ന്യൂദല്‍ഹി : കേന്ദ്ര മന്ത്രി സഭ പുന:സംഘടിപ്പിച്ചു. പുതിയതായി സത്യ പ്രതിജ്ഞ ചെയ്ത 22 മന്ത്രിമാരില്‍ കേരള ത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും യഥാക്രമം തൊഴില്‍ വകുപ്പ് സഹ മന്ത്രി ആയും മാനവ ശേഷി വികസന വകുപ്പ് സഹ മന്ത്രി ആയും സ്ഥാനം ഏറ്റെടുത്തു. നില വിലുള്ള മന്ത്രി മാരുടെ വകുപ്പു കളിലും മാറ്റം വരുത്തി മന്ത്രി സഭ യില്‍ വന്‍ അഴിച്ചു പണിയാണ് നടത്തിയത്.
കേരളത്തില്‍ നിന്നുള്ള ഊര്‍ജ്ജ സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വ്യോമയാന സഹ മന്ത്രി യായി. മൂന്നു മന്ത്രാലയ ത്തിന്റെ സഹമന്ത്രി ചുമതല കള്‍ ഉണ്ടായിരുന്ന ഇ. അഹമ്മദ്, വയലാര്‍ രവി എന്നിവരുടെ അധികാരം ഒരോ വകുപ്പുകളില്‍ മാത്രമായി ഒതുങ്ങി. കെ. വി.തോമസിന്റെ വകുപ്പു കളില്‍ മാറ്റമില്ല.
മറ്റു മന്ത്രിമാരും വകുപ്പുകളും :
കാബിനറ്റ് മന്ത്രിമാരായി സല്മാന് ഖുര്‍ഷിദ് : വിദേശകാര്യം, രഹ്മാന് ഖാന് : ന്യൂനപക്ഷ ക്ഷേമം, വീരപ്പ മൊയിലി : പെട്രോളിയം, ദിനേഷ് പട്ടേല്‍ : ഖനി, അജയ് മാക്കന് : നഗരവി കസനം, അശ്വനി കുമാര്‍ : നിയമ വകുപ്പ്, പള്ളം രാജു : മാനവ ശേഷി വികസന വകുപ്പ്, ഹരീഷ് റാവത്ത് : ജല വിഭവം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്കാരികം.
സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി മാരായി ജ്യോതി രാജ സിന്ധ്യ : ഊര്‍ജ്ജം, ചിരഞ്ജീവി : ടൂറിസം, മനീഷ് തിവാരി : വാര്‍ത്താ വിനിമയം, സച്ചിന് പൈലറ്റ് : കമ്പനി കാര്യം, പവന് കുമാര്‍ ബന്‍സാല്‍ : റെയില്‍വ, ജസ്പാല്‍ റെഡ്ഡി : ശാസ്ത്ര സാങ്കേതികം, കമല്‍ നാഥ് : പാര്‍ലമെന്റെറി കാര്യം, കെ. എച്ച്. മുനിയപ്പ : ചെറുകിട വ്യവസായം, ചന്ദ്രേഷ് കുമാരി കഠോരി : സാംസ്ക്കാരികം, ജിതേന്ദ്ര സിംഗ് : കായികം, പുരന്ദേശ്വരി : വാണിജ്യം.