ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു

November 28th, 2011

dalai-lama-epathram

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്‌. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ്‌ ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദിക്കെതിരേ കേസെടുക്കണമെന്ന് കോടതി

November 27th, 2011

kiran-bedi-epathram
ന്യൂഡല്‍ഹി: വിദേശകമ്പനികളും ചില ഫൗണ്ടേഷനുകളുമായും കൂട്ടുകെട്ടുണ്ടാക്കി പണം തിരിമറി നടത്തിയെന്നും വഞ്ചന നടത്തിയെന്നും ആരോപണത്തില്‍ അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖയായ കിരണ്‍ ബേദിക്കെതിരേ പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌.ഐ.ആര്‍) രജിസ്‌റ്റര്‍ ചെയ്യാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ്‌ മെട്രോപ്പോലിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ അഭിഭാഷകനായ ദേവീന്ദര്‍ സിംഗ്‌ ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഈ നിര്‍ദേശം. സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ പേരില്‍ വിവിധ അര്‍ധസൈനിക വിഭാഗങ്ങളെയും സംസ്‌ഥാന പോലീസ്‌ സേനകളെയും വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണു പരാതി. ‘ഇന്ത്യ വിഷന്‍ ഫൗണ്ടേഷ’ന്റെ പേരില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുക എന്ന പദ്ധതിയിലാണ് കിരണ്‍ ബേദി സാമ്പത്തിക തിരിമറി നടത്തിയത്‌ എന്നാണ് ആരോപണം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക്; ഏഴു സംസ്ഥാനങ്ങള്‍ തയ്യാര്‍

November 27th, 2011

ന്യൂദല്‍ഹി: ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറായത്‌ ഏഴു സംസ്ഥാനങ്ങള്‍ മാത്രം. ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം കേന്ദ്രം അനുവദിച്ചതോടെയാണ് ഈ സംസ്ഥാനങ്ങള്‍ തയ്യാറായത്‌. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ദല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. യു.പി.എ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, പ്രതിപക്ഷത്തുള്ള ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍, ബി.ജെ.ഡി, യു.പിയിലെ ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി എന്നിവയെല്ലാം ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിനാല്‍ യു.പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടകം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലൊന്നും കേന്ദ്രതീരുമാനം നടപ്പിലാക്കാനാകില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിഷന്‍ജി വധം ഏറ്റുമുട്ടലിലല്ല: ഗുരുദാസ് ദാസ് ഗുപ്ത

November 26th, 2011

kishenji-epathram

കൊല്‍ക്കത്ത: നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ തന്നെയാണ് കിഷന്‍ജി കൊല്ലപ്പെട്ടത് എന്ന സി. ആര്‍. പി. എഫിന്‍റെ അവകാശ വാദത്തിന്‌ എതിരെ സി. പി. ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത രംഗത്ത്‌ വന്നു. കിഷന്‍ജിയെ അറസ്റ്റ് ചെയ്ത ശേഷം പീഡിപ്പിച്ച് വധിക്കുകയായിരുന്നു എന്നും കിഷന്‍ജിയെ ബുധനാഴ്ച ഉച്ചയ്ക്ക് അറസ്റ്റ്‌ ചെയ്തതായി തനിക്ക് വിവരം ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, നിജസ്ഥിതി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു എന്നാണ് ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാള്‍മാര്‍ട്ടിനെതിരെ ഉമാഭാരതി

November 26th, 2011

uma-bharti-epathram

ലഖ്നോ: വാള്‍മാര്‍ട്ടിനെ പോലുള്ള വിദേശ കുത്തക ഭീമന്മാരുടെ ഷോപ്പിങ് മാളുകള്‍ ഇന്ത്യയില്‍ തുറന്നാല്‍ അതെവിടെയായാലും കത്തിക്കുമെന്നും അതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഉമാ ഭാരതി ഭീഷണി ഉയര്‍ത്തി. ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര മന്ത്രി സഭാ തീരുമാനത്തിനെതിരെ ബി. ജെ. പി. നേതാവ് ഉമാ ഭാരതിയാണ് രോഷത്തോടെ രംഗത്ത്‌ വന്നത്. മന്‍മോഹന്‍ സിങ്ങിന്‍റെ ഈ തീരുമാനം പാവപ്പെട്ട ഗ്രാമീണരെയും ദലിതുകളെയും തൊഴില്‍ രഹിതരാക്കാന്‍ അവസരം ഒരുക്കുകയാണെന്നും ഉമാ ഭാരതി കുറ്റപ്പെടുത്തി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി ശരദ് പവാറിന്‍റെ മുഖത്തടിച്ചു
Next »Next Page » മായാവതി എല്ലാം മുടിക്കുന്ന ആന: രാഹുല്‍ ഗാന്ധി »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine