ന്യൂദല്‍ഹി : ഇസ്ലാമിക് ബാങ്ക് ഇന്ത്യയില്‍ ആരംഭിക്കുന്നതു സംബ ന്ധിച്ച് സര്‍ക്കാര്‍ നില പാട് വെളി പ്പെടുത്തുവാൻ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍.
ഇസ്ലാമിക് ബാങ്കിംഗ് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന് ധന മന്ത്രാലയം നല്‍കിയ കത്തി ന്റെ കോപ്പി ആവശ്യ പ്പെട്ടു കൊണ്ട് വിവരാവ കാശ നിയമ പ്രകാരം ആവശ്യ പ്പെട്ടതിന് മറുപടി ആയിട്ടാണ് റിസര്‍വ്വ് ബാങ്ക് ഇക്കാര്യം വെളി പ്പെടുത്തിയത്.
കത്ത് നല്‍കുന്നത് സംബന്ധിച്ച് ധന മന്ത്രാല യത്തോട് റിസര്‍വ്വ് ബാങ്ക് അനുമതി ചോദി ച്ചിരുന്നു. എന്നാല്‍, അത് നല്‍കരുത് എന്നും ധന മന്ത്രാലയത്തിന്റെ ഇന്റര്‍ ഡിപ്പാര്‍ട്ട് മെന്റ് ഗ്രൂപ്പ് (ഐ. ഡി. ജി.) നിര്‍ദ്ദേശിച്ചതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.