തിയ്യേറ്ററു കളിലെ ദേശീയ ഗാനം : ഉത്തരവ് പുന: പരി ശോധിക്കും

October 23rd, 2017

supremecourt-epathram
ന്യൂഡല്‍ഹി : തിയ്യേ റ്ററു കളില്‍ സിനിമക്കു മുന്‍പുള്ള ദേശീയ ഗാനം നിര്‍ബ്ബന്ധം എന്ന ഉത്തരവ് പുന: പരി ശോധിക്കും എന്ന് സുപ്രീം കോടതി. രാജ്യ സ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല. എഴുന്നേറ്റു നിൽക്കാത്ത വർക്കു രാജ്യ സ്നേഹം ഇല്ലാ എന്ന് പറയുവാന്‍ കഴി യില്ല.

ജന ങ്ങള്‍ തിയ്യേറ്ററു കളില്‍ പോകു ന്നത് വിനോദത്തിന് വേണ്ടിയാണ്. പലരും ഉത്തരവ് അനുസരി ക്കുന്നത് രാജ്യ ദ്രോഹി എന്ന വിളി കേൾ ക്കാതിരി ക്കുവാന്‍ മാത്രമാണ് എന്നും കോടതി നിരീക്ഷിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സി. പി. എം. പ്രവർത്ത കരുടെ കണ്ണ് ചൂഴ്ന്നെടുക്കും : ബി. ജെ. പി. ജനറൽ സെക്രട്ടറി

October 16th, 2017

bjp-leader-saroj-pandey-says-gouge-out-eyes-of-kerala-cpi-m-ePathram
അഹമ്മദാബാദ് : കേരള ത്തിലെ ആര്‍. എസ്സ്. എസ്സ്. പ്രവർത്ത കര്‍ക്കു നേരെ കണ്ണുരുട്ടി യാല്‍ സി. പി. എം. പ്രവര്‍ത്ത കരുടെ കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്ന് ബി. ജെ. പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ.

സി. പി. എം. ആക്രമണ ങ്ങളെ തുറന്നു കാട്ടുവാ നാണ് ബി. ജെ. പി. കേരള ത്തിൽ ജനരക്ഷാ യാത്ര നടത്തിയത്. കേരള ത്തിലെ ആർ. എസ്സ്. എസ്സ്. – ബി. ജെ. പി. പ്രവര്‍ ത്തകര്‍ക്കു നേരെ സി. പി. എമ്മു കാര്‍ ആക്രമ ത്തിന്നു മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണു കള്‍ ചൂഴ്ന്ന് എടുക്കും എന്നാ യിരുന്നു പാണ്ഡെ യുടെ ഭീഷണി.

കുംഹാരി യില്‍ നടന്ന ഒരു ചടങ്ങിനു ശേഷം മാധ്യമ ങ്ങളോട് സംസാരി ക്കുക യായിരുന്നു സരോജ് പാണ്ഡെ.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനാധിപത്യ രീതി യില്‍ പ്രവര്‍ത്തിക്കണം എന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടും എന്നും മുന്‍ ലോക്‌ സഭ എം. പി. യും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമായ സരോജ് പാണ്ഡെ പറഞ്ഞു. കേരളവും ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർ ത്തിക്കണം. ഞങ്ങള്‍ ജനാധി പത്യ ത്തില്‍ വിശ്വ സിക്കുന്ന വരാണ്. ജനധിപത്യം തകര്‍ ക്കണം എങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ല എന്ന് കേരളവും ബംഗാളും മനസ്സി ലാക്കണം എന്നും അവർ ഭീഷണി മുഴക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തിങ്കളും ചൊവ്വയും അഖിലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്ക്

October 5th, 2017

vehicle-loan-epathram
ന്യൂഡൽഹി : ചരക്കു സേവന നികുതി യും (ജി.എസ്.ടി.) ഇന്ധന വില വർദ്ധനവും ഗതാഗത മേഖല യില്‍ ഉണ്ടാ ക്കിയ പ്രശ്‌ന ങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യ പ്പെട്ട് ഓൾ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ ഗ്രസ്സ് (എ. ഐ. എം. ടി. സി.) ഒക്ടോബര്‍ 9, 10 തിയ്യതി കളില്‍ അഖി ലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്കിന്ന് ആഹ്വാനം ചെയ്തു.

