കോല്‍ക്കത്ത: ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഇറക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹൃദ്യമായ സ്വീകരണം. കവി രവീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഗീതാഞ്ജലിയും ഗീതാബിദനും സ്വാമി വിവേകാനന്ദന്‍ കൃതികള്‍ ഒപ്പം ശാന്തിനികേതനില്‍ നിന്ന് കൊണ്ടുവന്ന സ്കാര്‍ഫ് എന്നിവ അടങ്ങിയ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഹിലരി ക്ലിന്റന് മമത ബാനര്‍ജി നല്‍കിയത്. ബംഗാളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്ക തയാറാണെന്ന് ഹിലരി അറിയിച്ചിട്ടുണ്ട് എന്നാല്‍ ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപം എന്ന വിഷയം ചര്‍ച്ച ചെയ്തില്ല എന്നാണ് മമത പറഞ്ഞത്.