- എസ്. കുമാര്‍
- എസ്. കുമാര്‍
വായിക്കുക: നിയമം, പരിസ്ഥിതി, വ്യവസായം, സാങ്കേതികം
- ലിജി അരുണ്‍
- ലിജി അരുണ്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ. എഫ്. എസ്. പി. എ (Armed Forces Special Powers Act) നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂരിലെ ഉരുക്ക് വനിതയുമായ ഇറോം ചാനു ശര്‍മിള നിരാഹാരം തുടങ്ങിയിട്ട് ഇന്ന് പതിനൊന്നു വര്‍ഷം തികയുന്നു. 27-ാം വയസ്സിലാണ് ഇറോം ശര്‍മിള സമരം ആരംഭിച്ചത് . വിട്ടുവീഴ്ച്ചയില്ലാതെ സമരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശര്‍മ്മിളക്ക് 37 വയസ്സ് കഴിഞ്ഞു. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മണിപ്പൂരിന്റെ ഈ ധീര വനിത. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാല്‍ മാത്രമെ നിരാഹാര സമരം അവസാനിപ്പിക്കൂ എന്ന നിരാഹാരം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ഇവര്‍ . സമരം വിജയിക്കാതെ തന്നെ വന്നു കാണേണ്ടതില്ലെന്ന് ഇറോം ശര്‍മിളയുടെ അമ്മയും നിശ്ചയിച്ചു, ഈ അമ്മയും മകളും പരസ്പരം കണ്ടിട്ട് പതിനൊന്നു വര്ഷം കഴിയുന്നു. മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്. അതോടെ ഈ കരി നിയമത്തിനെതിരെ സമരമുഖത്ത് ഇറങ്ങിയ ഇവര്‍ക്ക് അമ്മയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. ഇവരുടെ ഈ നിരാഹാര സമരമാണ് മണിപ്പൂരിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുമ്പിലെത്തിക്കാന്‍ സഹായിച്ചത്. ഇവര്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെ ഇവരെ അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു വരുന്നത്.
- ഫൈസല്‍ ബാവ
വായിക്കുക: നിയമം, പീഡനം, പോലീസ് അതിക്രമം, മനുഷ്യാവകാശം, രാജ്യരക്ഷ, സ്ത്രീ