ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരായ കേരള ത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിമാന ത്താവള കൈ മാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി കളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈ മാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി.
വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് 2020 ഒക്ടോബറിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.
എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ശരി വെച്ച കേരള ഹൈക്കോടതി വിധിക്ക് എതിരെ കേരള സർക്കാറും എയര്‍ പോര്‍ട്ട് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് സമർപ്പിച്ച ഹര്‍ജികൾ ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്.