ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,994 കോടി രൂപയായി ഉയര്‍ന്നു പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വര്‍ഷാവര്‍ഷം നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. 2008-09ല്‍ 5,548.26 കോടി രൂപയും 2009-10ല്‍ 5,552.55 കോടിയുമായിരുന്ന നഷ്ടം എങ്കില്‍ അത് 2010-11ല്‍ 6,994 കോടി രൂപയായതായി. വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പറഞ്ഞു. 175 ആഭ്യന്തര – അന്താരാഷ്ട്ര റൂട്ടുകളില്‍ കൊല്‍ക്കത്ത – യന്‍ഗോണ്‍, കൊല്‍ക്കത്ത – കാഠ്മണ്ഡു എന്നീ രണ്ടെണ്ണം ഒഴിച്ചാല്‍ ബാക്കിയെല്ലാം വന്‍ നഷ്ടത്തിലാണ് എന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 109 സര്‍വീസുകള്‍ കഷ്ടിച്ച് ഇന്ധന ചെലവ് മാത്രമാണ് തിരിച്ചു പിടിക്കുന്നത്. എട്ടു റൂട്ടുകള്‍ വന്‍ നഷ്ടത്തില്‍ ആണ് സര്‍വീസ് നടത്തുന്നത് എന്നും ഇന്ധനവില ഉയര്‍ന്നതും മത്സരം കടുത്തതുമാണ് വിവിധ റൂട്ടുകള്‍ നഷ്ടത്തിലാകാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.