Monday, August 2nd, 2010

കാശ്മീര്‍ : 7 പേര്‍ കൂടി കൊല്ലപ്പെട്ടു

violence-in-kashmir-epathram

ശ്രീനഗര്‍ : അക്രമം ആളിപ്പടരുന്ന കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളില്‍ 7 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ക്രമ സമാധാന നില താറുമാറായ ഇവിടെ ജനക്കൂട്ടം പോലീസ്‌ സ്റ്റേഷനുകളും വാഹനങ്ങളും നശിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയാണ്.

ദക്ഷിണ കാശ്മീരിലെ പുല്‍വാമാ ജില്ലയിലെ ഖ്രൂ പോലീസ്‌ സ്റ്റേഷന്‍ ഞായറാഴ്ച ആക്രമിച്ച ജനക്കൂട്ടം. സ്റ്റേഷന്റെ ഉള്ളില്‍ ഇരച്ചു കയറുകയും സ്റ്റേഷന് തീ ഇടുകയും ചെയ്തു. സ്റ്റേഷന്റെ അകത്തു സൂക്ഷിച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ തീ പിടിച്ചു പൊട്ടി തെറിച്ചാണ് പോലീസ്‌ സ്റ്റേഷനില്‍ സ്ഫോടനം നടന്നത് എന്ന് പോലീസ്‌ അറിയിച്ചു. സ്ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനു നേരെ പോലീസ്‌ നടത്തിയ വെടി വെപ്പില്‍ പതിനേഴുകാരിയായ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും 3 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇതേ ജില്ലയിലെ തന്നെ പാമ്പോര്‍ പോലീസ്‌ സ്റ്റേഷനും ജനക്കൂട്ടം ആക്രമിക്കുകയുണ്ടായി. ഈ ആക്രമണത്തിലും രണ്ടു പേര്‍ കൊല്ലപ്പെട്ടു.

അനന്ത്‌നാഗ്, ലസ്ജാന്‍, സീവാന്‍, നിഷാത്, ഷാ മോഹല്ല പരിമ്പൊറ, നൌഹട്ട, റായ്നാവരി, ഖന്യാര്‍, ബാരാമുള്ള, സോപോര്‍, നായ്ട്ഖായ്, ഗാന്ടെര്‍ബാല്‍, ഗലന്തര്‍, ഫ്രൈസ്തബാല്‍, ബര്സൂ, കാട്ലാബാല്‍, ഖന്നാബാല്‍, പിന്ഗ്ലാന, സിരിഗുഫ്‌വാര എന്നിവിടങ്ങളിലെല്ലാം അക്രമം തുടരുകയാണ്.

ഇതിനിടെ കേന്ദ്ര ക്യാബിനറ്റ്‌ സുരക്ഷാ കമ്മിറ്റി ഒരു മാസത്തിനകം രണ്ടാമതും യോഗം ചേര്‍ന്ന് താഴ്വരയിലെ സുരക്ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍
 • കൊമേഴ്സ്, ആർട്‌സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി കള്‍ക്കും ബി. എസ്‌സി. നഴ്സിംഗിന് അവസരം
 • ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാന മന്ത്രി പൗരന്മാരോട് തെളിവ് ചോദിക്കുന്നു : സീതാറാം യെച്ചൂരി
 • ജാര്‍ഖണ്ഡിലെ തോല്‍വി; ബിജെപി പ്രതിരോധത്തില്‍
 • ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്, മൂന്ന് ബസുകള്‍ കത്തിച്ചു
 • പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി
 • ശിവാംഗി.. നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്‌
 • മഹാ രാഷ്ട്ര മുഖ്യ മന്ത്രി യായി ഉദ്ധവ് താക്കറെ
 • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് എസ്. എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
 • ഒരു രാജ്യം – ഒരു ശമ്പള ദിനം : പുതിയ നിയമം കൊണ്ടു വരുന്നു
 • എയര്‍ ഇന്ത്യയും ഭാരത് പെട്രോളി യവും വില്‍ക്കും : നിര്‍മ്മലാ സീതാ രാമന്‍
 • ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്
 • വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു
 • വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും
 • രാഷ്ട്രപതി ഭരണം കുതിര ക്കച്ചവട ത്തിന് വഴി വെക്കും : ശിവസേന
 • മഹാരാഷ്ട്ര യില്‍ രാഷ്ട്ര പതി ഭരണ ത്തിന് ഗവര്‍ണ്ണ റുടെ ശുപാര്‍ശ
 • ടി. എൻ. ശേഷൻ അന്തരിച്ചു
 • രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു
 • സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...
  വേണ്ടാത്ത പെണ്‍കുട്ടികളുട...
  ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
  ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
  മോഡിക്കെതിരെ മൊഴി നല്‍കിയ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine