- എസ്. കുമാര്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, സാമ്പത്തികം
അഹമ്മദാബാദ് : ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ നദിയദ് മുൽജിഭായ് പട്ടേൽ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷീര ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി വളർത്തി എടുക്കുന്നതിൽ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘ വീക്ഷണവും നേതൃത്വ പാടവവും വഹിച്ച പങ്ക്‍ നിസ്തുലമാണ്. ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പദ്ധതിയും അമൂൽ എന്ന ബ്രാൻഡ് ഇന്ത്യയിലെ ഓരോ വീട്ടിലും എത്തിച്ചേർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.
ഡോ. കുര്യന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കൃഷി, ഗ്രാമ വികസനം, ക്ഷീരോല്പ്പാദനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൊണ്ടു വന്ന് ഇന്ത്യയിൽ ധവള വിപ്ലവത്തിന് കാരണമായ മഹദ് വ്യക്തിയാണ് ഡോ കുര്യൻ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങും ഡോ. കുര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
- ജെ.എസ്.
വായിക്കുക: കൃഷി, ചരമം, ലോക മലയാളി, വ്യവസായം, സാമ്പത്തികം
ന്യൂഡൽഹി : പെട്രോൾ വില ഉടനടി വർദ്ധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ജയ്പാൽ റെഡ്ഡി അറിയിച്ചു. സർക്കാർ പെട്രോൾ വിലയിൽ 5 രൂപ് വർദ്ധനവ് വരുത്താൻ പോകുന്നു എന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായാണ് മന്ത്രിയുടെ പ്രസ്താവന. തങ്ങൾക്ക് ചില വേദനാകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും എന്ന് പറഞ്ഞ മന്ത്രി അവസാന തീരുമാനം മന്ത്രിസഭയുടേതാവും എന്നും കൂട്ടിച്ചേർത്തു.
- ജെ.എസ്.
വായിക്കുക: സാമ്പത്തികം
ഡെൽഹി : ഡെൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് അനിശ്ചിത കാലത്തേയ്ക്ക് പ്രവർത്തനം നിർത്തുന്നു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ മെട്രോ പദ്ധതി 2011 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ പ്രശ്നങ്ങളിൽ ആയിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് മെട്രോ എക്സ്പ്രസ് നയിക്കുന്നത്. ഏറെ നാളായി റിലയൻസിന്റെ ഈ സംരംഭം നഷ്ടത്തിലാണ്. എന്നാൽ ഇപ്പോൾ മെട്രോ നിർത്തി വെയ്ക്കാൻ സുരക്ഷാ കാരണങ്ങളാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യൻ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ഒരു പരിശോധനയിൽ നിർമ്മാണത്തിൽ ചില വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി നിർത്തി വെയ്ക്കാൻ ശുപാർശ ചെയ്തതായാണ് സൂചന.
- ജെ.എസ്.
വായിക്കുക: സാങ്കേതികം, സാമ്പത്തികം
ബംഗളൂരു: അസിം പ്രേംജിക്ക് പിന്നാലെ ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. മന്‍മോഹന്‍ സിംഗ് ഒരു പ്രതീക്ഷയും തരുന്നില്ലെന്നും 1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുത്തിയ അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യ പുലര്‍ത്തിയ പ്രതീക്ഷ വെറുതെ യായിരിക്കുകയാണെന്നും നാരായണ മൂര്‍ത്തിപറഞ്ഞു. 2004 മുതല്‍ 2011 വരെ ഇന്ത്യയില്‍ കാര്യമായ ഒരു സാമ്പത്തിക പരിഷ്കാരവും വരുത്താന്‍ അദ്ദേഹത്തിനായില്ല, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും മൂര്‍ത്തി വ്യക്തമാക്കി
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, പ്രതിഷേധം, വിവാദം, സാമ്പത്തികം