ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാകാം

January 11th, 2012

fdi_retail-epathram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനു കീഴിലെ വ്യവസായ പ്രോത്സാഹന വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്. അഡിഡാസ്, നിക്കി,ടൊയോട്ട, ഫെന്‍ഡി തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ചില്ലറ വില്പന രംഗത്തേക്ക് ഇറങ്ങാം.  മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ രംഗത്ത് 51% വിദേശ നിക്ഷേപത്തിനു അനുമതി നല്‍കുവാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കള്ളനോട്ട് : 14 പേര്‍ അറസ്റ്റിലായി

January 11th, 2012

indian rupee-epathram

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്‌.

ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുവാന്‍ അനുമതി

January 2nd, 2012

stock-market-graph-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരിവിപണിയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുവാന്‍ അനുമതി നല്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനുവരി പകുതിയോടെ ഇതിനായുള്ള പദ്ധതി നിലവില്‍ വരുമെന്നാണ്‌ ധനമന്ത്രാലയം നല്കുന്ന സൂചന. ഇതു പ്രകാരം വിദേശ പൗരന്മാര്‍ക്കും, ട്രസ്റ്റുകള്‍ക്കും, പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപം നടത്തുവാന്‍ അവസരം ആകും. സെക്യൂരിറ്റീസ് വിപണിയുടെ രാജ്യാന്തര സംഘടനയായ ഐ. ഒ. എസ്. സി. ഒ യില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നും ഉല്ല നിക്ഷേപകര്‍ക്കേ നിക്ഷേപാനുമതി ലഭിക്കൂ. ഇന്ത്യയിലെ ഡീമാറ്റ് അക്കൗണ്ട് വഴി മാത്രമേ ഓഹരിയി വിപണിയില്‍ ഇടപാടുകള്‍ നടത്താനാകൂ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമായ എല്ലാ കാര്യങ്ങളും ഇവര്‍ പാലിക്കേണ്ടതായുണ്ട്. കൂടാതെ വിദേശികളുടെ വിപണി നിക്ഷേപത്തിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടയിരിക്കും. ഒരു കമ്പനിയുടെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വിദേശിയായ വ്യക്തിക്ക് വാങ്ങുവാന്‍ അനുമതിയുണ്ടാകില്ല.

ഓഹരി വിപണിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുവാനായാണ്‌ സര്‍ക്കാര്‍ ഇത്തരം നടപടിക്ക് മുതിരുന്നത്. നഷ്ടത്തിലായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പല വിദേശ നിക്ഷേപ കമ്പനികളും പിന്മാറിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയും, ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതും 2011-ല്‍ ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തിക്കളഞ്ഞു. 2012-ലെ ആദ്യ പാദത്തിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വുണ്ടാകുവാനുള്ള സാധ്യത കുറവാണ്‌.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മിസ്ഡ്‌ കോളുകളുടെ ഇന്ത്യ

December 26th, 2011

missed-call-epathram

ന്യൂഡല്‍ഹി : 90 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ മൊബൈല്‍ ഫോണ്‍ ബില്‍ ശരാശരി കേവലം 150 രൂപ മാത്രം. ഇതെന്താ ഇങ്ങനെ എന്ന് അന്വേഷിച്ച മൊബൈല്‍ കമ്പനിക്കാര്‍ കണ്ടെത്തിയത്‌ പ്രതി “മിസ്ഡ്‌ കോള്‍” ആണെന്നാണ്‌. ഫോണ്‍ മറുപുറത്തുള്ള ആള്‍ സ്വീകരിക്കുന്നതിന് മുന്‍പ്‌ കട്ട് ചെയ്താല്‍ അത് മിസ്ഡ്‌ കോള്‍ ആയി. വിളിച്ചതാരാണെന്ന് കോള്‍ ലോഗ് നോക്കിയാല്‍ വ്യക്തമാവും. വേണമെങ്കില്‍ അയാള്‍ക്ക്‌ തിരിച്ചു വിളിക്കാം. നമ്മുടെ കാശ് പോവുകയുമില്ല. ഇതാണ് മിസ്ഡ്‌ കോളിന്റെ തത്വശാസ്ത്രം.

എന്നാല്‍ പിശുക്ക് മാത്രമല്ല ഇത്തരം മിസ്ഡ്‌ കോളുകള്‍ക്ക്‌ പുറകില്‍ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പലരും പല കോഡുകള്‍ ആയാണ് മിസ്ഡ്‌ കോള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ നിത്യ ജീവിതത്തില്‍ ഇത്രയേറെ സാധാരണമായതോടെ വെറുതെ ഉപചാര വാക്കുകള്‍ പറയാന്‍ വേണ്ടി ഫോണ്‍ ചെയ്ത് സമയം കളയാന്‍ ആളുകള്‍ക്ക് താല്പര്യമില്ല. ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി എന്ന് പറയാന്‍ ഒരു മിസ്ഡ്‌ കോള്‍ മതി. ഞാന്‍ എത്തി എന്ന് പറയാനും ഇതേ മിസ്ഡ്‌ കോളിന് കഴിയും. വിദേശത്ത് നിന്നും സ്വന്തം ഭാര്യയ്ക്ക് ദിവസവും ഒരേ സമയം മിസ്ഡ്‌ കോള്‍ ചെയ്യുന്നവരുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്.

മിസ്ഡ്‌ കോളുകള്‍ കച്ചവടമാക്കിയ ചില കമ്പനികളുമുണ്ട്. തങ്ങളുടെ സേവനം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഒരു നമ്പരില്‍ മിസ്ഡ്‌ കോള്‍ ചെയ്‌താല്‍ അതെ എന്നും വേറെ നമ്പരില്‍ മിസ്ഡ്‌ കോള്‍ ചെയ്‌താല്‍ ഇല്ല എന്നുമാണ് അര്‍ത്ഥം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം തല്‍ക്കാലം മരവിപ്പിക്കും: ധനമന്ത്രി

December 6th, 2011

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകുന്നതുവരെ മരവിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചു. ബി.ജെ.പി, സി.പി.എം. നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്‌.  എല്ലാവരോടും കൂടിയാലോചിക്കാതെ എഫ്.ഡി.ഐ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങില്ലെന്നും മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. എഫ്.ഡി.ഐ തീരുമാനം മരവിപ്പിച്ചുവെന്നും സമവായമില്ലാതെ നടപ്പാക്കില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി  അറിയിച്ചതായി ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച സര്‍വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ ധനമന്ത്രി ഈ പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 24നാണ്‌ ചെറുകിട വില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്‌. അന്നുമുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്‌തംഭിപ്പിക്കുകയാണ്‌. പ്രതിപക്ഷം പാര്‍ലമെന്‍റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയിട്ടും, സര്‍ക്കാര്‍ തീരുമാനം തിരുത്തിയത് മമതയുടെ കടുംപിടിത്തം കൊണ്ടാണെന്ന പ്രതീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ, തങ്ങളുടെ നിലപാടിന് സ്വീകാര്യത നേടാനാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷികളായ തൃണമുല്‍ കോണ്‍ഗ്രസും ഡി.എം.കെയും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നു. സഖ്യകക്ഷികളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമം വിജയം കണ്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം
Next »Next Page » ഭോപ്പാല്‍ ഇരകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine