ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ് എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ് ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി സ്വദേശിയായ രോഹിത് ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.
മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.