- എസ്. കുമാര്‍
വായിക്കുക: വ്യവസായം, സാമ്പത്തികം
ന്യൂഡല്‍ഹി: കൊച്ചി തുറമുഖത്ത് എണ്ണഖനന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയില്ല. ഒ. എന്‍. ജി. സി, ബി. പി. ആര്‍. എല്‍ കമ്പനികള്‍ സംയുക്തമായാണ് കൊച്ചി തുറമുഖത്ത് എണ്ണ ഖനനത്തിന് അനുമതി തേടിയിരുന്നത്. പദ്ധതി ലാഭകരമാകില്ല എന്ന സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കൊച്ചിയിലേതുള്‍പ്പെടെ 14 എണ്ണ ഖനന പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നിഷേധിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, സാങ്കേതികം, സാമ്പത്തികം
ന്യൂഡല്‍ഹി:തീവണ്ടി യാത്രാ നിരക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തു വന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജി വച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമ്പത്തികം
ന്യൂഡല്‍ഹി : ചെക്ക് കേസില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം. പി. യുമായ പത്മശ്രീ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദല്‍ഹിയിലെ ബിസിനസുകാരനായ സഞ്ജയ് സോളങ്കിയുടെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസിലാണ് ഈ വാറണ്ട്. അസ്ഹറുദ്ദീന്റേയും മുന്‍ ഭാര്യ സംഗീത ബിജ്ലാനിയുടേയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 4.5 കോടി വിലമതിക്കുന്ന ഭൂമി വാങ്ങാന്‍ സോളങ്കി 1.5 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍, ബിജ്ലാനിയുമായുള്ള വിവാഹ മോചനം നടന്നതിനാല്‍ അസ്ഹറുദ്ദീന്‍ ഭൂമി വില്‍ക്കാന്‍ വിസമ്മതി ക്കുകയായിരുന്നു. സോളങ്കി നല്‍കിയ 1.5 കോടി രൂപയുടെ ചെക്ക് അസ്ഹറുദ്ദീന്‍ തിരിച്ചു നല്‍കി. എന്നാല്‍ പണമില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങി. രണ്ട് തവണ ചെക്ക് മടങ്ങിയതോടെ സോളങ്കി കോടതിയെ സമീപിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തിരക്കിലായത് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന അസ്ഹറുദ്ദീന്റെ അഭിഭാഷകന്റെ വാദം എന്നാല്‍ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി ജഡ്ജി വിക്രാന്ത് വൈദ് അംഗീകരിച്ചില്ല. ആവശ്യം തള്ളിക്കളഞ്ഞ കോടതി മാര്‍ച്ച് ഏഴിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, സാമ്പത്തികം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കിങ്ങ്‌ഫിഷര്‍ എയര്‍ലൈന്‍സിന് പ്രത്യേക സാമ്പത്തിക ഉത്തേജക പദ്ധതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്ങ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിങ്ങ്‌ഫിഷര്‍ തിങ്കളാഴ്ച 14 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വന്‍ നഷ്ടമാണ് കമ്പനി നേരിടുന്നതെന്നും ഇത് കമ്പനിയുടെ യുടെ നടത്തിപ്പിനു സാരമായി ബാധിച്ചു തുടങ്ങിയെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായ പാക്കേജ് നല്‍കണമെന്നും കമ്പനി അധികൃതര്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 444 കോടി രൂപയാണ് ഈ പാദവര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം
- ലിജി അരുണ്‍
വായിക്കുക: വിമാനം, വ്യവസായം, സാമ്പത്തികം