മന്മോഹനില്‍ ഇനി പ്രതീക്ഷയില്ല : നാരായണ മൂര്‍ത്തി

June 14th, 2012

narayana murthy-epathram

ബംഗളൂരു: അസിം പ്രേംജിക്ക് പിന്നാലെ  ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. മന്‍മോഹന്‍ സിംഗ് ഒരു പ്രതീക്ഷയും തരുന്നില്ലെന്നും  1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുത്തിയ അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യ പുലര്‍ത്തിയ പ്രതീക്ഷ വെറുതെ യായിരിക്കുകയാണെന്നും നാരായണ മൂര്‍ത്തിപറഞ്ഞു.  2004 മുതല്‍ 2011 വരെ ഇന്ത്യയില്‍ കാര്യമായ ഒരു സാമ്പത്തിക പരിഷ്കാരവും വരുത്താന്‍ അദ്ദേഹത്തിനായില്ല,  ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും മൂര്‍ത്തി വ്യക്തമാക്കി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വില വർദ്ധനവ് യു.പി.എ. സർക്കാരിന്റെ പിറന്നാൾ സമ്മാനം

May 24th, 2012

manmohansingh-laughing-epathram

ന്യൂഡൽഹി : യു. പി. എ. സർക്കാർ മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സാധാരണക്കാരന്റെ ചുമലിലേക്ക് വെച്ചു കൊടുത്ത പിറന്നാൾ സമ്മാനം കേവലം പെട്രോൾ വില വർദ്ധനവ് കൊണ്ട് അവസാനിക്കില്ല എന്നാണ് സൂചന. അടുത്തതായി രാജ്യത്ത് ആകമാനം വിലക്കയറ്റം സൃഷ്ടിക്കാൻ ഉതകുന്ന ഡീസൽ വില വർദ്ധനവും വീട്ടമ്മമാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പാചക വാതക വില വർദ്ധനവും സർക്കാരിന്റെ അജണ്ടയിൽ ഉണ്ട്. ഇത് സംബന്ധിച്ച തീരുമാനം സ്വീകരിക്കാൻ വെള്ളിയാഴ്ച്ച മന്ത്രി തല യോഗം ചേരുന്നുണ്ട്.

എണ്ണ കമ്പനികൾ ഡീസൽ വിലയിൽ 5 രൂപ വർദ്ധനവാണ് ആവശ്യപ്പെടുന്നത്.

വില വർദ്ധനവിന് എതിരെ ഇടതുപക്ഷ കക്ഷികൾ ഡൽഹിയിൽ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. അടുത്തതായി സർക്കാർ ഡീസൽ വിലയും വർദ്ധിപ്പിക്കും. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കണം എന്ന് സി. പി. ഐ. നേതാവ് ഡി. രാജ ആവശ്യപ്പെട്ടു.

എന്നാൽ മിക്കവാറും ഘടക കക്ഷികൾ സർക്കാർ നീക്കത്തിന് എതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ വിലവർദ്ധനവ് പ്രതിഷേധാർഹമാണ് എന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അഭിപ്രായപ്പെട്ടു. സർക്കാരിനെ പിന്തുണയ്ക്കാം എന്ന് തങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് അവർ പറഞ്ഞു. ഈ തീരുമാനം എകപക്ഷീയവും അനീതിയുമാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെട്രോൾ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനവ്

May 24th, 2012

petroleum-epathram

ന്യൂഡൽഹി : സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ പെട്രോൾ വിലയിൽ ലിറ്ററിന് 7.5 രൂപയുടെ വർദ്ധനവ് വരുത്തി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യ തകർച്ചയാണ് വില വർദ്ധനവിന് കാരണമായി കാണിക്കുന്നത്. ഇന്നലെ ഒർ ഡോളറിന്റെ മൂല്യം 56 രൂപയായി ഉയർന്നിരുന്നു. പെട്രോൾ വിലയിൽ വർദ്ധനവ് വരുത്തിയതോടെ തലസ്ഥാന നഗരിയിൽ പെട്രോൾ വില ലിറ്ററിന് 73.14 രൂപയായി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യം കുത്തനെ താഴേക്ക്‌, ആശങ്കാജനകമെന്ന് പ്രണബ്‌ മുഖര്‍ജി

May 20th, 2012

pranab-mukherjee-epathram
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ വീണത്‌ ഏറെ ആശങ്കകള്‍ക്ക് വഴി വെക്കുന്നു.എന്നാല്‍ രൂപയുടെ മൂല്യം ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്നത് സത്യമാണെന്നും ഇതിനെ ചെറുക്കാന്‍ ശക്‌തമായ പ്രവര്‍ത്തനവും തുടങ്ങി കഴിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ യൂറോ സേണിലെ മാന്ദ്യമാണ്‌ ഇവിടെയും ബാധിച്ചിരിക്കുന്നത്. ഓയില്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ഇറക്കുമതി മേഖലയില്‍ ഡോളറിന്‌ വന്ന ഡിമാന്റാണ് രൂപയുടെ മൂല്യം കുറയാന കാരണമായത്‌. ഇത് ഉടനെ പരിഹരിക്കപെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു

May 15th, 2012

Chiranjeevi-daughter-sushmita-epathram

ഹൈദരാബാദ്: നടനും രാജ്യസഭാംഗവുമായ ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുടെ ചെന്നൈയിലെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 35 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.റിയല്‍ എസ്റ്റേറ്റ് വ്യവസായി ശിവപ്രസാദിന്‍റെ മകനാണു സുസ്മിതയുടെ ഭര്‍ത്താവ് വിഷ്ണു പ്രസാദ്. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന റെയ്ഡിലാണ് വസതിയില്‍ നിന്ന് 500, 1000 നോട്ടുകളായി ഒരു കോടി രൂപ വീതമടങ്ങിയ 35 പെട്ടികള്‍ കണ്ടെടുത്തത്. അന്വേഷണ സംഘം പണം പിന്നീടു റിസര്‍വ് ബാങ്കിനു കൈമാറി. എന്നാല്‍, റെയ്ഡുമായി തന്നെ ബന്ധിപ്പിക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നു ചിരഞ്ജീവി. കൃത്യമായി നികുതി ഒടുക്കിയതിന് ആദായ നികുതി വകുപ്പിന്‍റെ പുരസ്കാരം ലഭിച്ചിട്ടുണ്ട് എനിക്ക്. മകളുടെ വസതിയില്‍ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നും പണം വിഷ്ണുവിന്‍റെ ബന്ധുക്കളുടേതെന്നും ചിരഞ്ജീവി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ റെയ്ഡ്: 35 കോടി പിടിച്ചു


« Previous Page« Previous « പൈലറ്റ്‌ സമരം തുടരുന്നു : നഷ്‌ടം 96 കോടി
Next »Next Page » 2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine