ആര്‍.എസ്.എസ് തീവ്രവാദം വളത്തുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ

January 20th, 2013

ജയ്‌പൂര്‍: ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ആര്‍.എസ്.എസിനെതിരെ ഉള്ള ഷിന്‍ഡെയുടെ പരാമര്‍ശം. ഹിന്ദു തീവ്രവാദം വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലന ക്യാമ്പ്യുകള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംത്ധോധ, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുടെ പുറകില്‍ ആര്‍.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ഷിന്‍ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ പാക്കിസ്ഥാനെ ശാസിക്കേണ്ടതിനു പകരം ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തുവാനാണ് ഷിന്‍ഡേ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഷിന്‍ഡേ നടത്തിയ പ്രസ്ഥാവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക്

January 17th, 2013

ന്യൂഡെല്‍ഹി:ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയിലെ വിലനിലവാരം അനുസരിച്ചായിരിക്കും ഇനി ഇന്ത്യയില്‍ ഡീസലിന്റെ വില നിശ്ചയിക്കുക. വ്യാഴാച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമയബന്ധിതമായി ഡീസല്‍ വില വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. വീടൊന്നിന് ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ നല്‍കുവാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

2010-ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയില്‍ 31 ശതമാനത്തോലം വിലവര്‍ദ്ധനവ് ഉണ്ടായി. 26 തവണ പെട്രോളിനു വിലവര്‍ദ്ധനവുണ്ടായി. ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം വന്‍ വില വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

January 15th, 2013

ന്യൂഡെല്‍ഹി/ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു വട്ടംകൂടി പ്രകോപനം ഉണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. ഇതിനാവശ്യമായ നിര്‍ദ്ദേശം ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ മേഘലാ കമാന്റിനു നല്‍കിയതായി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് വ്യക്തമാക്കി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സൈന്യം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്തു വെല്ലുവിളിയും നേരിടുവാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം നിഷ്ഠൂരമായി വധിക്കുകയും ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.പാക്കിസ്ഥാന്‍ സൈനിക മര്യാദകള്‍ ലംഘിച്ചുവെന്നും പ്രകോപനം ഒന്നുമില്ലാതെയാണ് പാക്ക് സൈന്യം കൊലനടത്തിയതെന്നും ജനറല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പാക്കിസ്ഥാന്റെ ഉന്നത സൈനിക വിഭാഗത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരൊപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഇരു രാജ്യത്തിന്റേയും സൈനിക പ്രതിനിധികള്‍ പങ്കെടുത്ത ഫ്ലാഗ് മീറ്റില്‍ പാക്കിസ്ഥാന്റെ നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ലാന്‍സ് നായിക് ഹോം രാജിന്റെ വെട്ടിയെടുത്ത ശിരസ്സ് തിരികെ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

December 17th, 2012

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ടതിനു ശേഷം സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് പോകുവാന്‍ ബസ്സില്‍ കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഇവരെ ഉപദ്രവിക്കുവാന്‍ അഞ്ചംഗ സംഘം ശ്രമിച്ചു. ഇത് തടയുവാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദ്ദിച്ച് അവശാനാക്കുകയും പെണ്‍കുട്ടിയെ ബലാ‍ത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇരുവരേയും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

December 12th, 2012

സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ കാലിഫോര്‍ണീയായിലെ സാന്‍‌ഡിയാഗോയിലുള്ള സ്ക്രിപ്റ്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ത്യന്‍ സംഗീതത്തിന്റെ ശയസ്സ് സിത്താറിന്റെ തന്ത്രികളിലൂടെ മാന്ത്രികമായ വിരസ്പര്‍ശം നടത്തിക്കൊണ്ട് ഏഴു കടലിനക്കരെയെത്തിച്ചയാളാണ് രവിശങ്കര്‍.സംഗീത ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ പ്രതിഭയെ അദ്ദേഹം പ്രതിഷ്ടിച്ചു. പണ്ഡിറ്റ്‌ രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം 1999-ല്‍ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്. 1992-ല്‍ മഗ്‌സരെ പുരസ്കാരം ലഭിച്ചു. രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഉദയശങ്കറിനൊപ്പം ഒന്‍‌പതാം വയസ്സില്‍ പാരീസിലേക്ക് പൊയി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സിത്താര്‍ കച്ചേരികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമാ സംഗീത രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, പരാജിതോ എന്നീ സത്യജിത് റേ ചിത്രങ്ങള്‍ക്കും റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഷ്ട്രീയ പാർട്ടികളുടെ തനിനിറം പുറത്തായി : യെച്ചൂരി
Next »Next Page » സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കര്‍ അന്തരിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine