ന്യൂദല്‍ഹി: ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറായത് ഏഴു സംസ്ഥാനങ്ങള്‍ മാത്രം. ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം കേന്ദ്രം അനുവദിച്ചതോടെയാണ് ഈ സംസ്ഥാനങ്ങള്‍ തയ്യാറായത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ദല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. യു.പി.എ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, പ്രതിപക്ഷത്തുള്ള ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍, ബി.ജെ.ഡി, യു.പിയിലെ ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി എന്നിവയെല്ലാം ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിനാല്‍ യു.പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടകം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലൊന്നും കേന്ദ്രതീരുമാനം നടപ്പിലാക്കാനാകില്ല.