റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍

November 30th, 2022

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡൽഹി : റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ഡിജിറ്റൽ കറൻസി e-Rupee,  ഡിസംബർ ഒന്നു മുതൽ റീട്ടെയിൽ മേഖലയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന കറന്‍സി നോട്ടിന്‍റെ അതേ മൂല്യം തന്നെ ആയിരിക്കും ഡിജിറ്റല്‍ രൂപയായ ഇ-റുപീക്കും.

കറന്‍സി നോട്ടിന്‍റെ ഇലക്ട്രോണിക് പതിപ്പ് ആണ് ഇ-റുപീ അഥവാ ഡിജിറ്റല്‍ രൂപ.

ഡിജിറ്റൽ കറൻസിയെ CBDC-W, എന്നും CBDC-R എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. CBDC-W മൊത്തക്കച്ചവട കറൻസിയെയും CBDC-R റീട്ടെയിൽ കറൻസിയെയും സൂചിപ്പിക്കുന്നു. 2022 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാ രാമനാണ് e-Rupee പ്രഖ്യാപനം നടത്തിയത്.

ബാങ്ക് നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് / ആപ്പ് വഴിയാണ് e-Rupee ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികള്‍ തമ്മിലും വ്യക്തിയും കട ഉടമയും തമ്മിലും മറ്റും പണമിടപാട് നടത്താന്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കാം. കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു-ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-റുപീ വഴി പണമിടപാട് നടത്താം.

എട്ടു ബാങ്കുകൾക്ക് e-Rupee സംവിധാനത്തിനുള്ള അനുമതി ആർ. ബി. ഐ. നൽകിയിട്ടുണ്ട്. SBI, ICICI, യെസ് ബാങ്ക്, IDFC എന്നീ നാല് ബാങ്കു കളുടെ നേതൃത്വത്തിണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. അടുത്ത ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, HDFC, കൊട്ടക് മഹീന്ദ്ര എന്നിവയും പദ്ധതിയില്‍ ചേരും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്ക് ഇടയിലാണ് ആദ്യഘട്ട പരീക്ഷണം. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭ്യമാവുകയുള്ളു.

രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുക. കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ഗുവാഹത്തി, ഇന്‍ഡോർ, ലഖ്നൗ, പാട്ന, ഷിംല എന്നീ നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ പുരോഗമനം അനുസരിച്ച് കൂടുതൽ ബാങ്കുകളും നഗരങ്ങളും ഇതിൽ ഭാഗമാകും.

നിലവിലെ കറൻസി നോട്ടുകൾക്ക് പുറമെയാണ് ഇ-റുപീ വിനിമയം. ഇത് ഇടപാടുകൾ കൂടുതൽ സുഗമം ആക്കും എന്ന് ആർ. ബി. ഐ. അറിയിച്ചു.

റഷ്യ, സ്വീഡന്‍, ചൈന, അമേരിക്ക, ജമൈക്ക, ബഹാമസ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗത്തിലുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

October 17th, 2022

thiruvananthapuram-international-airport-for-adani-group-ePathram
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരായ കേരള ത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിമാന ത്താവള കൈ മാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി കളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈ മാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി.

വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് 2020 ഒക്ടോബറിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ശരി വെച്ച കേരള ഹൈക്കോടതി വിധിക്ക് എതിരെ കേരള സർക്കാറും എയര്‍ പോര്‍ട്ട് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് സമർപ്പിച്ച ഹര്‍ജികൾ ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ ഉപകരണങ്ങളുടെ വില്പന, വിതരണം എന്നിവക്ക് രജിസ്ട്രേഷൻ നിർബ്ബന്ധം

October 5th, 2022

medical-student-stethescope-ePathram
ന്യൂഡൽഹി : മെഡിക്കൽ ഉപകരണ വ്യവസായം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനക്കും വിതരണത്തിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി. ഇതിനായി MD 41 ഫോമിൽ സംസ്ഥാന ലൈസൻസിംഗ് സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശം സംസ്ഥാനങ്ങൾക്ക് ആയിരിക്കും. അപേക്ഷ ലഭിച്ചാൽ 10 ദിവസങ്ങള്‍ക്ക് ഉള്ളിൽ ഇതില്‍ തീരുമാനം എടുക്കണം.

മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പനക്ക് മേൽനോട്ടം വഹിക്കുന്നത് മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണ ത്തില്‍ പരിചയ സമ്പന്നനായ ഒരാൾ ആയിരിക്കണം. മാത്രമല്ല ഇയാള്‍ ഫാർമസിയിൽ ബിരുദം നേടിയ ആള്‍ ആയിരിക്കണം എന്നുള്ള കര്‍ശന വ്യവസ്ഥകള്‍ പുതിയ ഭേദ ഗതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം

September 30th, 2022

credit-and-debit-card-rbi-tokenisation-rules-ePathram

മുംബൈ : ഓൺലൈനിലൂടെയുള്ള ബാങ്ക് കാർഡു കളുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും കുറ്റമറ്റതും ആക്കി മാറ്റുവാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് പോർട്ടലുകളിൽ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കുന്നത് ഉൾപ്പെടെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളാണ് ആർ. ബി. ഐ. നൽകിയത്.

യഥാർത്ഥ ക്രഡിറ്റ് / ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഇ-കൊമേഴ്സ് സൈറ്റു കളിൽ ഉപയോഗിക്കേണ്ടത്. ഇ-കൊമേഴസ് പോർട്ടലുകളിൽ ഇടപാട് നടത്തുമ്പോൾ യഥാർത്ഥ ബാങ്ക് കാർഡ് വിവരങ്ങൾ വ്യാപാരിയുമായി പങ്കിടുന്നത് തടയുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. ഇതുവഴി കാർഡ് ഉപയോഗം കൂടുതൽ സുരക്ഷിതം ആക്കുവാൻ കഴിയും എന്നാണ് ആർ. ബി. ഐ. അറിയിക്കുന്നത്.

പേര്, കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയ്യതി തുടങ്ങിയ വിവരങ്ങൾ ഒരു ടോക്കണായി സേവ് ചെയ്യുക എന്നതാണ് ഇതിന്‍റെ രീതി. ഓരോ വെബ് സൈറ്റിലും വ്യത്യസ്ത ടോക്കൺ നമ്പർ ആയിരിക്കും ലഭിക്കുക. കാർഡ് ടോക്കണൈസ് ചെയ്യേണ്ട രീതികൾ അറിയുന്നതിനായി അതാത് ബാങ്കുകളുമായി ബന്ധപ്പെടണം എന്നും ആർ. ബി. ഐ. അറിയിച്ചു.

ഇനി മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുവാൻ വണ്‍ ടൈം പാസ്സ് വേഡ് (ഒ. ടി. പി.) ലഭിക്കുന്ന ഉപയോക്താക്കൾ കാർഡ് കൈപ്പറ്റി 30 ദിവസത്തിന് ഉള്ളിൽ തന്നെ ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും എന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

September 29th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത (D. A.) നാലു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 38 ശതമാനം ആകും.

50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതു ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കണക്കിലെടുത്ത് കൊണ്ടാണ് ക്ഷാമ ബത്ത കൂട്ടുവാനുള്ള തീരുമാനം എടുത്തത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 % ആയിരുന്നു ഡി. എ. നല്‍കിയിരുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം
Next »Next Page » ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine