പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

April 11th, 2019

gereral-elections-lok-sabha-2019-ePathram

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പതി നെട്ടു സംസ്ഥാന ങ്ങ ളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലുമായി 91 ലോക് സഭാ മണ്ഡല ങ്ങളില്‍ രാവിലെ ഏഴു മണി ക്ക് പോളിംഗ് തുടങ്ങി.

ഇതോടൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കീം എന്നിവിട ങ്ങളി ലെ നിയമ സഭാ തെര ഞ്ഞെടു പ്പും നടക്കുന്നു.

എല്ലാ ഇട ങ്ങളില്‍ നിന്നും ഭേദപ്പെട്ട പോളിംഗ് നിലവാര മാണ് ഉച്ച യോടെ റിപ്പോർട്ട് ചെയ്യ പ്പെട്ടത്. ആന്ധ്ര പ്രദേ ശില്‍ സംഘ ർഷം ഉണ്ടായി. ഗുണ്ടൂ രില്‍ വൈ. എസ്. ആർ. കോൺ ഗ്രസ്സ് – ടി. ഡി. പി. പ്രവര്‍ ത്തകരും ഏറ്റു മുട്ടി.

വൈ. എസ്. ആർ. കോൺഗ്രസ്സ് നേതാ വിന് കുത്തേറ്റു. ഗുട്ടി യിലെ ബൂത്തില്‍ ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധു സൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം നിലത്ത് എറിഞ്ഞു തകര്‍ത്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

ആന്ധ്ര പ്രദേശ്, തെല ങ്കാന, മിസ്സോറം, അരു ണാചല്‍ പ്രദേശ്, മേഘാ ലയ, നാഗാ ലാന്റ്, സിക്കിം, ഉത്തരാ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലെ മുഴു വന്‍ ലോക് സഭാ മണ്ഡല ങ്ങളി ലേക്കും ആന്‍ഡ മാന്‍ ആന്റ് നിക്കോ ബര്‍, ലക്ഷ ദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശ ങ്ങളി ലെ ലോക് സഭാ മണ്ഡല ങ്ങളിലും വോട്ടെ ടുപ്പ് നടക്കുന്നു.

Image Credit : ANI

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റഫാല്‍ കേസ് : കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

April 10th, 2019

fighter jets-epathram
ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പരാതി ക്കാര്‍ സമര്‍ പ്പിച്ച രേഖ കള്‍ മോഷ്ടിച്ചത് എന്നും ഇത് തെളി വായി പരി ഗണി ക്കരുത് എന്നു മുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. മാത്രമല്ല പുന: പരി ശോധന ഹര്‍ജി യോ ടൊപ്പം പുറത്തു വന്ന രേഖകളും പരിശോധി ക്കും എന്നും സുപ്രീം കോടതി.

റഫാൽ ഇടപാടിൽ പ്രതിരോധ രേഖകൾ തെളിവ് ആയി എടുക്കു വാന്‍ കഴി യില്ല എന്ന കേന്ദ്ര സർക്കാർ വാദ ത്തി നു ഇതു വലിയ തിരിച്ചടി ആയി.

ചോര്‍ത്തിയ രേഖ കള്‍ പരിഗണി ക്കാം എന്ന് ഉത്തരവ് ഇറക്കിയത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആദ്ധ്യക്ഷം വഹിച്ച ബെഞ്ച് ആണ്. പ്രതിരോധ മന്ത്രാ ലയ ത്തില്‍ നിന്നു ചോര്‍ത്തി യ രേഖ കള്‍ സ്വീകരി ക്കരുത് എന്നാ യി രുന്നു കേന്ദ്ര സര്‍ക്കാരി ന്റെ വാദം.

എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ല എന്നും അവ നേരത്തേ തന്നെ പ്രസിദ്ധീ കരിക്ക പ്പെട്ടവ ആണ് എന്നും ഹര്‍ജി ക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദി ച്ചു.

റഫാൽ കേസിൽ പ്രധാന മന്ത്രി യുടെ ഓഫീസ്‍ ഇടപെട്ടു എന്നാണ് മുഖ്യ വെളി പ്പെടു ത്തൽ. മൂന്നു രേഖ കളാണ് ഇതിനു തെളിവായി സമർപ്പിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’ പുറത്തിറക്കി

April 8th, 2019

bjp-manifesto-sankalp-patra-published-by-narendra-modi-ePathram
ന്യൂഡൽഹി : ഹിന്ദുത്വ ത്തിനും ദേശീയത ക്കും ഊന്നൽ നല്‍കി 75 വാഗ്ദാന ങ്ങളു മായി ബി. ജെ. പി. യുടെ പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി.

രാമ ക്ഷേത്ര നിര്‍മ്മാണം, ഏകീ കൃത സിവില്‍ കോഡ് നടപ്പാക്കല്‍, ഭീകരർക്ക് എതിരെ ശക്ത മായ നടപടി, കർഷകർക്ക് 25 ലക്ഷം കോടി രൂപ യുടെ ക്ഷേമ പദ്ധതി തുടങ്ങി ഹിന്ദുത്വം, ദേശീ യത, വികസനം, ജന ക്ഷേമം, കർഷക ക്ഷേമം എന്നി ങ്ങനെ യാണ് ബി. ജെ. പി. മുന്നോട്ട് വെക്കു ന്ന പ്രധാന വാഗ്ദാനങ്ങൾ.

പ്രകടന പത്രിക കമ്മിറ്റി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു പത്രിക കൈ മാറി ക്കൊണ്ടാണ് ‘സങ്കല്‍പ്പ് പത്ര’ പുറ ത്തിറ ക്കിയത്.

  • Image Credit : ANI

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; യെച്ചൂരി

April 1st, 2019

modi-epathram

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേർതിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ വികലമായ നിലപാടെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. രാഹുൽ ഹിന്ദു മേഖലയിൽ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.

ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ യു ഡി എഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി തിരുവല്ലയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാത്തിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാവും; സര്‍വേ റിപ്പോര്‍ട്ട്

March 29th, 2019

rahul-epathram

ദില്ലി: മോദി തരംഗം ആഞ്ഞടിച്ച 2014നെ അപേക്ഷിച്ച് വമ്പന്‍ തിരിച്ചടി രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക്‌ ഉണ്ടാവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഇത്തവണ മോദി തരംഗം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജാര്‍ഖണ്ഡിലും സമാന സ്ഥിതിയാണ് ഉണ്ടാവുകയെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്കപ്പെടാന്‍ ഇനിയും കാരണങ്ങളുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

അതേസമയം കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് സഖ്യത്തിലൂടെയും മറ്റൊരു സംസ്ഥാനത്ത് സ്വന്തം ശക്തിയിലൂടെയും കരുത്ത് വര്‍ധിപ്പിക്കുന്നതായി സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തില്‍ 85 സീറ്റുകള്‍ നേടി ബിജെപിയെ ഞെട്ടിക്കാന്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന
Next »Next Page » രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine