ന്യൂഡല്‍ഹി : പശുക്കളുടെ ക്ഷേമ ത്തിനായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്ര സര്‍ക്കാ റിന്റെ ആലോചന യില്‍ ഉണ്ട് എന്ന് ബി. ജെ.പി. പ്രസിഡണ്ട് അമിത് ഷാ. ഇതു സംബ ന്ധിച്ച നട പടി കള്‍ എത്രയും വേഗം ഉണ്ടാവും എന്നു പ്രതീക്ഷി ക്കുന്നതായും അദ്ദേഹം അഭിപ്രായ പ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ത്രിദിന പര്യടനം നട ത്തുന്ന തിനിടെ യാണ് അമിത് ഷാ യുടെ പ്രഖ്യാപനം.
രാജ്യത്ത് പശു വകുപ്പ് വേണം എന്ന് യോഗി ആദിത്യ നാഥ് 2014 ല്‍ ആവശ്യ പ്പെടുകയും അക്കാര്യം പ്രധാന മന്ത്രി യുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ മൃഗ സംരക്ഷണ വകുപ്പിന് കീഴി ലാണ് പശു പരി പാലനവും അതു മായി ബന്ധ പ്പെട്ട കാര്യ ങ്ങളും വരുന്നത്.
കേന്ദ്ര പശു മന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്ത മാക്കി യില്ല.