ശ്രീനഗര്‍ : കലാപ കലുഷിതമായ കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന പോലീസ് വെടി വെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ന്ന് വരുന്ന അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 22 ആയി. നാല്പതോളം പേര്‍ പരിക്കേറ്റു ആശുപത്രിയിലാണ്. ഇതില്‍ മുപ്പത് പോലീസുകാരുമുണ്ട്. ചിലരുടെ നില ഗുരുതരമാണ്. ഏതാനും ദിവസം മുന്‍പ് നദിയില്‍ മുങ്ങി മരിച്ച ഒരു യുവാവിന്റെ മൃതദേഹവും വഹിച്ചു നീങ്ങുകയായിരുന്ന ഒരു ശവസംസ്‌കാര ജാഥ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ഇടപെടുകയും ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. അന്നത്തെ പോലീസ് വെടി വെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അസ്വസ്ഥമായ താഴ്വരയില്‍ പലയിടത്തായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
17 പേരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള ഒരു റിട്ടയേഡ് ജഡ്ജി നയിക്കുന്ന കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, പോലീസ് അതിക്രമം, പ്രതിഷേധം