എ. ഐ. എം. ടി. സി. ക്കു കീഴിൽ 93 ലക്ഷം ട്രക്കു കളും 50 ലക്ഷം ബസ്സുകളും ഉണ്ടെന്ന് സംഘടനാ നേതാ ക്കള്‍ അവ കാശ പ്പെട്ടു. ഓൾ ഇന്ത്യാ ട്രാന്‍ സ്പോര്‍ ട്ടേഴ്സ് വെല്‍ ഫെയർ അസോസ്സിയേഷനും സമരത്തെ പിന്തു ണക്കു ന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും

September 14th, 2017

marriage-ePathram
ന്യൂഡൽഹി : വിദേശ ഇന്ത്യ ക്കാരുടെ വിവാഹ ങ്ങൾ ക്കും ആധാർ കാർഡ് നിർബന്ധം എന്ന് കേന്ദ്രം.

ഇന്ത്യയിൽ വെച്ച് വിവാഹം നടത്തി ഭാര്യയെ വിദേ ശത്ത് കൊണ്ടു പോകുന്ന പലരും പിന്നീട് സ്ത്രീ ധനം ആവശ്യ പ്പെട്ടും മറ്റും പീഡി പ്പിക്കുകയും അന്യായ മായി ബന്ധം വേർ  പ്പെടുത്തുകയും ചെയ്യുന്ന സംഭവ ങ്ങൾ വർദ്ധി ക്കുന്ന സാഹ ചര്യ ത്തിലാണ് പ്രവാസി വിവാഹം ആധാര്‍ വഴി റജിസ്റ്റര്‍ ചെയ്യു വാനുള്ള ശുപാര്‍ശ വിവിധ മന്ത്രാ ലയ ങ്ങളുടെ പ്രതി നിധി കള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശ കാര്യ മന്ത്രാലയ ത്തില്‍ സമര്‍പ്പി ച്ചതിന്റെ ഫല മായി ഇത്തരം ഒരു തീരു മാനം സര്‍ക്കാര്‍ കൈകൊണ്ടത്.

national-id-of-india-aadhaar-card-ePathram

വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ആധാർ കാര്‍ഡ് നിർബ്ബന്ധം ആക്കുന്നതു സംബന്ധിച്ച നിയമ നിര്‍മ്മാണ ത്തി നുള്ള ശ്രമ ത്തിലാണ്  ആധാറിന്‍റെ ചുമ തലയുള്ള യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി

August 24th, 2017

supremecourt-epathram
ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലിക അവകാശം എന്ന് സുപ്രീം കോടതി. ഇത് ജീവി ക്കുവാ നുള്ള അവ കാശ ത്തിന്‍റെ ഭാഗ മാണ്. ഭരണ ഘടനയുടെ 21-ാം അനു ച്ഛേദം ഉദ്ധരിച്ചു കൊണ്ടാണ് സ്വകാര്യത പൗരന്റെ മൗലിക അവകാശം ആണെന്ന് സുപ്രീം കോടതി വിധി ച്ചത്.

ജീവിക്കു വാനുള്ള പൗരന്റെ അവകാശ ത്തെയും വ്യക്തി സ്വാതന്ത്ര്യ ത്തെയും പരാമര്‍ ശിക്കുന്ന ഭരണ ഘടന യുടെ അനു ച്ഛേദ മാണ് 21.

ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശ മാണ് വ്യക്തി യുടെ സ്വകാര്യത എന്നുള്ള ഈ വിധി വന്ന തോടു കൂടി പൗരന്‍ മാരുടെ സ്വകാ ര്യത യിലേക്ക് കടന്നു കയറു വാന്‍ ഇനി സര്‍ക്കാരു കള്‍ക്ക് പോലും അധി കാരം ഉണ്ടാ വുകയില്ല.

സംശയം ഉള്ള വരുടെ ഫോണ്‍ കോളു കള്‍ ചോര്‍ ത്തു വാനുള്ള പോലീസിന്റെ അവ കാശം, സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കി യതും അടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും.

ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റി സു മാരായ ജെ. ചെലമേശ്വർ, എസ്. എ. ബോബ്ഡെ, ആർ. കെ. അഗർ വാൾ, ആർ. എഫ്. നരി മാൻ, എ. എം. സപ്റെ, ഡി. വൈ. ചന്ദ്രചൂഡ്, എസ്. കെ. കൗൾ, എസ്. അബ്ദുൽ നസീർ എന്നി വര്‍ ആയി രുന്നു ബെഞ്ചിലെ അംഗ ങ്ങൾ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ 200 രൂപ നോട്ടു കള്‍ വെള്ളി യാഴ്ച പുറത്തിറക്കും
Next »Next Page » 400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍ »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine