിൽ നിന്ന് ഒരു ദിവസം 10,000 രൂപ പിൻ വലിക്കാം
Next »Next Page » അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine