കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം : രാഹുല്‍ ഗാന്ധി

August 28th, 2019

rahul-gandhi-epathram

ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ വിഷയ ത്തില്‍ പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനം ഉന്ന യിച്ച് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം അടക്കം പല കാര്യ ങ്ങളി ലും കേന്ദ്ര സര്‍ക്കാരു മായി വിയോജിപ്പ് ഉണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണ്. അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇട പെടേണ്ടതില്ല’

ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ട് എന്നത് ശരി യാണ്. അവിടെ അക്രമ ങ്ങള്‍ നടക്കുന്നത് എല്ലാം പാകിസ്ഥാ ന്റെ പിന്തുണ യോടെ യാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര തീരു മാന ത്തിന്ന് എതിരെ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. കശ്മീരിലെ സ്ഥിതിഗതി കൾ വിലയിരുത്തു വാന്‍ രാഹുല്‍ ഗാന്ധി യുടെ നേതൃത്വ ത്തില്‍ പോയി രുന്ന പ്രതി പക്ഷ സംഘ ത്തെയും ശ്രീനഗര്‍ വിമാന ത്താവള ത്തില്‍ തടഞ്ഞിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു

August 5th, 2019

indian-government-revoked-article-370-in-jammu-kashmir-ePathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർക്കാർ റദ്ദാക്കി. ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കുവാനും തിങ്കളാഴ്ച രാവിലെ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.

രാജ്യസഭ യില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പ്രഖ്യാപന ത്തി നു പിന്നാലെ പ്രത്യേക ഭരണ ഘടന പദവി റദ്ദാക്കിയ ഉത്തര വിൽ രാഷ്ട്ര പതി ഒപ്പു വെച്ചു. രാഷ്ട്ര പതി യുടെ ഉത്തരവും പുറത്തിറങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാവുന്നതോടെ ജമ്മു കശ്മീ രിന് പ്രത്യേക പദവിയും അധി കാരവും അനുവദി ക്കുന്ന ആര്‍ട്ടിക്കിള്‍ 35 A യും ഇല്ലാതെ ആവും. ഇനി മുതല്‍ ജമ്മു കശ്മീർ – ലഡാക് എന്നിങ്ങനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ആയി രിക്കും.

ജമ്മു കശ്മീ രിന് സംസ്ഥാന പദവി നഷ്ടമായി. എന്നാൽ ഡൽഹി മാതൃക യിൽ നിയമ സഭ ഉണ്ടാകും. ലഡാ ക്കിൽ നിയമ സഭ ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

August 5th, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്ക ലിൽ ആക്കി. കശ്മീര്‍ താഴ് വര യിലെ  എല്ലാ സ്‌കൂളുകളും അടച്ചി ടുവാനും പൊതു പരി പാടി കളും റാലി കളും നടത്തരുത് എന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍, ഇന്റര്‍ നെറ്റ് സംവിധാന ങ്ങള്‍ ഭാഗിക മായി റദ്ദാക്കി.

ജമ്മുകശ്മീർ മുഖ്യമന്ത്രിമാർ ആയിരുന്ന മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങി യവരും രാഷ്ട്രീയ നേതാ ക്ക ളായ സജ്ജാദ് ലോണ്‍, സി. പി. എം. നേതാ വും എം. എല്‍. എ. യു മായ മുഹമ്മദ് യൂസഫ് തരിഗാമി അടക്ക മുള്ള വരെ യും വീട്ടു തടങ്കലി ലാക്കി. കാരണം വെളി പ്പെടു ത്താതെ യാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കി യിട്ടുള്ളത്.

ഞായാറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ താന്‍ അടക്കമുള്ള നേതാക്കള്‍ വീട്ടു തട ങ്കലില്‍ ആണെന്നും ജന ങ്ങള്‍ സംയ മനം പാലിക്കണം, നിയമം കൈയ്യില്‍ എടുക്ക രുത് എന്നും ആഹ്വാനം ചെയ്തു കൊണ്ട് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « പശുക്കള്‍ ചത്താല്‍ കുഴിച്ചിടരുത് – ദഹിപ്പിക്കണം : ബി. ജെ. പി. നേതാവ്
Next » പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine